ഉള്ളടക്കത്തിലേക്ക് പോവുക

കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36015
യൂണിറ്റ് നമ്പർ- LK/2018/36015
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-നിവേദ് വി.എൻ.
ഡെപ്യൂട്ടി ലീഡർ-അനൂഷ വി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുബീന മോൾ എച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റൈഹാനത്ത് പി
അവസാനം തിരുത്തിയത്
17-03-2026Kkmlittlekite


അഭിരുചി പരീക്ഷ

L K  2 4 -2 7 അഭിരുചി പരീക്ഷ

2024-27ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 7 നു നടത്തി. 71 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ജൂൺ 3 ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. 30 കുട്ടികൾ അർഹതനേടി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. ബാച്ച് ലീഡറായി നിവേദിനെയും ഡെപ്യൂട്ടി ലീഡറായി അനൂഷയെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്,ഡിവിഷൻ
1 14366 A S SREEVANI 8C
2 13705 ADITHYAN R 8C
3 13707 AFIYA NIZAR 8B
4 14388 AFREEN SHANAVAZ 8D
5 13808 AKSHAY G 8C
6 14266 AMINA NIYAS 8B
7 14389 AMRITHA PRABHATH 8D
8 13711 ANANYA B S 8B
9 14384 ANOOSHA V 8D
10 13951 ANUSHKA S MENON 8B
11 13717 ASWIN A 8C
12 14341 CHAITHRA V 8D
13 13726 DEVASREE D 8C
14 14248 FARSANA.M 8B
15 14278 FATHIMA NASRIN 8B
16 14314 FIDHA FATHIMA S 8D
17 14323 HAJARA.K 8D
18 13890 ISOLDE SEN 8C
19 13809 JEEVA S PRATHAPAN 8A
20 13987 MAHESWAR A R 8B
21 13750 MUHAMMAD NASHID 8A
22 13753 NIVED V N 8C
23 13734 PARVATHY P 8B
24 14102 RAGENDHU R PILLAI 8D
25 14336 SHRAYA SANTHOSH 8D
26 13938 SNEHA 8D
27 14250 VAIGA BINU 8D
28 13937 VISHNU B 8C

പ്രീലിമിനറി  ക്യാമ്പ്

പ്രീലിമിനറി ക്യാമ്പ് lk 24-27

ഓഗസ്റ്റ് -6 ന് പ്രീലിമിനറി  ക്യാമ്പ് നടത്തപ്പെട്ടു. കായംകുളം സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ആശ നായർ ടീച്ചർ ക്യാമ്പ് നയിച്ചു. ബാച്ചിലെ 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പിംഗ്, ഗ്രൂപ്പ് ചർച്ചകൾ, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്‌സ് തുടങ്ങിയ ക്യാമ്പിന്റെ  എല്ലാ സെഷനുകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വേറിട്ടൊരനുഭവമായി മാറി. ലിറ്റിൽ കൈറ്റ്സിനോടുള്ള താല്പര്യം കുട്ടികളിൽ വർധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായിരുന്നു നടത്തപ്പെട്ടത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ചു വിവിധ മത്സരങ്ങൾ നടത്തി.മൂന്നരയ്ക്ക് ക്യാമ്പ് സമാപിച്ചു.ശേഷം  രക്ഷാകർത്താക്കൾക്കുള്ള  ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചറിന്റെ നേതിർത്വത്തിൽ നടത്തി.

അവധിക്കാല സ്കൂൾ ക്യാമ്പ്

അവധിക്കാല സ്കൂൾ ക്യാമ്പ്

2024- 27 ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പ് 2025 മെയ് മാസം 26 ആo തീയതി നടന്നു. ക്യാമറ പരിശീലനം, റീൽ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നിവയായിരുന്നു പ്രവർത്തനങ്ങൾ.കേഡൻ ലൈവ് സോഫ്റ്റ്‌വെയറിൽ കുട്ടികൾ വീഡിയോ എഡിറ്റ് ചെയ്തു. കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു ക്യാമ്പ്. JFKMVHSS ലേ LK മിസ്ട്രസ് ദീന ടീച്ചറും, സ്കൂൾ LK മിസ്ട്രസ് മുബീന ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിം നിർമ്മിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു." The Better Way" എന്ന പേരിലാണ് നിർമ്മിച്ചത്. എൽ.കെ. അംഗങ്ങളായ നിവേദ്, മഹേശ്വർ, വിഷ്ണു, ആദിത്യൻ, ഇസോൾട് ,അനുഷ, ദേവശ്രീ എന്നിവർ ചേർന്നാണ് ഷോർട്ട് ഫിലിം തയ്യാറാക്കിയത്. സമൂഹത്തെ കാർന്നുതിന്നുന്ന മാരക വിപത്തായ ലഹരിക്കെതിരെ ശബ്ദമുയർത്താൻ ഷോർട്ട് ഫിലിമിലൂടെ കുട്ടികൾക്ക് സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സലൂജ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു. എൽ കെ മെന്റർമാരായ  മുബീന ടീച്ചറും റൈഹാനത്ത് ടീച്ചറും എല്ലാ പിന്തുണയും നൽകി. എഡിറ്റിങ്ങിന് ഒഡാസിറ്റി, കെടെൻ ലൈവ്  സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തി.

"ക്ലിക്ക് കോഡ് ആൻഡ് ഫ്ലൈ"-ആറാം ക്ലാസ് കുട്ടികൾക്ക് സ്‌ക്രാച് പരിശീലനം

2026 മാർച്ച് 3 നു ലിറ്റിൽ കൈറ്റ്സ് 2024-27 ബാചിലെ കുട്ടികളുടെ നേതിർത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌ക്രാച് പരിശീലനം നൽകി."ക്ലിക്ക് കോഡ് ആൻഡ് ഫ്ലൈ" എന്നായിരുന്നു പരിപാടിയുടെ പേര്.അനൂഷ,ഫിദ,അനുഷ്ക,അഫ്രീൻ,അശ്വിൻ,നിവേദ്,ആദിത്യൻ,ഇസോൾഡ്,പാർവതി,ശ്രീവാണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഒരു മെയ്‌സ് ഗെയിം നിർമിക്കുന്ന പ്രവർത്തനം ആണ് ചെയ്യിപ്പിച്ചത്.കുട്ടികൾ വളരെ ഉത്സാഹത്തോടെ ആയിരുന്നു ക്ലാസ്സിൽ പങ്കെടുത്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മുബീന ടീച്ചറും റൈഹാനത്ത് ടീച്ചറും ക്ലാസിനു പൂർണ പിന്തുണ നൽകി.ആറാം ക്ലാസ്സിലെ മൂന്ന് ഡിവിഷൻ ലെ കുട്ടികൾക്ക് രണ്ടു ബാച്ച് ആയാണ് ക്ലാസ് എടുത്തത്.

"ക്ലിക്ക് കോഡ് ആൻഡ് ഫ്ലൈ"-അഞ്ചാം ക്ലാസ് കുട്ടികൾക്ക് സ്‌ക്രാച് പരിശീലനം

2026 മാർച്ച് 3 നു ലിറ്റിൽ കൈറ്റ്സ് 2024-27 ബാചിലെ കുട്ടികളുടെ നേതിർത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌ക്രാച് പരിശീലനം നൽകി."ക്ലിക്ക് കോഡ് ആൻഡ് ഫ്ലൈ" എന്നായിരുന്നു പരിപാടിയുടെ പേര്.ബീറ്റിൽ ഉപയോഗിച്ച് പാറ്റേൺ നിർമ്മിക്കുന്ന പ്രവർത്തനമായിരുന്നു ചെയ്തത്.പല വലിപ്പത്തിലും നിറത്തിലുമുള്ള പാറ്റേണുകൾ ഉത്സാഹത്തോടുകൂടി കുട്ടികൾ വരച്ചു .വളരെ ആകർഷകമായ രീതിയിലായിരുന്നു പ്രവർത്തനം

"സർവ്വം എ.ഐ. മയം "-   രക്ഷകർതൃ ബോധവൽക്കരണ പരിശീലന പരിപാടി