ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

2025 26 അധ്യയനവർഷത്തെ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും പാഠപുസ്തക രചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ.പി. ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യത്തോടെ നടന്ന സ്കൂൾ പ്രവേശനോത്സവം കുരുന്നുകളുടെ പാട്ടും കളികളും കഥ പറച്ചിലും ആയി പുതുമയുള്ളതായി. .പ്രവശനോത്സവഗാനത്തിൻ്റെ ദൃശ്യാവിഷ്കാരവും പൊതു വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി കാണിക്കുന്ന സ്കിറ്റും ഉദ്ഘാടനത്തിനുശേഷം അരങ്ങേറിയ നാടൻ പാട്ടുകളും കുട്ടികളിൽ ആവേശമുണർത്തി. മഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ എം പി സുധീർ ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ മഞ്ചേരി എ ഇ ഒ ശ്രീമതി.എസ് സുനിത, പിടിഎ പ്രസിഡണ്ട് എം മുഹമ്മദ് സലിം, എസ് എം സി ചെയർമാൻ ശ്രീ ടി. ജയപ്രകാശ് ,എസ് എം സി വൈസ് ചെയർപേഴ്സൺ ടി ശ്രീജ, വി എച്ച്എസ്ഇ പ്രിൻസിപ്പാൾ ആർ. രശ്മി, ബി ആർ സി ട്രെയിനർ ഇന്ദിരാദേവി, അനീഷ്. പി ,ബാബുരാജൻ കെ, സുരേഷ് ബാബു .എ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീമതി .ഇന്ദു .എൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പ്രീതി നന്ദി പറഞ്ഞു
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ ഡോക്കുമെന്റ് ചെയ്തു. തയ്യാറാക്കിയ വീഡിയോ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/NHVKHCDVi5U?si=wFF9tMGeiu6sRor5
എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ ആദരിച്ചു
എസ് എം സി,പിടിഎ യുടെ നേതൃത്വത്തിൽ എൽഎസ്എസ് യുഎസ്എസ് എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സലീം ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. സ്കൂളിലെ മുഴുവൻ സ്റ്റാഫും പ്രോഗ്രാമിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനം- ജൂൺ 5

2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു.കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിക്കുന്നത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Beat plastic pollution എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം
മെഹന്ദി മത്സരം നടത്തി

[
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.
ലോക ബാലവേല വിരുദ്ധ ദിനം -ജൂൺ 12

ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.
ന
വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
2025 -26 വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം ജൂൺ 17 ന് തുടക്കം കുറിച്ചു. .
25% കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ നേടുക, മുഴുവൻ കുട്ടികളെയും സി ഗ്രേഡിലേക്ക് എത്തിക്കുക എന്നതാണ് ഈ വർഷം ലക്ഷ്യം വയ്ക്കുന്നത്.
മലപ്പുറം ജില്ലയുടെ തന്നത് പരിപാടിയായ വിജയഭേരി പദ്ധതിയിലൂടെ സ്കൂളിൻ്റെ വിജയശതമാനത്തിലും A+ എണ്ണത്തിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 8ാം ക്ലാസ്സ് മുതൽ തന്നെ A + ക്ലബ് രൂപീകരിച്ച് പ്രത്യേക പരിശീലനങ്ങൾ നടത്താനും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ നൽകാനും വിജയഭേരി സമയം ഉപയോഗപ്പെടുത്തുന്നു. HM പ്രീതി ടീച്ചർ, Dpt HM സൗദാമിനി , വിജയഭേരി കോഡിറ്റേർ അനീഷ് , SRG കൺവീനർ നീതു രാജ് എന്നിവർ നേതൃത്ത്വം നൽകി.
N റേഡിയോ തുടങ്ങി
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ കുട്ടികളുടെ മികവ് തെളിയിക്കുന്ന പരിപാടികളുമായി സ്കൂളിന്റെ സ്വന്തം റേഡിയോ N റേഡിയോ ആരംഭിച്ചു. എല്ലാദിവസവും ഉച്ചക്ക് 1.45 നാണ് എൻ റേഡിയോ പ്രവർത്തനം തുടങ്ങുന്നത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് മറ്റു ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികൾക്ക് ആശയങ്ങൾ പങ്കുവെക്കാനും, വാർത്തകൾ വായിക്കാനും, കവിതകൾ വായിക്കാനും, സംഗീതം അവതരിപ്പിക്കാനും, മറ്റു കാര്യങ്ങളിലും അറിവ് സമ്പാദിക്കാനും അവസരം കിട്ടുന്നു. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം, അവതരണത്തിനുള്ള കഴിവ് എന്നിവ വികസിപ്പിക്കാനും അവസരം കിട്ടുന്നുണ്ട്. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദിനാചരണ വിശേഷങ്ങളും സ്കൂൾ റേഡിയോയിലൂടെഅവതരിപ്പിക്കുന്നു.
https://youtube.com/shorts/sKCgaZS029Q?si=VKYJhZW1U6RiTCze
വായനദിനം19/6/2025
രാവിലെ വായനദിന പ്രതിജ്ഞയോടെ വായനദിന പ്രവർത്തനം ആരംഭിച്ചു. സന്ദേശങ്ങളിൽ പി എൻ പണിക്കർ പ്രീതി ടീച്ചർ വായന ദിന സന്ദേശം നൽകുകയും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല വിദ്യാരംഗം കോഡിനേറ്ററും അധ്യാപികയും പാഠപുസ്തക രചയിതാവുമായ ഇന്ദിരാ ദേവി ടീച്ചർ നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ അധ്യക്ഷയായി ഡെപ്യൂട്ടി എക്സാം എൽ പി യു പി എച്ച് എസ് വിദ്യാരംഗം കോഡിനേറ്റർമാരും എസ് ആർ സി കൺവീനർമാർ എന്നിവരും പങ്കെടുത്തു.അതിഥി ഭാഷണത്തിനു ശേഷം കവിത ആലാപനവും, സ്കിറ്റും നടന്നു. 24/6/2025 കവിത ശിൽപ്പശാല
അധ്യാപികയും എഴുത്തുകാരിയുമായ സീമ ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്. വ്യക്തമായി നടത്തിയ യുപിഎച്ച്എസ്എസ് വിഭാഗം സംയുക്തമായി നടത്തിയ ശില്പശാലയിൽ നിന്ന് ധ്വനി എന്ന പതിപ്പും പ്രകാശനം ചെയ്തു
പ്രശ്നോത്തരി 26/6/2025
വായനാദിനത്തിന്റെ ഭാഗമായി ജൂൺ 26 തീയതി ഉച്ചയ്ക്ക് 1 30ന് പ്രശ്നോത്തരി നടത്തി. ഒന്നാം സ്ഥാനം ആഷനാ ഗൗരിയും രണ്ടാം സ്ഥാനം ഹരി നന്ദയും മൂന്നാം സ്ഥാനം അമയനന്ദകി യും കരസ്ഥമാക്കി 26/6/25 കഥ പറയൽ മത്സരം
യുപിഎച്ച് 1 30 ന് കഥ പറയാൻ മത്സരം നടത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഷംന 10 ബി ക്ലാസിലെ ഷംന ഒന്നാംസ്ഥാനം കരസ്ഥമാക്കി
കാലിഗ്രഫി മത്സരം
ജൂൺ 19 - വായനാ ദിനത്തോട് അനുബന്ധിച്ച്,ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ മഝരത്തിൽ പങ്കെടുത്തു. 9 E ക്ലാസിലെ ഫാത്തിമ ഫർഹ ഒണാം സ്ഥാനവും 10 c ക്ലാസിലെ ആയിഷാ ഹിബയും 10 A ക്ലാസിലെ നജയും രണ്ടാം സ്ഥാന തെത്തി. മൂന്നാം സ്ഥാനം 10 c ക്ലാസിലെ ഹനാനും 9 A ക്ലാസിലെ നിദ യും പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനദാനം HM നിർവ്വഹിച്ചു.
ജൂൺ 21 - ലോക യോഗാ ദിനം
ലോകത്താകമാനം യോഗയുടെ പ്രാധാന്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അവബോധം എല്ലാവരിലും ഉണ്ടാവാൻ ഉദ്ദേശിച്ചാണ് ഓരോ വർഷവും ജൂൺ 21-ന് ലോക യോഗാ ദിനം ആചരികുന്നത്.
🔹 ചരിത്രം:
2014-ൽ, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗോള യോഗ ദിനം പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു.
177 രാജ്യങ്ങൾ അതിനെ പിന്തുണച്ച് സ്വീകാര്യമാക്കിയതോടെ, 2015-ൽ ആദ്യമായി ലോക യോഗാ ദിനം ആഘോഷിച്ചു
🔹 ലക്ഷ്യങ്ങൾ:
യോഗയുടെ ആരോഗ്യ പരമായ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക.
മാനസിക-ശാരീരിക സന്തുലിതം നേടാൻ സഹായിക്കുക.
ദിനചര്യയിൽ യോഗയെ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
🔹 യോഗയുടെ ഗുണങ്ങൾ:
ശാരീരിക ആരോഗ്യത്തിന് അത്യാവശ്യമാണ്.
മാനസിക ആരോഗ്യത്തിന്: അമിതചിന്ത, സമ്മർദ്ദം എന്നിവയിൽ നിന്ന് മോചനം.
ശ്വാസ വ്യായാമം, ധ്യാനം എന്നിവയിലൂടെ ആത്മശാന്തി ലഭിക്കുന്നു
യോഗ ദിനത്തോടനുബന്ധിച്ച് പൂന്താനം വിദ്യാ പീഠം വിദ്യാർത്ഥികൾ സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി, ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/SoqphNC8x9s?si=JmXkTSHekYAhzJF9
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജീവിച്ച്എസ്എസ് നെല്ലികുത്തിലെ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചിപരീക്ഷ 2025 ജൂൺ 25 ആം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു പരീക്ഷ. 202 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 197 കുട്ടികൾ പരീക്ഷ എഴുതി.സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷ. 30 മിനിട്ട് ആയിരുന്നു ഓരോ കുട്ടികൾക്കും ഉള്ള സമയം. 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.31 കമ്പ്യൂട്ടറുകളാണ്ടറാണ് പരീക്ഷ നടത്താൻ ഉപയോഗിച്ചത്. എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം കഴിഞ്ഞശേഷം ഓരോ സിസ്റ്റത്തിൽ നിന്നും എക്സാം റിസൾട്ട് എക്സ്പോർട്ട് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു
സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ സാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
ലഹരിക്കെതിരെ
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. മോണിംഗ് അസംബ്ലിയിൽ എച്ച് എം പ്രീതി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.
ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന പേരിൽ ഒപ്പ് ശേഖരണം നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒപ്പ് രേഖപ്പെടുത്തി.
ലഹരിക്കെതിരെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.
സുംബാ ഡാൻസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും അപ്‌ലോഡ് ചെയ്തു.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DLXkB0YyK3S/?igsh=MWs2MmJhdmk1azNvZw==
പേ വിഷബാധ ബോധവൽക്കരണം
2025 ജൂൺ 30ന് സ്കൂളിൽ പേ വിഷബാധ ബോധവൽക്കരണത്തിന് സ്പെഷ്യൽ അസംബ്ലി ചേർന്നു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ്, ജൂനിയർ ഹെൽത്ത് നേഴ്സ് സൗമ്യ എന്നിവർ ചേർന്നാണ് ബോധവൽക്കരണം നടത്തിയത് പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. പേ വിഷബാധ നാഡീവ്യൂഹത്തെയും അതുവഴി തലച്ചോറിനെയും ബാധിച്ചാൽ പിന്നെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ രോഗാണു നാഡീവ്യൂഹത്തിൽ എത്തുന്നതിനുമുമ്പ് വേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ എന്നിവ കൃത്യമായി സ്വീകരിക്കുന്നത് അതിപ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും, കുട്ടികൾ പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമയ്യ നന്ദകി യാണ് പേവിഷബാധ രോഗത്തിനെതിരെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത്.
ചെണ്ടുമല്ലിതോട്ടം നിർമ്മിച്ചു
സ്കൂളിൽ വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചു. ചെണ്ടുമല്ലി തോട്ടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കുട്ടികളുടെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചത്. സ്കൂളിലെ ചെണ്ടുമല്ലി തോട്ടം കാണാൻ താഴെ ക്ലിക്ക്ചെക്ലിക്ക്യ്യുക
https://www.instagram.com/reel/DOV7Xz5El0A/?igsh=MW95anE5cmkxdHo5Yw==
.
വാർലി പെയിൻ്റിങ് പ്രദർശനം

2025 ജൂലൈ ഒന്നാം തീയതി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർലി പെയിൻ്റിങ് എക്സിബിഷൻ നടത്തി. മഹാരാഷ്ട്രയിലെ ഗോത്ര സമൂഹങ്ങളിൽ ഉത്ഭവിച്ചതും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതുമായ നാടോടി കലാരൂപങ്ങളിൽ ഒന്നാണ് വാർലി പെയിൻറിംഗ്. പ്രകൃതിദത്തവും പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാസൃഷ്ടികൾ പുരാതന ഗോത്ര സമൂഹങ്ങൾ ഇന്നും പിന്തുടരുന്നു. ഗോത്ര ജീവിതത്തിൻ്റെ സംസ്കാരത്തിന്റെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും സത്ത പകർത്തുന്ന വാർലി പെയിൻറിംഗ് ആധുനിക സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെട്ടു. ഇന്ന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വാർലി പെയിൻറിങ് കാണാൻ കഴിയും. ചുമർ ഹാങ്ങിങ്ങുകൾ, തലയണകൾ, ടേബിൾ വെയറുകൾ, സാരികൾ, സ്കാർഫുകൾ, ഹാൻഡ് ബാഗുകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ ജനപ്രിയമാണ്. സ്കൂൾ ചിത്രകലാധ്യാപകൻ എസ്. സുജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുമായി ചേർന്നു നടത്തിയ പെയിൻറിങ് എക്സിബിഷൻ പ്രധാനാധ്യാപിക കെ. പ്രീതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. മുഹമ്മദ് സലീം, SMC ചെയർമാൻ ടി. ജയപ്രകാശ്, സ്റ്റാഫ് സെക്രട്ടറി പി.അനീഷ്, ഡെപ്യൂട്ടി HM കെ. സൗദാമിനി, കെ. ബാബുരാജൻ , എം. ഷൗക്കത്തലി, എം. നൗഫൽ, പി. റഷതസ്നീം, ടി .കെ. അജീഷ്, ടി.മനുപ്രസാദ് ,എം.നിമിഷ്, കെ.നീതുരാജ് ,ഷിബു.ടി.എം, അഭിലാഷ്.വി.പി, ടി. വിനോദ് കുമാർ, തുടങ്ങിയവർ സംബന്ധിച്ചു
ജില്ല പഞ്ചായത്തിന്റെ ആദരം
തുടർച്ചയായ പതിനൊന്നാം തവണയും എസ്എസ്എൽസി 100% വിജയം നേടിയതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന വിജയഭേരി പദ്ധതിയുടെ ആദരം എച്ച് എം പ്രീതി ടീച്ചർ ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീക്കയിൽ നിന്നാണ് ആദരവ് ഏറ്റു വാങ്ങിയത്.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. എൽപി ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി പ്രത്യേക ഡോക്കുമെന്ററി പ്രദർശിപ്പിച്ചു
എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി
ജൂലൈ ഒമ്പതാം തീയതി നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി. മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കാൻ പരിശീലനം കൊടുത്തു. കൂടാതെ കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളെയും പരിചയപ്പെടുത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് എല്ലാ പ്രവർത്തനങ്ങളും ചെയ്തത്.
ലോക ജനസംഖ്യാ ദിനം- ജൂലൈ 11
ജനസംഖ്യാദിനം (World Population Day) ജൂലൈ 11-നാണ് ആചരിക്കുന്നത്. ഈ ദിനത്തിന്റെ ലക്ഷ്യം ജനസംഖ്യാ വർധനവിന്റെ ആഘാതങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക, പരിസ്ഥിതിപരമായ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതാണ്. ജനസംഖ്യാ ദിനത്തിൽ സ്കൂളിൽ ss ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തി.
എസ് എസ് ക്ലബ്ബ് നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരം - വിജയികൾ
( വിഷയം- അമിത ജനസംഖ്യയും ഭൂമിയും)br/
ഒന്നാം സ്ഥാനം സീനിയ ബാനു 8ബി രണ്ടാം സ്ഥാനം അഷ്‌ന ഗൗരി 8ബി, മൂന്നാം സ്ഥാനം ആദിൽ റഷീദ് എട്ട് ബി ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ സ്നേഹ വലയം തീർത്തത് വളരെ ആകർഷകമായി.
https://www.instagram.com/reel/DL-Ov2ny3ey/?igsh=MXRuc2Rha2xxaWJudg==
എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി

നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.എൽ പി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്, കാരണം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാങ്കേതികതയിൽ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഭാവിയിൽ അവർക്കുള്ള പഠനത്തിനും കരിയറിനും അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനത്തിൽ നൽകിയ പ്രധാന ഭാഗങ്ങൾ:
1. കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ കമ്പ്യൂട്ടർ എന്താണ്?
കീബോർഡ്, മൗസ്, മോണിറ്റർ, CPU എന്നിവ പരിചയപ്പെടുത്തൽ
കമ്പ്യൂട്ടർ ഓൺ/ഓഫ് ചെയ്യുന്നത് എങ്ങനെ?
2. മൗസ് ഉപയോഗം പരിശീലനം
ക്ലിക്ക് ചെയ്യൽ, ഡബിൾ ക്ലിക്ക്, ഡ്രാഗ് ആൻഡ് ഡ്രോപ്പ്
മൗസ് ഉപയോഗിച്ച് simple games കളിക്കാനായുള്ള പരിശീലനം നൽകി.
3. കീബോർഡ് ഉപയോഗം
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.
പാണ്ടിക്കാട് ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പാണ്ടിക്കാടിലെ പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്, അവിടെ ഉള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. ബഡ്സ് സ്കൂൾ സന്ദർശനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണീയ അനുഭവമായിരുന്നു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ സാമൂഹിക ചിന്തയും മാനവികമൂല്യങ്ങളും വളർത്താൻ സഹായിച്ചു. നാം കാണാത്ത പല ജീവിത വ്യത്യാസങ്ങൾക്കിടയിൽ അവിടത്തെ കുട്ടികൾ നിശ്ചയദാർഢ്യത്തോടെയും സന്തോഷത്തിയും കഴിയുന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പ്രചോദനമായി
വായനകളരി
നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി ശ്രീ പി പി കബീർ ,വിദ്യാർത്ഥി പ്രതിനിധി പി. ഷംനക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം നിമിഷ്, എം. നൗഫൽ, ടി. കെ .അജീഷ് , SMC ചെയർമാൻ ടി. ജയപ്രകാശ്, ഹെഡ്മിസ്ട്രസ് കെ. പ്രീതി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എൻ.ഇന്ദു, പി .അനീഷ്, കെ. സൗദാമിനി, അഷിമ മോഹൻ, ടി.മനുപ്രസാദ്, പി. റിജേഷ്, പി.എം ലൈല ബീവി തുടങ്ങിയവർ സംബന്ധിച്ചു
സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം
സ്കൂളിലെ മുഴുവൻ അധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ എസ് ഐ ടി സി ജമാൽ സാറാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സമഗ്ര വഴി ടീച്ചർ മാനുവൽ അയക്കുന്ന രീതിയും പരിചയപ്പെടുത്തി. കൂടാതെ വിവിധ റിസോഴ്സുകളെ കുറിച്ചും അവ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനിൽ ഉപയോഗിക്കുന്ന രീതിയെ കുറിച്ചും വിശദീമായി പരിശീലിപ്പിച്ചു. ഈ പരിശീലനം അധ്യാപകർക്ക് വളരെയധികം ഉപകാരപ്രദമായി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26
ജീ വി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസിഎയും ജനറൽ ക്യാപ്റ്റനായി 9 ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു.
സംസ്ഥാന ടിങ്കറിങ് ഫെസ്റ്റ്

ജൂലൈ 24, 25 തീയതികളിൽ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ടിങ്കറിങ് ഫെസ്റ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം എന്ന ആശയമാണ് കുട്ടികൾ അവതരിപ്പിച്ചത്. തിരക്കേറിയ മാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പറ്റിയ നല്ല ഒരു ആശയമായിരുന്നു ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം. കൊച്ചിയിലെ കിൻഫ്രയിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫാബ് ലാബിൽ വെച്ചാണ് പ്രദർശനം നടന്നത്. ടിങ്കറിങ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്ക് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഫാബ് ലാബായ കൊച്ചിയിലെ ഫാബ് ലാബ് സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. കൂടാതെ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസും വിദഗ്ധരുടെ ഉപദേശങ്ങളും ലഭിച്ചു.
വയനാട് ഉരുൾപൊട്ടൽ ഓർമ്മദിനം
2024 ജൂലൈ 30 ഉണ്ടായ ചൂരൽ മല മുണ്ടകൈ ഉരുൾപൊട്ടലിൽ നിരവധി വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. ഈ കുട്ടികളോടുള്ള ആദരസൂചകമായി ജൂലൈ 30ന് സ്കൂൾ അസംബ്ലിയിൽ മൗനാചരണം നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy
സ്വാതന്ത്ര്യ ദിന ആഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
ഓണാഘോഷം
2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
https://www.instagram.com/reel/DODpDVuEoCi/?igsh=ejczendocmFvNnVy
ചരിത്ര ക്വിസ്
സംസ്ഥാന ആർകെയ്വ്സ് വകുപ്പ് വൈദേശിക ആധിപത്യവും കേരളത്തിന്റെ ചെറുത്തുനിൽപ്പും എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന 2025 ലെ ചരിത്ര ക്വിസ് സ്കൂൾതല വിജയികൾ
ഒന്നാം സ്ഥാനം . മുഹമ്മദ് ഷഹബാസ്. എം 10B
രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്. കെ കെ. 10.E മൂന്നാം സ്ഥാനംമുഹമ്മദ് റിദിൻ.പി എ 8H
ഓസോൺ ദിനം ആചരിച്ചു
കുട്ടികളിൽ പരിസ്ഥിതി ബോധം,കാലാവസ്ഥ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിന് വേണ്ടി സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.
പ്രസംഗ മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരം നടത്തി. ഓസോൺ ഭൂമിയുടെ കാവൽ എന്നായിരുന്നു വിഷയം. ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സേവ് ഓസോൺ എന്നായിരുന്നു വിഷയം. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓസോൺ ദിനത്തിനെ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി
ശാസ്ത്രമേള

17/ 9/ 2025 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ശാസ്ത്രമേള എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഐടി മേള,സയൻസ് മേള, സോഷ്യൽ സയൻസ് മേള,വർക്ക് എക്സ്പീരിയൻസ് മേള, മാത്‍സ് മേള എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ശാസ്ത്രമേളയിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സ്കൂൾ ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിങ്, ആനിമേഷൻ എന്നീ വിഭാഗങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ശാസ്ത്രമേളയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'

2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു
ലാ വിസ്റ്റ- സ്കൂൾ കലോത്സവം

സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസങ്ങളിലായി 150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. മത്സരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു. രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയുംഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്. ഒരേ സമയം മൂന്ന് വേദികളിലേക്കും ആവശ്യമായ ജഡ്ജസിനെ കൃത്യസമയത്ത് എത്തിക്കുക എന്ന ശ്രമകരമായ ജോലി ജഡ്ജസ് കോർഡിനേഷൻ ഡ്യൂട്ടിയുള്ളവർ ഭംഗിയായി നിർവഹിച്ചു.ഓരോ ഇനവും ജഡ്ജസ് സൂക്ഷമമായി വിലയിരുത്തി. സ്റ്റേജ് ഡ്യൂട്ടിയുലുള്ളവർ സമയബന്ധിതമായി മത്സരങ്ങൾ നടത്തി തീർത്തു. ഗ്രീൻ റൂം ചുമതലയുള്ളവർ കുട്ടികളെ ഒരുക്കുന്നതിലും സമയത്തിന് വേദികളിലെത്തിക്കുന്നതിനും സഹായിച്ചു.
അച്ചടക്കസമിതിയുടെ കർശന നിർദേശങ്ങളും നിരീക്ഷണവും ഉണ്ടായതിനാൽ വലിയ അച്ചടക്ക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തില്ല
വളണ്ടിയർ കോഡിനേറ്റർ ഓരോ വിഭാഗത്തിനും ആവശ്യമായ വളണ്ടിയേഴ്സിൻ്റെ സേവനം എത്തിച്ചു തന്നതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി.
റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു. കലോത്സവത്തിൻ്റെ രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു.
സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി. അതിഥികൾക്കും മുഴുവൻ ടീച്ചേഴ്സിനും റിഫ്രഷ്മെൻ്റ് ടീം ചായയും കടിയും എത്തിച്ചു നൽകി. മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
https://www.instagram.com/reel/DPEHTeOErZs/?igsh=eWh6dWIzMDNrbjh4
കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ്
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാനായി.
സ്കൂൾ കലോൽസവം 2025-26
സ്കൂൾ തല മത്സരങ്ങളുടെ ഫലങ്ങൾ ബ്ലോഗിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്
https://nellikuthgvhss.blogspot.com/p/results.html?m=1
വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്.
സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം
ഒക്ടോബർ നാലാം തീയതി മഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ എസ് എസ് ക്വിസ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജീവി എച്ച് എസ് എസ് നെല്ലിക്കുത്ത് നിന്നുള്ള മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനം നേടി.
റീൽസ് മത്സരം
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DP1fTk5kjaJ/?
സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു
ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.
അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA==
സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള ലിറ്റിൽ കൈസിന്റെ റോബോട്ടിക്സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു
നവംബർ 26 ഭരണഘടന ദിനം

നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു.