കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
റോബോട്ടിക്സ് പരിശീലനം - കെ എം ജി വി എച്ച് എസ് എസ് തവനൂർ
തവനൂർ KMGUP സ്കൂളിൽ നടന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് നേതൃത്വം നൽകി ക്ലാസ്സുകൾ നയിച്ച് കെ എം ജി വി എച്ച് എസ് എസ് തവനൂർ ലെ എഥ കെ യൂണിറ്റ്
ഏകദിന ക്യാമ്പ്
2025 നവംബർ 1-ന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഐ ടി സാങ്കേതിക വിദ്യയുടെ പുതിയ ലോകം തുറന്നുകൊടുത്തു. നാൽപതു കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് സ്വാഗതം ആശംസിച്ചത് കൈറ്റ് മിസ്ട്രസ് ജിദ ടീച്ചർ ആയിരുന്നു. ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡൻ്റ് ശ്രീനിവാസൻ സർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരിത ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
അനിമേഷൻ, പ്രോഗ്രാമിങ് , വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ നടന്ന പരിശീലന കളാസ്സുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി. സുധൻ സർ, കൈറ്റ് മാസ്റ്റർ, G.H.S.S കാടഞ്ചേരി ആയിരുന്നു ക്ലാസ്സ് നയിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഗെയിമുകളും വിഡിയോകളും കുട്ടികളിൽ കൗതുകവും താല്പര്യവും വളർത്തും വിധമായിരുന്നു. ക്യാമ്പിന്റെ അവസാന സെഷൻ 4:00 PM മുതൽ 4:30 PM വരെ വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് ശേഖരിച്ചു. ക്യാമ്പിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ കുട്ടികൾ പങ്കുവെച്ചു. ക്ലാസുകൾ നയിച്ച സുധൻ മാസ്റ്റർക്ക് കൈറ്റ് മാസ്റ്റർ ശ്രീരാജ് സർ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഐ ടി വിഷയങ്ങളിൽ കൂടുതൽ അറിവും പ്രായോഗിക പരിശീലനവും നൽകുന്നതിൽ ക്യാമ്പ് വിജയകരമായിരുന്നു.