ഉള്ളടക്കത്തിലേക്ക് പോവുക

പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2025-26-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പിവിഎൽപിഎസ് കൈലാസംകുന്ന് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നമ്മുടെ പി വി എൽ പി എസ്‌ സ്കൂളിൽ നന്നായി നടത്തി വരുന്നു.ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ,ഹാജർ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു

സ്നേഹത്തിൻ്റെ കരുതൽ: പി.വി.എൽ.പി.എസ് കൈലാസംകുന്നിലെ 'പൊതിച്ചോർ' പദ്ധതി

മറ്റുള്ളവരുടെ വിശപ്പറിയാനും ആശ്വാസമേകാനും നമ്മുടെ കുരുന്നുകൾ ഒരുങ്ങിക്കഴിഞ്ഞു. പി.വി.എൽ.പി.എസ് കൈലാസംകുന്ന് സ്കൂളിലെ നന്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "കുഞ്ഞുകൈകളിൽ ഒരു പൊതിച്ചോർ" എന്ന മനോഹരമായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ലഹരിയല്ല ജീവിതം; ജീവിതമാണ് ലഹരി!

നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കൈകോർത്ത് പി.വി.എൽ.പി.എസ് കൈലാസംകുന്ന് സ്കൂൾ. ലഹരിമുക്തമായ ഒരു നവകേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് അണിനിരക്കുന്ന സുദീർഘമായ കർമ്മപദ്ധതിക്ക് ഞങ്ങളുടെ വിദ്യാലയത്തിൽ തുടക്കമായിരിക്കുന്നു.

ഭാവിമുദ്രകളായ നമ്മുടെ കുട്ടികളെ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ലഹരി നൽകുന്ന താത്കാലിക സുഖങ്ങളല്ല, മറിച്ച് അറിവും സർഗ്ഗാത്മകതയുമാണ് ജീവിതത്തിൻ്റെ യഥാർത്ഥ ലഹരിയെന്ന് നാം തിരിച്ചറിയണം.

"ലഹരി ആപത്താണ്" എന്ന സന്ദേശം ഹൃദയത്തിലേറ്റിക്കൊണ്ട്, ലഹരിവിരുദ്ധ നവകേരളത്തിനായി നമുക്ക് ഒന്നിച്ച് അണിചേരാം. നാം ഒറ്റയ്ക്കല്ല, ഒരു വലിയ സമൂഹം മുഴുവൻ ഈ പോരാട്ടത്തിൽ നമ്മോടൊപ്പമുണ്ട്.

വരൂ... കൈകോർക്കാം, ഈ നന്മയുടെ പോരാട്ടത്തിൽ! 🤝 അന്തേവാസികൾക്കായി ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകുന്ന ഈ സംരംഭം, കുട്ടികളിൽ കാരുണ്യത്തിൻ്റെയും സേവനത്തിൻ്റെയും വലിയ പാഠങ്ങൾ പകർന്നുനൽകുന്നു. വീടുകളിൽ നിന്ന് സ്നേഹത്തോടെ തയ്യാറാക്കി കൊണ്ടുവരുന്ന ഓരോ പൊതിച്ചോറും കേവലം ഭക്ഷണമല്ല, മറിച്ച് ആ കുഞ്ഞുങ്ങളുടെ കരുതലാണ്.

നന്മയുടെ ഈ ചെറിയ വലിയ നീക്കത്തിൽ നമുക്കും പങ്കുചേരാം. ഒപ്പം നിൽക്കാം ഈ കുരുന്നുകൾക്കൊപ്പം, നന്മകൾക്കൊരു കൈത്താങ്ങായി.

ചേർത്തുനിർത്താം... ഒപ്പം ചേരാം!

ദേശാഭിമാനത്തിന്റെ നിറവിൽ PVLPS കൈലാസംകുന്ന്: 79-ാം സ്വാതന്ത്ര്യദിന ആഘോഷം

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം PVLPS കൈലാസംകുന്ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 09:00-ന് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും ദേശാഭിമാനം ഉണർത്തുന്നതായിരുന്നു. 🚩

ആഘോഷങ്ങളുടെ ഭാഗമായി നടന്ന വർണ്ണാഭമായ 'സ്വാതന്ത്ര്യദിന റാലി' ഏറെ ശ്രദ്ധേയമായി. രാവിലെ 09:30-ന് സ്കൂളിൽ നിന്നും ആരംഭിച്ച് തട്ടത്തുമല, മണലയത്തുപച്ച, പാപ്പാല, വല്ലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോയ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശപൂർവ്വം പങ്കെടുത്തു. 🇮🇳🚶‍♂️

റാലിക്ക് ശേഷം കുട്ടികൾക്കായി മധുരപലഹാരങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു. തുടർന്ന് 11:30-ന് നടന്ന പി.ടി.എ പൊതുയോഗത്തിൽ പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിക്കുകയും 2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ഈ പ്രോഗ്രാം സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി. 🏫🤝


ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ്‌ .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്

മലയാളത്തിളക്കം

ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 1 മുതൽ 4 വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.

സീഡ് പ്രോഗ്രാം

സീഡ്- (SEED-Students Empowerment for Education Development)

വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.


ശുചീകരണയജ്ഞം

നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിയതു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും സ്കൂളിലെ മുഴുവൻ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി.


പ്രവേശനോത്സവം

2025 ജൂൺ 3 രാവിലെ 10 മണിക്ക്

അസംബ്ലി

ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്.

രക്തസാക്ഷി ദിനം

സത്യത്തിൻ്റെയും അഹിംസയുടെയും പാതയിൽ: പി.വി.എൽ.പി.എസ് കൈലാസംകുന്ന്

ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കി പി.വി.എൽ.പി.എസ് കൈലാസംകുന്നിലെ കുരുന്നുകൾ. "എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ആ മഹാത്മാവിൻ്റെ ആദർശങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.

സത്യവും അഹിംസയും ജീവിതത്തിൻ്റെ അടിസ്ഥാനമാക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയും, അദ്ദേഹത്തിൻ്റെ വചനങ്ങൾ ചർച്ച ചെയ്തും സ്കൂൾ അങ്കണം ഭക്തിനിർഭരമായി.

നമ്മുടെ വരുംതലമുറ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളരാൻ ഇത്തരം ദിനാചരണങ്ങൾ പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ!ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു.ജനുവരി 30 ഞായറാഴ്ച വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു.

വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് )

എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ്  ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ്

ലഹരി വിരുദ്ധ സെമിനാർ

തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു.

എന്റെ ശാസ്ത്രമൂല

 നിങ്ങൾ കണ്ടതും പഠിച്ചതുമായ ലഘുപരീക്ഷണങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറേക്കേണ്ടതാണ് .പരീക്ഷണത്തിന്റെപേര് ,ചെയ്യുന്നവിധം കണ്ടെത്തലുകൾ എന്നിവ ഇതിൽ  ഉൾപെടുത്തേണ്ടതാണ് .

എന്റെ ശേഖരം

     തുടർ പഠനങ്ങൾക്ക്  പ്രയോജനപ്പെടുംവിധം 200 പേജ് ബുക്കിൽ തയ്യാറാക്കേണ്ടതാണ് എന്റെ ശേഖരം .ആനുകാലിക സംഭവങ്ങൾ,മഹത് വ്യക് തികൾ,ശാസ്ത്രഞ്ജർ, സാഹിത്യകാരന്മാർ,സാമൂഹികപ്രവർത്തകർ ,പ്രധാന പത്രവാർത്തകൾ, ചിത്രങ്ങൾ .....തുടങ്ങിയ വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ്

റിപ്പബ്ലിക് ദിനാചരണം

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി

ഫോട്ടോഗ്രഫി മത്സരം

          കുട്ടി ക്യാമറയിലോ മൊബൈൽ ഫോണിലോ സ്വയം എടുത്ത ഒരു ചിത്രമാണ് മല്സരത്തിനു പരിഗണിക്കുന്നത് .വിഷയം - പഴമയുടെ പ്രതീകങ്ങൾ 

എന്റെ കത്ത്

കോവിഡ് കാലത്തു സ്കൂളിൽ എത്താൻ കഴിയാത്തതിന്റെ പ്രയാസങ്ങൾവിവരിച്ചും സ്കൂൾ വിശേഷങ്ങൾ തിരക്കിയും ഭാവനാത്മകമായ രീതിയിൽ  കുട്ടി ഒരു കത്തു തയ്യാറാക്കി സ്കൂളിലേക്ക് പോസ്റ്റ്   ചെയ്യുകയോ സ്കൂളി വച്ചിരിക്കുന്ന തപാൽ പെട്ടിയിൽ ഇടുകയോ ചെയ്യുക. രക്ഷകര്താക്കൾക്കു പ്രത്യേകമായി ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്

ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

ദൃശ്യവിരുന്നു

           ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത് നമ്മുമുടെ പാഠഭാഗങ്ങളിൽനിന്നും ഏതെങ്കിലും ഒരു ഭാഗം ദൃശ്യവത്കരിക്കുക എന്നതാണ് അഞ്ചുമിനിറ്റിൽ കൂടരുത്.. ബാക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമെങ്കിൽ നൽകാം.രക്ഷകർത്താക്കളുടെ സഹായവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്  

ഞാൻ അറിഞ്ഞ പുസ്തകം

            വായിച്ച പുസ്തകം ആസ്വാദ്യകരമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് വേണ്ടത് .നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..ആമുഖം ഉള്ളടക്കം .....

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|