എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി 1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21,2022-23,2023-24,2024-25 അക്കാദമിക വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും 2025 ൽ ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും എറണാകുളം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും ചെയ്തു .കൂടാതെ 2025 മാർച്ചിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷ ക്ക് ഇരുത്തി 100 ശതമാനം വിജയം നേടിയത് ഈ സ്കൂൾ ആണ്. എറണാകുളം ജില്ലയിൽ ഈ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എത്താനായതും മികച്ച നേട്ടമാണ്.
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് ഹരിദാസ് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌മെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.