ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റ് 25 വർഷത്തിലേറെയായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ബേഡൻ പവ്വൽ സ്ഥാപിച്ച യുവജനങ്ങൾക്ക് വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണിത്.

ഇപ്പോൾ ഇവിടെ ഗൈഡു വിഭാഗത്തിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ഗൈഡ് ക്യാപ്റ്റന്മാരായ മെർലിൻ തോമസ്, മിഷ യുഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷം ഗൈഡ് ക്യാപ്റ്റൻ മാരായി ജയലക്ഷ്മി, ശ്രീലേഖ എന്നീ അധ്യപകർ പരീശിലനം നേടിയിട്ടുണ്ട് കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെപൂർണ്ണമായും വികസിപ്പിച്ച് അവരെ നല്ല വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ ഈ പ്രസ്ഥാനം പങ്കുവഹിക്കുന്നു. ഓരോ വർഷവും 15 ൽ അധികം കുട്ടികൾ ചിഹ്നദാന ചടങ്ങിലൂടെ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നു. ഇപ്പോൾ 50 ൽ അധികം കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.

സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ അച്ചടക്കം നിയന്ത്രിക്കുന്നതിനും മറ്റു സഹായങ്ങൾക്കും സജീവ സന്നദ്ധരായി ഗൈഡുകൾ എപ്പോഴുമുണ്ട്. ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗൈഡുകൾ 100% വിജയത്തോടെ രാജപുരസ്കാർ അവാർഡ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

പ്രവർത്തനങ്ങൾ

ചിഹ്നദാന ചടങ്ങ്

പുതിയ അംഗങ്ങളെ പ്രസ്ഥാനത്തിലേയ്ക്ക് ചേർക്കുന്ന ചിഹ്നദാന ചടങ്ങ്

സേവനസന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായ തുടക്കമാണ് ലഭിച്ചത്. അച്ചടക്കവും സേവനമനോഭാവവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിലേക്ക്, പുതിയതായി കടന്നുവരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് നടന്ന ചിഹ്നദാന ചടങ്ങിൽ (Investiture Ceremony), പുതിയ അംഗങ്ങളെ സ്കൗട്ട്/ഗൈഡ് കുടുംബത്തിലേക്ക് സ്‌കാർഫ് അണിയിച്ചുകൊണ്ട് ഔദ്യോഗികമായി സ്വാഗതം ചെയ്തു. പ്രസ്ഥാനത്തിന്റെ മഹനീയമായ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, നാടിനും സമൂഹത്തിനും മാതൃകയാകാൻ തയ്യാറാണെന്ന പ്രതിജ്ഞയോടെയാണ് അനേകം വിദ്യാർത്ഥികൾ അന്നേദിവസം അംഗത്വം സ്വീകരിച്ചത്. വളരെ ഗൗരവത്തോടും എന്നാൽ ആവേശത്തോടും കൂടി നടന്ന ഈ ചടങ്ങ് കുട്ടികളിൽ പുതിയൊരു ഉണർവ് നൽകുകയുണ്ടായി.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ റാലി നടത്തുകയുണ്ടായി. തുടർന്ന്, ഭൂമിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിലും പരിസരപ്രദേശങ്ങളിലുമായി വിവിധയിനം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി, കുട്ടികൾ സ്വന്തം വീടുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചതാണ് ഈ വർഷത്തെ മറ്റൊരു പ്രധാന സവിശേഷത. വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാനും പ്രകൃതിയെ സ്നേഹിക്കാനും ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വലിയൊരു പ്രചോദനമായി മാറി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ശുചികരണ പ്രവർത്തനങ്ങൾ
സബ്ജില്ലാ കലോത്സവ ദിനത്തിൽ ശുചീകരണ പ്രവർത്തനത്തിൽ ഗൈഡുകൾ

ശുചികരണ പ്രവർത്തനങ്ങൾ,അച്ചടക്ക നിയന്ത്രണം

നിയയുവജനോത്സവം ശാസ്ത്രമേള ഔഷധസസ്യപ്രദർശനം ഔഷധക്കഞ്ഞി നിർമ്മാണം,സ്കൂൾ പാർലമെൻറ് ഇലക്ഷൻ, സേവനവാരം സബ്ജില്ലാ കലോത്സവംതുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും  അച്ചടക്ക നിയന്ത്രണത്തിനും ശുചികരണ പ്രവർത്തനങ്ങൾക്കും ഗൈഡുകൾ സഹകരിച്ചു വരുന്നു.

ഔഷധ കഞ്ഞി തയ്യാറാക്കാൻ ഒരു ചെറിയ സഹായം


ഗേറ്റ് കാവൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഗൈഡുകൾ

എസ് പി സി ഏറ്റെടുത്ത് നടത്തുന്ന അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോർ എത്തിക്കുന്നതിനും കുട്ടികൾ സഹകരിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച പോസ്റ്റർ പ്രദർശനം














പോസ്റ്റർ പ്രദർശനം

ഗാന്ധിജയന്തിയുടെ ഭാഗമായി ഒരു പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുകയും, കുട്ടികൾ കയ്യെഴുത്ത് പത്രിക തയ്യാറാക്കുകയും ചെയ്തു.


മാരാരിക്കുളം ബീച്ച് ക്ലീനിങ് ക്യാമ്പയിനിൽ നമ്മുടെ ഗൈഡുകൾ


ബീച്ച് ക്ലീനിങ്

ചേർത്തല ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ബീച്ച് ക്ലീനിങ് ക്യാമ്പയിന്റെ ഭാഗമായി മാരാരിക്കുളം ബീച്ച് ക്ലീൻ ചെയ്യുന്ന പ്രവർത്തനത്തിൽ നമ്മുടെ ഗൈഡുകൾ സഹകരിച്ചു.

 

   

സിപിആർ , ചോക്കിങ് ഇവയ്ക്ക് ഗൈഡുകൾക്ക് പരിശീലനം നൽകുന്നു.


ഗൈഡുകൾക്കായി നടത്തിയ First Aid പരിശീലനത്തിൽ നിന്ന്


പ്രഥമ ശുശ്രൂഷാ പരിശീലനം

നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള അപകടങ്ങളായ ചോക്കിങ് കാർഡിയാക് അറസ്റ്റ് എന്നിവയ്ക്കു വേണ്ട പ്രഥമ ശുശ്രൂഷ നൽകുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി.അവർ തങ്ങളുടെ പരിസര പ്രദേശങ്ങളിലെ വീടുകളും ചെറിയ ഗ്രൂപ്പുകളുമായി തങ്ങളുടെ അറിവുകൾ പങ്കുവച്ചു. ഈ കുട്ടികളിൽ വളരെ താത്പര്യവും സമൂഹത്തിൽ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള ആത്മവിശ്വാസവും ഉണർത്തി.