ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അംഗീകാരങ്ങൾ

| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
41-ാമത് സംസ്ഥാന കായികമേള:
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ കായികതാരങ്ങളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു
41-ാമത് സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 4 സ്വർണം, 5 വെള്ളി, 3 വെങ്കലം ഉൾപ്പെടെ ആകെ 12 മെഡലുകളും 38 പോയിന്റുകളും നേടി സംസ്ഥാനതലത്തിൽ ആറാം സ്ഥാനം നേടിയ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന്റെ കായികതാരങ്ങളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.സ്കൂൾ സുപ്രണ്ട് ഷിജു ജി. ആർ. അധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥിയായി കായംകുളം മുനിസിപ്പൽ കൗൺസിലർ സി. എസ്. ബാഷ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കായികമികവിനെയും സ്കൂളിന്റെ തുടർച്ചയായ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.സ്കൂൾ ഗ്രൗണ്ട്ൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻസിപ്പിൽ കൗൺസിലർ എന്ന നിലയിൽ കഴിയുന്ന എല്ലാം സഹായങ്ങളും അദ്ദേഹം വാഗ് ദാനം ചെയ്തു

ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് റിജു അപ്പുകുട്ടൻ, സീനിയർ എച്ച്.എസ്.എ പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സംസ്ഥാന കായികമേളയിലെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച കോച്ച് അനിലേഷ് സാറിനെ സ്കൂൾ സുപ്രണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.



സ്കൂളിന്റെ കായികമികവിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും പരിശീലകരുടെയും കൂട്ടായ പരിശ്രമം അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ സംസാരിച്ചു. സ്പോർട്സ് ടീം മാനേജർ വിശാഖ് നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:Sp11.png|ലഘുചിത്രം|[[പ്രമാണം:Sp22.png|ലഘുചിത്രം|


]]]]
സംസ്ഥാനതലത്തിൽ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന്റെ അഭിമാനം ഉയർത്തിയ ഈ നേട്ടം ഭാവിയിൽ കൂടുതൽ ഉയർന്ന വിജയങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുമെന്ന് അധ്യാപകരും രക്ഷിതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.








