ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 16 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) ('=== ഐടി ക്ലബ് 2025 -26 വർഷ പ്രവർത്തനങ്ങൾ === ഇൻഫർമേഷൻ ടെക്നോളജിയുടെ കുതിച്ചുചാട്ടത്തിന്റെ ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും കമ്പ്യൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐടി ക്ലബ് 2025 -26 വർഷ പ്രവർത്തനങ്ങൾ

ഇൻഫർമേഷൻ ടെക്നോളജിയുടെ കുതിച്ചുചാട്ടത്തിന്റെ ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും കമ്പ്യൂട്ടറും ഒന്നും അറിയില്ലാത്ത ഒരു ജീവിതം ഇന്ന് നമുക്ക് സാധ്യമല്ലാതാകുകയാണ്. അതുപോലെ ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയും ഏറി വരുന്നു. ഇതിനെയെല്ലാം പറ്റി കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ ഐടി ക്ലബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ക്ലാസുകൾ, സോഷ്യൽ മീഡിയയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ, സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിങ്ങനെ ഒട്ടനവധി ക്ലാസുകൾ നടത്തിവരുന്നു. ഐ ടി ക്ലബ് അംഗങ്ങളിൽ മികവു തെളിയിക്കുന്ന കുട്ടികളെ ഐടി മേള മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നു. ഈ വർഷം നടന്ന സബ്ജില്ലാ ഐടി മേളയിൽ യുപി,എച്ച്എസ് വിഭാഗങ്ങളിൽ എല്ലാ ഐറ്റങ്ങൾക്കും സെക്കൻഡ് നേടി ഓവറോൾ നേടാൻ സാധിച്ചു. മുതലക്കോടം സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ ഫസ്റ്റ് നേടിയ മൂന്നു കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലെ ഐടി മേളയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു.

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ

ഫാത്തിമ മാതാ സ്കൂളിൽ വളരെ സജീവമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ക്ലബ്ബാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്. അറുപതോളം അംഗങ്ങൾ ഈ ക്ലബ്ബിന്റെ ഭാഗമായി ഉണ്ട്. അനു ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ കുട്ടികളിലെ നൈസർഗികമായ മറ്റു കഴിവുകൾ കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ചവിട്ടി നിർമ്മാണം പാവ നിർമ്മാണം ജ്വല്ലറി മേക്കിങ് തുടങ്ങി 20 ഓളം ഐറ്റങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു ഇതിൽ കൂടുതൽ മികവ് തെളിയിക്കുന്ന കുട്ടികളെ സ്കൂൾതല പ്രവർത്തി പരിചയം മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അതിൽ ഫസ്റ്റ് നേടിയ കുട്ടികളെ സബ്ജില്ലാതല മത്സരത്തിനായി തിരഞ്ഞെടുത്ത് കൂടുതൽ പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽനിന്ന് 10 കുട്ടികളും യുപി വിഭാഗത്തിൽനിന്ന് പത്തു കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 20 കുട്ടികളും വിജയിച്ച് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. തൊടുപുഴ വച്ച് നടന്ന ജില്ലയിലെ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 18 കുട്ടികൾ വിജയിച്ച സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 8 കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു എന്നത് അഭിമാന അർഹമായ കാര്യമാണ്.