ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ഒക്ടോബർ
31/10/2025.
സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളും ആശങ്കകളും മനസ്സിലാക്കാൻ വിദ്യാഭ്യാസ വകുപ്പും Ssk Tvm Thiruvananthapuram UNICEF ഉം ഒന്നായി ചേർന്ന് നടപ്പാക്കിയ പാനൽ ചർച്ചയിൽ നമ്മുടെ വെഞ്ഞാറമൂട് ഗവൺമെൻറ് ഹൈസ്കൂളിലെ GOTEC - Global Opportunities through English Communication പ്രോജക്റ്റിലെ രണ്ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ ക്ഷണം ലഭിച്ചത് ഏറെ ഭാഗ്യകരമായി കാണുന്നു. 8 J ക്ലാസിലെ ജഹനാരയും 8 G ക്ലാസിലെ അനിസനും വളരെ സജീവമായി ചർച്ചയിൽ പങ്കുകൊണ്ടു. മോഡറേറ്ററായി നഥാനും മറ്റ് ഡെലിഗേറ്റ്സുകളും സെക്കൻഡറി തല വിദ്യാഭ്യാസത്തിൻറെ വ്യത്യസ്ത മേഖലകളെ കുറിച്ച് സംസാരിച്ചു.മാത്രമല്ല നവീന ആശയങ്ങൾ കേൾക്കുവാനും വിവിധ IAS ഉദ്യോഗസ്ഥരെ നേരിൽ കാണുവാനും അവരോട് വിദ്യാർത്ഥികൾക്ക് സംവദിക്കുവാനും സാധിച്ചു.
നമ്മുടെ സ്കൂളിലെ GOTEC - Global Opportunities through English Communication
അംബാസിഡർമാരായ ജഹനാരയ്ക്കും അനിസണ്ണിനും ഹൃദ്യമായ അഭിനന്ദനങ്ങൾ