ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/പ്രൊഡക്ഷൻ യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8547825303 (സംവാദം | സംഭാവനകൾ) ('2022-ൽനമ്മുടെ സ്കൂളിൽ തുടക്കം കുറിച്ച കുട്ടി സംരംഭം ആണ് തണൽ എന്നപേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റ്. യൂണിറ്റിൻ്റെ കീഴിൽ പരിശീലനം ലഭിച്ച കുട്ടികൾ വ്യത്യസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-ൽനമ്മുടെ സ്കൂളിൽ തുടക്കം കുറിച്ച കുട്ടി സംരംഭം ആണ് തണൽ എന്നപേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റ്. യൂണിറ്റിൻ്റെ കീഴിൽ പരിശീലനം ലഭിച്ച കുട്ടികൾ വ്യത്യസ്ത നിറത്തിലും മണത്തിലുമുള്ള ഗുണനിലവാരമുള്ള ലോഷനുകൾ നിർമ്മിക്കുന്നു. കുട്ടികൾ നിർമിക്കുന്ന ഈ ലോഷൻ സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കുകയും ബാക്കിയിള്ളത് പുറത്ത് വിതരണം ചെയ്യുകയും ചെയ്യുന്നു.ലോഷനുകൾ നിർമ്മിക്കുക മാത്രമല്ല, അവ സ്കൂളിന് പുറത്തുള്ളവർക്ക് വിൽക്കുന്നതിലൂടെ ഒരു മികച്ച ബിസിനസ്സ് മാതൃക കൂടി നമ്മുടെ വിദ്യാർത്ഥികൾ വളർത്തിയെടുക്കുന്നു. വർഷാന്ത്യത്തിൽ വരുമാനത്തിന്റെ ലാഭവിഹിതം യൂണിറ്റിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് വീതിച്ച് നൽകുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.കൂടാതെ ഈ അദ്ധ്യയന വർഷത്തിൽ പ്രൊഡക്ഷൻ യൂണിറ്റിൻ്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ പേനപരിശീലനവും നൽകി. ഇത്തരത്തിൽ കുട്ടികൾക്ക് വിവിധ ചെറുകിട തൊഴിൽ മേഖലകളിൽ പരിശീലന നൽകിക്കൊണ്ടും വിപണന സാധ്യതകൾ മനസ്സിലാക്കിപ്പിച്ചും അവരെ സ്വയം പര്യാപ്തരാക്കുക എന്നുള്ളതാണ് ഈ യൂണിൻ്റെ പ്രഥമലക്ഷ്യം.തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നമ്മുടെ പ്രൊഡക്ഷൻ യൂണിറ്റ് പങ്കെടുത്തത് ഏറെ അഭിമാനകരമാണ്. അവിടെ നമ്മുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും സാധിച്ചത് യൂണിറ്റിന്റെ ഗുണമേന്മയ്ക്കുള്ള അംഗീകാരമാണ്.