സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-24
- 2024 മാർച്ച് 7 നു സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി
-
ENGLISHFEST
-
ENGLISH FEST 2024-25 ജൂൺ 19 - വായനാ ദിനം പി എൻ പണിക്കരുടെ ചരമദിനമായ ഇന്ന് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിക്കാനുമായി സെന്റ് ആന്റണിസ് എച് എസ് ഹെഡ്മാസ്റ്റർ ശ്രി. ജോളി എ വി രാവിലെ 11 മണിയോടെ സ്കൂളിൽ എത്തി ചേർന്നു. ലളിതമായ ഭാഷയിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. പി ടി എ പ്രസിഡന്റ് ശ്രി ബിജു അശോകൻ വായനാദിനത്തിനു ആശംസകൾ നേരുകയും നാലാം ക്ലാസ് എ യിലെ ആൻ റോസ് ജെൻസൺ, വയനാടിനെ പ്രസംഗവും, നാലാം ക്ലാസ് വിദ്യാർത്ഥികൾ വായന ദിന ഗാനം ആലപിക്കുകയും ചെയ്തു. വായന ദിന ക്വിസ്, സ്കൂൾ തല ഇംഗ്ലീഷ് മലയാള വായന മത്സരവും, ക്ലാസ് ലൈബ്രറി ഒരുക്കലും നടത്തി. കൂടാതെ മാതാപിതാക്കൾക്ക് കവിതാലാപന മത്സരവും നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കഥ പറയൽ മത്സരവും നടത്തുകയുണ്ടായി
2025-2026
പ്രവേശനോത്സവം 2025-2026
ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക് അക്ഷരം കുറിച്ചു. ഒ എസ് എ പ്രസിഡന്റ് ശ്രീ പൈലി ആന്റണി പഠനകിറ്റ് വിതരണം നടത്തി.
ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025

ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025- 2026
പ്രവർത്തി പരിചയമേള രണ്ടാം സ്ഥാനം
പ്രവർത്തി പരിചയമേളയിൽ സെന്റ് ആൻസ് എം. ജി. പഴുവിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ചേർപ്പ് ഉപജില്ല കലോത്സവം 2025
ചേർപ്പ് ഉപജില്ലയിൽ 2025- 26 അറബി കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്

ചേർപ്പ് ഉപജില്ല അറബി കലോത്സവത്തിൽ സെന്റ് ആൻസ് എം. ജി. പഴുവിൽ സ്കൂൾ ഓവറോൾ ഫസ്റ്റ്
കരസ്ഥമാക്കി.