ടി.എച്ച്.എസ്.തച്ചിങ്ങനാടം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് എന്നത് റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്. സ്കൂളുകൾക്കുള്ളിൽ സംഘടിപ്പിക്കപ്പെടുന്ന ഒരു ഗ്രൂപ്പ് പ്രസ്ഥാനമാണിത്. ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ 'ജൂനിയർമാർ' എന്ന് വിളിക്കുന്നു. ജെ.ആർ.സി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്ന അധ്യാപകരെ "കൗൺസിലർ" എന്ന് വിളിക്കുന്നു.
ആരോഗ്യ പ്രോത്സാഹനം, രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സേവനം, ദേശീയവും അന്തർദേശീയവുമായ സൗഹൃദം എന്നിവ ജൂനിയർ റെഡ് ക്രോസിന്റെ ലക്ഷ്യങ്ങളാണ്
ജൂനിയർ റെഡ് ക്രോസ് മുദ്രാവാക്യം
"ഞാൻ സേവിക്കുന്നു".
ജൂനിയർ റെഡ് ക്രോസ് പ്രതിജ്ഞ
"എന്റെയും മറ്റുള്ളവരുടെയും ആരോഗ്യം പരിപാലിക്കുമെന്നും, രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും, പ്രത്യേകിച്ച് കുട്ടികളെയും സഹായിക്കുമെന്നും, ലോകമെമ്പാടുമുള്ള മറ്റെല്ലാ കുട്ടികളെയും എന്റെ സുഹൃത്തുക്കളായി കാണുമെന്നും ഞാൻ സ്വയം പ്രതിജ്ഞ ചെയ്യുന്നു."
സ്കൂളുകളിൽ JRC യുടെ പ്രവർത്തനം
ആരോഗ്യം, സേവനങ്ങൾ, സൗഹൃദം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ജെ.ആർ.സി. പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
JRC സ്‍കാർഫിംഗ് സെറിമണി 2025
JRC സ്‍കാർഫിംഗ് സെറിമണി 2025. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ JRC കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് Scarfing Ceremony നടത്തി. ജഴ്‌സി കൗൺസിലർ സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് കെ മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റഫീഖ് മാസ്റ്റർ, SRG കൺവീനർ ശ്രീരജ് നാഥ്, കായിക അധ്യാപകൻ ഹാരിസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സിന്ധു ടീച്ചർ സ്വാഗതവും, JRC ക്യാപ്റ്റൻ ആദിത്യൻ ടി പി നന്ദിയും പറഞ്ഞു.
June 5 World Environment Day
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു JRC വിദ്യാർത്ഥികൾ പരിസ്ഥിതി ദിനസന്ദേശമുൾക്കൊള്ളുന്ന പോസ്റ്ററുകളുമായി റാലി നടത്തി.