ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ബി.എച്ച്.എസ്. കാരേറ്റ്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ്ജില്ലാ ജൂനിയർ ഗേൾസ് ഖോ-ഖോ മത്സരം

സബ്ജില്ലാ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഖോ-ഖോ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ കൃഷ്ണ കെ ആർ,അഭിരാമി ബി എസ് ,അപർണ ബി എസ് ,അക്ഷര സുരേഷ് , അനാമിക ആർ ,ദൃഷ്ടി ഷിജു ,ഭവ്യ കൃഷ്ണൻ ആർ എസ് , പ്രസിസ പി എ ,കൃഷ്ണവേണി എ എസ് , ബ്രഹ്മ പി എസ് തുടങ്ങിയ കുട്ടികൾ എച്ച് എം കവിത ആർ എസ് ന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങുന്നു.

സ്കൂൾ തല കായിക മത്സരം-2024

സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു. ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ദീപശിഖാ പ്രയാണം.