ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26അധ്യയന വർഷ ECO club രൂപീകരണം

അംഗത്തിന്റെ പേര് സ്ഥാനപേര്
മെർലിൻ റാൻസം ഹൈസ്കൂൾ കൺവീനർ
ഫെമി ജോസഫ് വി ജെ യുപി കൺവീനർ

2025-26 പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തേക്കുള്ള ഇക്കോ ക്ലബ് കൺവീനർമാരെ SRG മീറ്റിംഗ കൂടി തിരഞ്ഞെടുത്തു. ഹരിതസേനയുടെ വാർഷിക പ്രവർത്തനങ്ങളെ കുറിച്ച് പ്രവർത്തന കലണ്ടർ നിർമ്മിച്ചു. പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കുട്ടിസേനകളെ ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഏറ്റവും അടുത്ത ദിവസം തന്നെ കുട്ടികളിൽ നിന്നും അപേക്ഷകൾ വാങ്ങുവാനും,അവരെയെല്ലാം ഇക്കോ ക്ലബ് എന്ന വാടാസാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കുകയും, പ്രവർത്തനത്തിന്റെ രൂപരേഖ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി നൽകുന്നതിന് പിടിഎ മീറ്റിംഗ് വയ്ക്കാൻ തീരുമാനിച്ചു.

'

20 ഒക്ടോബർ 2025 രക്ഷാകർതൃയോഗം'

യുപി & ഹൈസ്കൂളിൽ നിന്നും അപേക്ഷകൾ ലഭിച്ചതു പ്രകാരം ഓരോ സ്റ്റാൻഡേർഡിൽ നിന്നും 25 കുട്ടികളെ വീതം തിരഞ്ഞെടുക്കപ്പെട്ടു. ആ കുട്ടികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും,വാട്സാപ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെ യോഗം ചേർത്ത് ഇക്കോ ക്ലബിന്റെ ആവശ്യകതയും, ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും, പ്രവർത്തന മികവിന്റെ മൂല്യത്തിനനുസരിച്ച് ലഭിക്കുന്ന അവാർഡുകളെ കുറിച്ചും മാതാപിതാക്കൾക്കു അവബോധം നൽകി.

31/10/2025

ഈ മാസത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലാസ്സ് തലത്തിൽ ചെറു യോഗങ്ങൾ സംഘടിപ്പിക്കുകയും, ഓരോ സ്റ്റാൻഡേർഡ് പ്രകാരമുള്ള പ്രവർത്തിപരിചയ ടെക്സറ്റ് അടിസ്ഥാനമാക്കി നൽകിയിട്ടുള്ള പ്രവർതതനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്പ്പിക്കുവാനും , അവ ഡോക്യുമെന്റ് ചെയ്യുവാനും തീരുമാനിച്ചതനുസരിച്ച് തുട‍ർന്നുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു കൊണ്ടു വരുകയുണ്ടായി. അതിലെ ഏറ്റവും മികച്ച 2 കുട്ടികളുടെ പ്രവർത്തനങ്ങൾ ഡിസംബർ 8 ന് സമർപ്പിക്കുവാനും അറിയിച്ചു.

3/11/2025

പരിസ്ഥിതി ക്ലബിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് ഇക്കോ ക്ലബ് അസംബ്ലി സംഘടിപ്പിച്ചു. ഈ ദിവസം കൊച്ചിൻ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൊല്ലികൊടുക്കാൻ നിർദ്ദേശിച്ചതു പ്രകാരമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഹൈസ്കൂൾ കൺവീനർ ശ്രീമതി മെർലിൻ റാൻസം ടീച്ചർ അസംബ്ലിയിൽ ചൊല്ലികൊടുത്തു.

8/12/2025

വിവിധ ക്ലാസ്സുകളിലെ കുട്ടികളുടെ പ്രവർത്തനങ്ങളെ ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ശേഖരിച്ച് അവയുടെ മൂല്യനിർണയം ഇക്കോ ക്ലബ് കൺവീനർമാർ നടത്തി. അതിൽ നിന്നും ഏറ്റവും മികച്ച പ്രവർത്തനങ്ങൾ ഹൈസ്കൂൾ യൂപി തലത്തിൽ നിന്ന് രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുകയും അവരുടെ പേര്, ആധാർ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ച് ഇക്കോ ക്ലബ് റിപ്പോർട്ട് ബുക്കിലും, അതിനുള്ള ഓൺലൈൻ സോഫ്റ്റ് വെയറിലും രേഖപ്പെടുത്തുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.

കുട്ടിയുടെ പേര് ക്ലാസ്സ് വിഭാഗം
അലീഷ് വർഗീസ് 6D യുപി
നിവേദ്യ മനോജ് 6C യുപി
എയ്ബൽ ഷിജോ 8D ഹൈസ്കൂൾ
ഷിന്റോ എ ജെ 9C ഹൈസ്കൂൾ