ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം (2025-26) ജില്ലാ പഞ്ചായത്ത് മെമ്പർ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടിടി രഞ്ജിത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ,വാർഡ് മെമ്പർ മുഹ്സിന കെ.വി, സ്റ്റാഫ് സെക്രട്ടറി ഇ എൻ ദിനേശ് ബാബു, എസ്ആർ ജി കൺവീനർ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. SPC, JRC, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നവാഗതരെ വരവേറ്റു. ഈ അക്കാദമിക വർഷം ആകെ 222 വിദ്യാർത്ഥികൾ പ്രവേശനം നേടി. എട്ടാം ക്ലാസിൽ 213 കുട്ടികളും 8 9 ക്ലാസുകളിൽ ആയി ഒൻപത് കുട്ടികളാണ് പ്രവേശനം നേടിയത്.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ( ജൂൺ4)

രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ട്രെയിനർ വന്ദന ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. DSLR ക്യാമറ, മൊബൈൽ ക്യാമറ ഉപയോഗിച്ച് വാർത്താവിനിമയം, റീൽസ് നിർമ്മാണം ,പ്രമോഷൻ വീഡിയോ എന്നിവ Kden live സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതിനുള്ള അവസരം 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.

പരിസ്ഥിതി ദിനാഘോഷം : (ജൂൺ 5)

പരിസ്ഥിതി ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ സംരക്ഷണ പദ്ധതിയായ 'തേന്മാവ്' ഹെഡ്മിസ്ട്രസ് ഫായിസാബി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഇ എൻ ദിനേശ് ബാബു എന്നിവർ ഫലവൃക്ഷം നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അസംബ്ലി വിളിക്കുകയും ജെ ആർ സി കേഡറ്റുകൾ ലഹരി വിരുദ്ധ, പരിസ്ഥിതി ദിന പ്രതിജ്ഞ,സന്ദേശം എന്നിവ നൽകി. സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ക്വിസ് മത്സരവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബിൻറ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സന്ദേശം നൽകിക്കൊണ്ടുള്ള പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി 9, 10 ക്ലാസിലെ കുട്ടികൾക്ക് GIMPസോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

ബാലവേല വിരുദ്ധ ദിനം
എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ജൂൺ 12 ന് ബാലവേല വിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രദർശനവും, മാഷപ്പ് ഡാൻസ് അവതരണവും നടത്തി.
ഡിജിറ്റൽ അച്ചടക്കം ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ബാച്ച്(2024-27) അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ജൂൺ 13ന് ക്ലാസ്സ് സംഘടിപ്പിച്ചു.
വായനാദിനം : ജൂൺ 19 വായനാദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ആചരിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രമോഷൻ വീഡിയോ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ, ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തക പ്രദർശനം , വായനാ മത്സരം പുസ്തകാസ്വാദനം സാഹിത്യ ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം, എന്നിങ്ങനെ ഒട്ടനവധി പരിപാടികൾ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി .ഹിന്ദി ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ വായനാ മത്സരവും, പോസ്റ്റർ നിർമ്മാണവും നടത്തി. ഗണിത വിഭാഗത്തിൽ നിന്നും കുട്ടികൾക്കായി ഗണിത പുസ്തക പരിചയം, ഗണിത ശാസ്ത്രജ്ഞ ജീവചരിത്രക്കുറിപ്പ് വായന, ഗണിത പുസ്തകം പ്രദർശനം സംഘടിപ്പിച്ചു. എസ് പി സി റീഡിങ് കോർണർ ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ ബാലചന്ദ്രൻ കീച്ചേരി നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ റീഡിങ് എന്ന വിഷയത്തിൽ പ്രസന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
അന്താരാഷ്ട്രീയ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് SPC, JRC, ലിറ്റിൽസ് യൂണിറ്റുകൾ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ :
ജൂലൈ 2 ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ JPHN ൻറെ സാന്നിധ്യത്തിൽ പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ സ്മരണ , ബഷീർ കൃതികളുടെ പ്രദർശനം , കഥാപാത്രാവിഷ്കരണം , പോസ്റ്റർ രചന മത്സരം തുടങ്ങിയ പരിപാടികൾ നടത്തി .
ജൂലൈ 10ന് ജെ ആർ സി സെലക്ഷൻ പരീക്ഷ നടത്തി .
ജൂലൈ 14ന് സോഷ്യൽ ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി .
ഓഗസ്റ്റ് 2 ന് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ചാനൽ ലിറ്റിൽ റിപ്പോർട്ടർ ആരംഭിച്ചു .
SPC ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വളപട്ടണം പോലീസ് സ്റ്റേഷൻ SI ഉണ്ണികൃഷ്ണൻ സർ പതാക ഉയർത്തി, spc ദിന സന്ദേശം നൽകി. സീനിയർ കേഡറ്റ് ശ്രീനന്ദ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. SPC ഗീതം ആലപിച്ചു.HM ദിനേശൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, രാകേഷ് മാസ്റ്റർ, DI സുജിത് സർ,സി പി ഒ മാരായ നജ്മ ടീച്ചർ, ധന്യ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കേഡറ്റുകൾ പാപ്പിനിശ്ശേരി ഹാജി റോഡിനു സമീപം ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരി പ്പിച്ചു,ആരോഗ്യ സർവ്വേ നടത്തി, തൊട്ടടുത്ത അംഗൻവാടി സന്ദർശിച്ചു കുട്ടികൾക്ക് ക്രയോൺസ്, മധുരം എന്നിവയും പായസ വിതരണത്തിനുള്ള സാധനങ്ങൾ എന്നിവയും നൽകി.പയനിയർ കേഡറ്റുകളായ അവന്തിക, വൈഗ, ദേവാങ്ഗന എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി പാപ്പിനിശ്ശേരി ഉപജില്ല 2025-2026 സാഹിത്യ സെമിനാർ ഹൈസ്കൂൾ വിഭാഗം ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഷിസ ഫാത്തിമ EMSS GHSS പാപ്പിനിശ്ശേരി.
2024അധ്യയന വർഷത്തിൽ മികച്ച വിജയ നേടിയ കുട്ടികളെ ആദരിക്കുന്ന വിജയോത്സവം ഓഗസ്റ്റ് 14നു നടന്നു .
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ശ്രാവൺ , വൈഗ ലഗേഷ് . 2025 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ച് പ്രീലിമിനറി ക്യാമ്പ് 17/9 / 25 ന് നടന്നു . എച്ച് എം ഷൈനി ബാലകൃഷ്ണൻ , പി .ടി .എ പ്രസിഡന്റ് പ്രമോദ് ടി കെ എന്നിവർ സംസാരിച്ചു .

ജെ ആർ സി കുട്ടികളുടെ സ്കാർഫിങ് സെറിമണി 17 / 9 / 25 ന് പ്രിൻസിപ്പൽ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു .

2025 അധ്യയന വർഷത്തെ സ്കൂൾ കായികമേള 22/ 9 / 25 ന്പി ടി എ പ്രസിഡന്റ് പ്രമോദ് ടി കെ ഉദ്‌ഘാടനം ചെയ്ത.

പാപ്പിനിശ്ശേരി ഉപജില്ല കേരളസ്കൂൾ കലോത്സവം ലോഗോ സെപ്തംബർ 23 ന് പ്രകാശനം ചെയ്‌തു .
ലിറ്റിൽ കൈറ്റ്സ് ക്ലബ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു .
അഴിക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി MLA Cup പാപ്പിനിശ്ശേരി പഞ്ചായത്ത് തല സ്കൂൾ ഫുട്ബോൾ , ഇ എം എസ് എസ് ജി എച്ച് എസ് എസ് ഗേൾസ് CHAMPIONS.
കേരള സ്കൂൾസ് സംസ്ഥാന തല വെയ്റ്റ് ലിഫിംഗ് ചാപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ഇ എം എസ് എസ് ജി എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ മുഹമ്മദ് റിയാൻ .
വിദ്യാരംഗം ഉപജില്ലാ സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം നേടി ഇ എം എസ് എസ് ജി എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ ഷിസ ഫാത്തിമ.
പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്രോത്സവം , പ്രവൃത്തി പരിചയ മേള HS OVERALL ഇ എം എസ് എസ് ജി എച്ച് എസ് എസ് പാപ്പിനിശ്ശേരിക്ക് .
പാപ്പിനിശ്ശേരി സബ്ജില്ലാ കലോത്സവം നവംബർ 1,3,4,5 തിയ്യതികളിലായി ഇ എം എസ് എസ് ജി എച്ച് എസ് എസ്
പാപ്പിനിശ്ശേരിയിൽ വെച്ച് നടന്നു .


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറോൺ യു പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു .

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് വർക്ക്ഷോപ് സംഘടിപ്പിച്ചു .
എസ് പി സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 26,27,28 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു .

3 ദിവസങ്ങളിലായി നടന്ന SPC ക്യാമ്പ് വളരെ മികച്ച നിലവാരത്തിലുള്ളതായിരുന്നു.

ഓരോ ക്ലാസുകളും വളരെ നല്ലതായിരുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 9/1/25 വെള്ളിയാഴ്ച എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് വർക്ക്ഷോപ് സംഘടിപ്പിച്ചു .76 വിദ്യാർഥികൾ പങ്കെടുത്തു .
എസ് പി സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് മികച്ച രക്ഷാകർതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു .

12/1/2026 തിങ്കളാഴ്ച 2024-27, 2025-28 little kites ബാച്ചിലെ കുട്ടികൾ Tinkering lab സന്ദർശിച്ചു.
പാപ്പിനിശ്ശേരി ഉപജില്ലാ ജെആർസി സി ലെവൽ ക്യാമ്പ് 17/1/2026 ഇ.എം.എസ്.എസ് ജി.എച്ച്.എസ്.എസ് പാപ്പിനിശ്ശേരിയിൽ വെച്ച് നടന്നു.