ജി.യു.പി.എസ്. കൂട്ടിലങ്ങാടി/അംഗീകാരങ്ങൾ
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ്
വിദ്യാഭ്യാസ വകുപ്പ് 4,7 ക്ലാസുകളിലെ പ്രതിഭാശാലികളായ കുട്ടികൾക്കായി സംഘടിപ്പിക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ഉന്നച വിജയം കരസ്ഥമാക്കുകയും ചെയ്തു. 17 കുട്ടികൾ 2024-25 വർഷം സ്കോളർഷിപ്പ് കരസ്ഥമാക്കി.
സബ്ജില്ലാ മേളകൾ
ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെക്കുന്നത്. പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് കരസ്ഥമാക്കി. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്രസ ഐ ടി മേളകളിലും കുട്ടികൾ മികവാർന്ന പ്രകനമാണ് കുട്ടികൾ കാഴ്ച വെച്ചത്. ഉപജില്ലാ കലാമേളയിൽ ജനറൽ യു.പി വിഭാഗത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാനും വിദ്യാലയത്തിന് സാധിച്ചു. ബീഡ്സ് വർക്ക്, ഒറിഗാമി, എംബ്രോയിഡറി, ഉർദു ക്വിസ്, ഉർദു കവിതാരചന എന്നിവയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താനും സാധിച്ചു.