ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


പ്രവേശനോത്സവം

2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.ലയൺസ് ക്ലബ്ബ്,

ഡിവൈൻ കർമ്മ മുതലായ ചാരിറ്റബിൾ ട്രസ്റ്റുകൾ സ്കൂളിലെ നിർധനനായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വളരെ വിപുലമായി തന്നെ ഗവൺമെൻറ് എൽ പി എസിൽ ആഘോഷിച്ചു.രാവിലെ പോസ്റ്റർ പ്രദർശനവും റോക്കറ്റ് നിർമ്മാണ മത്സരവും നടന്നു.റോക്കറ്റ് നിർമ്മാണ മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകി.തുടർന്ന് ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകി.ഉച്ചയ്ക്കുശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തുകയുംകുട്ടികളുമായി സംവദിക്കുകയും ചെയ്തു.സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു ശാസ്ത്രവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തിയത് കുട്ടികൾക്ക് വളരെ സന്തോഷമായി.ചാന്ദ്രദിന പതിപ്പ് നിർമ്മാണവും ഉണ്ടായിരുന്നു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു കുട്ടിക്ക് ഒരു പരീക്ഷണം എന്ന പരിപാടി നടന്നു.

വെർച്വൽ പ്രവേശനോത്സവം
വെർച്വൽ പ്രവേശനോത്സവം

പ്രഭാത ഭക്ഷണം ഉദ്ഘാടനം

ഗവൺമെൻറ് എൽ പി എസ് ഇളമ്പയിൽ ജൂൺ മൂന്നാം തീയതി പ്രഭാത ഭക്ഷണം ഉദ്ഘാടനം നടന്നു.മുദാക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്‌ണു രവീന്ദ്രൻ ആണ് പ്രഭാത ഭക്ഷണം ഉദ്ഘാടനം ചെയ്തത്.ജിജി ഹോസ്പിറ്റലിലാണ് പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തത്.

വെർച്വൽ പ്രവേശനോത്സവം
വെർച്വൽ പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.

വെർച്വൽ പ്രവേശനോത്സവം
വെർച്വൽ പ്രവേശനോത്സവം

ജൂലൈ 1.ഡോക്ടർസ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.

വെർച്വൽ പ്രവേശനോത്സവം
വെർച്വൽ പ്രവേശനോത്സവം


ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിത്ത് ദിനോവുമായി ബന്ധപ്പെട്ട് സ്കൂൾ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ഉണ്ടായിരുന്നു.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്റ്റിക്കി നോട്ടുകൾ ചുവരിൽ പതിപ്പിച്ചു.

ശുചിത്വം ബോധവൽക്കരണ ക്ലാസ്

ശുചിത്വത്തെക്കുറിച്ചും ,കുട്ടികളിൽശുചിത്വ ശീലങ്ങൾ വളരെ ആവശ്യകതയെ പറ്റിയും മുദാക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ചരിഷ്മ വ്യക്തമാക്കി.അതിനുശേഷം കൈ കഴുകേണ്ടത് എപ്പോഴൊക്കെയാണെന്നും കൈകൾ കഴുകേണ്ട രീതിയെ കുറിച്ചും ക്ലാസ്സ് എടുത്തു.