ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/97453366992

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 9 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/97453366992&oldid=2960349" എന്ന താളിൽനിന്ന് ശേഖരിച്ചത്