ഉള്ളടക്കത്തിലേക്ക് പോവുക

ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 6 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FAZFARI ENGLISH SCHOOL,Padinhattummuri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോൽസവം

ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ പി .ടി .എ

സ്കൂളിൽ പിടിഎ ജനറൽബോഡി യോഗം വുമൺസ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. പിടിഎ പ്രസിഡണ്ടായി മുസ്തഫ  എന്നിവരെയും വൈസ് പ്രസിഡണ്ടായി ശരണ്യ   എന്നിവരെയും തെരഞ്ഞെടുത്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോ ട നുബന്ധിച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം ,വീഡിയോ പ്രദർശനം,സെമിനാർ മുതലായ വിവിധ പരിപാടികൾ സ്കൂളിൽ വച്ചു നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .എല്ലാ വിദ്യാർത്ഥികളും നേച്ചർ വാല് ക് നടത്തി പ്രകൃതിയെ തൊട്ടറിഞ്ഞു .

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച വിദ്യാർഥികൾ ക്ക് വേണ്ടി ബഷീർ കൃതികളുടെ പുസ്തക പ്രദർശനം നടത്തി.ഈ പ്രദർശനം കുട്ടികൾക്ക് ബഷീറിന്റെ രചനകൾ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു.അതു പോലെ ബഷീർ കഥാപാത്ര പുനരാവിഷ്കാരം,ബഷീർ ദിന ക്വിസ്,റാമ്പ് വാൽക് തുടങ്ങിയ പരിപാടികൾ നടന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, നടത്തുകയും വീഡിയോ പ്രദർശന നടത്തുകയും ചെയ്തു.

സ്കൂൾ പാർലമെൻറ്

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓൺലൈൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. 5 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 4 ക്ലാസിൽ നിന്ന് 5 പേരാണ്അങ്കത്തട്ടിൽ ഉള്ളത്. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുകയും ആവശ്യാനുസരണം പ്രചരണ  സമയവും നൽകി    വോട്ടെടുപ്പ് രാവിലെ 9.30 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപനം നടത്തി.സ്കൂൾ ലീഡർ ആയി അഫിഷിനെ യുഎംഡെപ്യൂട്ടി ലീഡർ ആയി അസഫ്രീൻ സദ ഫിനെയും തെരഞ്ഞ്‌ ടുത്തു .

റീഡ്  ആൻഡ് വിൻ  പ്രോഗ്രാം

പൊതു വിജ്ഞാനം വര്ധിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി എല്ലാ മാസവും നടത്തുന്ന പരിപാടിയാണ് .ഓരോ മാസവും തിരഞ്ഞെടുക്കുന്ന  വിജയികൾക്ക് സമ്മാനവും അതോടപ്പം  ഗ്രാൻഡ് ഫിനാലെ യിലേക്കുള്ള അവസരവും ലഭിക്കുന്നു.ഗ്രാൻഡ് ഫിനാലെ വിജയികളായ കുട്ടികൾക്ക് സൈക്കിളും രക്ഷിതാക്കൾക്ക് ഗോൾഡ് കോയിനും സമ്മാനമായി നൽകുന്നു.

യു ക്യാൻ യു വിൻ

യു ക്യാൻ യു വിൻ, പഠന പ്രവർത്തനങ്ങളി ൽ  പിന്നിലായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠന പ്രവർത്തനങ്ങളിൽ മുന്നോട്ട് കൊണ്ട് വരാനുള്ള ഒരു പദ്ധതിയാണ് യു ക്യാൻ യു വിനുവിന്.അതിന് നേത്രത്വം കൊടുക്കുന്നത്  ജിഷ ടീച്ചറും ഹസീന ടീച്ചറുമാണ് . ഇത് കുട്ടികളിൽ വായിക്കാനും എഴുതാനുമുള്ള കഴിവിനെ പരിപോഷിപ്പിക്കുന്നു .ഇത് കൊണ്ട് കുട്ടികൾക്ക് വാക്കുകളും വാക്യങ്ങളും വേഗത്തിൽ എഴുതാനും വായിക്കാനും കഴിയുന്നു.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 നോട് അനുബന്ധിച് മലബാർ കലാപം,വാഗൻ ട്രാജഡി ,ക്വിറ്റ് ഇന്ത്യ ,ഭരണ ഘടന ,സർവ്വ മത ഐക്യം,ഉപ്പ് സത്യാഗ്രഹം,1857 ലെ വിപ്ലവം  എന്നിവയുടെ രംഗാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു .

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച  പി.ടി.എ  യുടെ നേത്രത്വത്തിൽ പൂക്കളം ഉണ്ടാക്കി.സദ്യ,വടം  വലി,സുന്ദരിക്ക് പൊട്ട് തൊടൽ,ബോൾ പാസിംഗ്,ലെമൺ റൈസ്,മ്യൂസിക്കൽ ചെയർ,  തുടങ്ങിയ വിവിധ തരംകളികൾ നടന്നു .മെഗാ തിരുവാതിര സംഘടിപ്പിച്ചു . വിജയികളായവർക്ക് സമ്മാനവും വിതരണം ചെയ്തു .

പലഹാര മേള

കുട്ടികളുടെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസ്സുകളിലും വിവിധ ദിവസങ്ങളിലായി പലഹാര മേള സംഘടിപ്പിച്ചു.

ശിശുദിനം

ശിശുദിനത്തോടനുബന്ധിച് കുട്ടികൾക്ക് വിവിധ മൽത്സരങ്ങൾ  നടത്തി.കുട്ടികൾ ക്ക് മധുരം വിതരണവും സമ്മാന വിതരനവും നടന്നു.