സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |

പ്രവേശനോത്സവം 2025-26
ഈ വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ ആഘോഷിക്കപ്പെട്ടു.പഞ്ചായത്ത് തല പ്രവേശനോത്സവ ഉൽഘാടനവും സി എൻ എൻ ജി എൽ പി എസ് ൽ ആണ് നടന്നത്.

വാർഡ് മെമ്പർ ശ്രുതി ശ്രീശങ്കർ അധ്യക്ഷ ആയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉൽഘാടന കർമ്മം നിർവഹിച്ചു. സ്കൂളിന്റെ തനത് പ്രവർത്തമായ സരോവരം അക്വാറ്റിക്സ് ന്റെ ഉൽഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സ്വാഗതവുംപ്രശാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. പി ടി എ, എം പി ടി എ പ്രതിനിധികൾ ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനം


2025-26അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹരിത കർമ്മ സേനാംഗം ബിന്ദു രവി ഇലഞ്ഞി മരത്തൈ നട്ടു കൊണ്ട്ൽ ഉൽഘാടനം ചെയ്തു. ഉൽഘാടന സഭയിൽ പ്രധാനാദ്ധ്യാപകൻ രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ തരം മത്സരങ്ങൾ നടത്തി.(ചിത്ര രചന, പോസ്റ്റർ രചന, ഫീൽഡ് ട്രിപ്പ്, ദൃശ്യാവിഷ്കാരം, ബാഡ്ജ് നിർമാണം, ക്വിസ് )
അമൃതം മലയാളം
(12/06/2025)
ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ ശർമ അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു.
മധുരം മലയാളം
(17/06/25)
മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്ന പ്രവർത്തനമായ മധുരം മലയാളം. പത്രം കൈമാറിയത് ശിവശങ്കർ, സ്പോൺസർ ചെയ്തത് മനോജ്..
വായന ദിനം
(19.06.25)
സാഹിത്യ സാംസ്കാരിക പ്രവർത്തകനായ ഉണ്ണികൃഷ്ണൻ കീഴുത്താണി വായനാദിനം ഉദ്ഘാടനം ചെയ്തു. 2025ലെ കേന്ദ്ര ബാലസാഹിത്യ പുരസ്കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത് അവർകളെ ആദരിച്ചു. വായനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ദ്യുതി 2025 പുസ്തക സമർപ്പണം നടന്നു.
മറ്റ് പ്രവർത്തനങ്ങൾ...
വായനാദിന പ്രതിജ്ഞ, പുസ്തക പരിചയദശ്യാവിഷ്കാരം.
യോഗ ദിനം
പ്രധാനാധ്യാപകൻ രാജീവ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗാ ദിനാചരണ ചടങ്ങിൽ യോഗ ട്രെയിനർ വി വി ബിനീഷ് കുമാർ അവർകൾ കുട്ടികൾക്ക് യോഗാ മുറകളും ആസനങ്ങളും പരിചയപ്പെടുത്തി.
ഡോക്റ്റേഴ്സ് ഡേ
പ്രശസ്ത ഡോക്ടർമാരെ ആദരിക്കുന്നതിനോടൊപ്പം ചേർപ്പിലെ ആര്യ ഐ കെയർ സന്ദർശിച്ച് കുട്ടികളും ഡോക്ടേഴ്സു മായി ആഭിമുഖം നടത്തുകയും ചെയ്തു.
അക്ഷരമധുരം
മയിൽപീലി ബാല മാസിക സ്കൂളിലേക്ക് സമർപ്പണം. സഞ്ജീവനി സമിതി സെക്രട്ടറി കെ പി ഗോപാലകൃഷ്ണൻ മാസിക സ്പോൺസർ ചെയ്തു.
അമ്പിളി
ചാന്ദ്ര ദിനത്തിനോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
വീഡിയോ പ്രദർശനം
സൗരയൂഥം, ബഹിരാകാശ പേടകം മാതൃക പ്രദർശനം
അമ്പിളി ചന്തം (നിറം നൽകൽ )
രാത്രി കണ്ട ആകാശം(ചിത്ര രചന )
പോസ്റ്റർ/കൊളാഷ് നിർമ്മാണം
ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ( ലേഖനം)
കർക്കിടക മാസാചരണം
ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ദശപുഷ്പ പ്രദർശനം നടത്തി. പത്തിലത്തോരൻ തയ്യാറാക്കി.
സ്വാതന്ത്ര്യ ദിനം
പ്രധാനാദ്ധ്യാപകൻ രാജീവ് മാസ്റ്റർ പതാകാരോഹണം നടത്തി. എക്സൈസ് ഓഫിസർ എൻ രാജേഷ് ചടങ്ങ് ഉൽഘാടനം ചെയ്തു.ചരിത്ര കഥ അവതരണം, വേഷപ്പകർച്ച, പ്രസംഗമത്സരം, ദേശഭക്തി ഗാന മത്സരം,തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നു. കൂടാതെ മധുര പലഹാര വിതരണവും നടന്നു.
ഗാന്ധി ജയന്തി
ഈ ദിനത്തിൽ ഗാന്ധിജിയുടെ സ്മരണ കുട്ടികളിൽ നിലനിർത്താനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നു. വീഡിയോ പ്രദർശനം, തത്സമയ ചോദ്യോത്തര പരിപാടി, ഗാന്ധി വര -ഗാന്ധിജി യെ വരക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
കൈ കഴുകൽ ദിനം
ലോക കൈ കഴുകൽ ദിനത്തിൽ രജിത ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. വീഡിയോ പ്രസന്റേഷനും ഒരുക്കിയിരുന്നു.
ഭക്ഷ്യ ദിനം
സുസ്മിത ടീച്ചർ സന്ദേശം നൽകി.. കൂടാതെ ആഹാരം, ആരോഗ്യം എന്നിവയെക്കുറിച്ച് ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ dr, ഹെന്ന അവർകൾ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു.. നാടൻ പലഹാര പ്രദർശനവും നടന്നു.