ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 23 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Isabel Mary Sajit (സംവാദം | സംഭാവനകൾ) ('<nowiki>*</nowiki>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്* ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റ് 25 വർഷത്തിലേറെയായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ബേഡൻ പവ്വൽ സ്ഥാപിച്ച യുവജനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

*ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്*

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റ് 25 വർഷത്തിലേറെയായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ബേഡൻ പവ്വൽ സ്ഥാപിച്ച യുവജനങ്ങൾക്ക് വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണിത്.

ഇപ്പോൾ ഇവിടെ ഗൈഡു വിഭാഗത്തിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ഗൈഡ് ക്യാപ്റ്റന്മാരായ മെർലിൻ തോമസ് മിഷ U എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷം ഗൈഡ് ക്യാപ്റ്റൻ മാരായി ജയലക്ഷ്മി, ശ്രീലേഖ എന്നീ അധ്യപകർ പരീശിലനം നേടിയിട്ടുണ്ട് കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെപൂർണ്ണമായും വികസിപ്പിച്ച് അവരെ നല്ല വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ ഈ പ്രസ്ഥാനം പങ്കുവഹിക്കുന്നു. ഓരോ വർഷവും 15 ൽ അധികം കുട്ടികൾ ചിഹ്നദാന ചടങ്ങിലൂടെ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നു. ഇപ്പോൾ 50 ൽ അധികം കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.

സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ അച്ചടക്കം നിയന്ത്രിക്കുന്നതിനും മറ്റു സഹായങ്ങൾക്കും സജീവ സന്നദ്ധരായി ഗൈഡുകൾ എപ്പോഴുമുണ്ട്. ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗൈഡുകൾ 100% വിജയത്തോടെ രാജപുരസ്കാർ അവാർഡ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.