സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്

സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്
വിലാസം
വെളിമാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201714880




ചരിത്രം

1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന്‍ ബോര്ഡി്ന്റെ കീഴില്‍ പ്രവര്ത്തിതച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂള്‍ ആറളത്ത് പ്രവര്ത്തി ച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര്‍ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയില്‍ ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്ക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങള്‍ ൈററ്റര്‍ കണ്ണന്‍ നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്റ്ു റി സ്കൂള്‍ വീര്പ്പാ ട് എന്ന പേരില്‍ സ്കൂള്‍ പ്രവര്ത്തമനം ആരംഭിച്ചു. 62 വിദ്യാര്ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്‌ . ശ്രീ . കല്ലോരത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ . ഇന്നത്തെ അയ്യന്കുയന്ന്, ആറളം പഞ്ചായത്തുകള്‍ ഉള്പ്പെഞട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍. 1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്ത്തി ച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്. വെളിമാനം, കീഴ്പള്ളി , വളയം കോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്പ്പാ ട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര്ത്ഥിമകളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്പ്പാ ട് ഒരു ചെറ്റക്കുടിലില്‍ പ്രവര്ത്തിംച്ചിരുന്ന സ്കൂള്‍ ,1951 ല്‍‍ കീപ്പറമ്പന്‍ ചോലയില്‍ കത്തോലിക്കാ വിദ്യാര്ത്ഥിികളുടെ വേദപഠനത്തിനായി നിര്മ്മി ച്ച്‌ ഷെഡിലേക്ക് മാറ്റി . അതില്‍ ഏകദേശം 95 കുട്ടികള്ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നു . 1952 ല് ശ്രീ. കുഞ്ഞിരാമന്‍ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിനു മുന്പി9ലായി ഉണ്ടാക്കുകയും സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു . 1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗികാരം ലഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി