ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26

ലോക പരിസ്ഥിതി ദിനം
ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.

വായനാദിനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്.
പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു
വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.

അന്താരാഷ്ട്ര ചാന്ദ്രദിനം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
തുടർന്ന് നടന്ന ചുമർചിത്രപ്രദർശനവും വീഡിയോ പ്രദർശനവും കുട്ടികൾ ആകാംക്ഷയോടെ വീക്ഷിച്ചു .
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു.
വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ

നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി.
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി.

സ്കൂൾ ഇലക്ഷൻ
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ്
വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്‌മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി യാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്