എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സ്നേഹസാന്ത്വനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹസാന്ത്വനം
സ്നേഹസാന്ത്വനം

ചുരുക്കം

മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിന്റെ സാന്ത്വന വഴികൾ...

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ മുക്കത്തെ കേരളത്തിന് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച സ്ഥാപനമാണ് മുക്കം മുസ്‌ലിം ഓർഫനേജ്. എഴുപതിലധികം വർഷമായി അനാഥ സംരക്ഷണ, വിദ്യാഭ്യാസ, പ്രവർത്തനങ്ങളിൽ സജീവമായ എം.എം.ഒക്ക്‌ കീഴിലെ രണ്ട് ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് എം.കെ.എച്ച്.എം.എം.ഒ ഗേൾസ് സ്കൂൾ...

മാതൃ സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അക്ഷര ജ്ഞാനം തേടിയെത്തുന്ന നിർധന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും തങ്ങളാലാകുന്ന സാന്ത്വനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പത്ത് വർഷങ്ങൾക്ക് മുൻപ് 'സ്നേഹ സാന്ത്വനം' പദ്ധതിക്ക് തുടക്കം കുറിച്ചത്. മുക്കം നഗര സഭയിൽ നിന്നും സമീപത്തെ നിരവധി പഞ്ചായത്തുകളിൽ നിന്നും ധാരാളം നിർദ്ധന വിദ്യാർത… മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിന്റെ സാന്ത്വന വഴികൾ...

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ മുക്കത്തെ കേരളത്തിന് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച സ്ഥാപനമാണ് മുക്കം മുസ്‌ലിം ഓർഫനേജ്. എഴുപതിലധികം വർഷമായി അനാഥ സംരക്ഷണ, വിദ്യാഭ്യാസ, പ്രവർത്തനങ്ങളിൽ സജീവമായ എം.എം.ഒക്ക്‌ കീഴിലെ രണ്ട് ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് എം.കെ.എച്ച്.എം.എം.ഒ ഗേൾസ് സ്കൂൾ...

മാതൃ സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അക്ഷര ജ്ഞാനം തേടിയെത്തുന്ന നിർധന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും തങ്ങളാലാകുന്ന സാന്ത്വനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പത്ത് വർഷങ്ങൾക്ക് മുൻപ് 'സ്നേഹ സാന്ത്വനം' പദ്ധതിക്ക് തുടക്കം കുറിച്ചത്. മുക്കം നഗര സഭയിൽ നിന്നും സമീപത്തെ നിരവധി പഞ്ചായത്തുകളിൽ നിന്നും ധാരാളം നിർദ്ധന വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു മഴക്കാലത്ത് തിങ്കളാഴ്ച ദിവസം രാവിലെ തല കറങ്ങി വീണ കുട്ടിയുമായി അടുത്ത് സംസാരിച്ചപ്പോൾ വെള്ളിയാഴ്ച ഉച്ചകഞ്ഞിക്ക് ശേഷം ഇന്ന് ഉച്ചക്ക് വയറുനിറച്ചു കഴിക്കാൻ വിശന്നിരിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അധ്യാപകരും പി ടി എ യും ചേർന്ന് എടുത്ത തീരുമാനത്തിൽ ഇനി നമ്മുടെ ക്യാമ്പസ്സിൽ ഒരു വീട്ടിൽ പോലും ഭക്ഷണം ഇല്ലാത്തവരുത് എന്ന ദൃഢനിശ്ചയം നാൽപത്തിൽ അധികം വീടുകളിലേക്ക് എല്ലാ മാസവും ഭക്ഷ്യ കിറ്റ് ഒരുക്കി നീണ്ട പത്തു വർഷമായി സ്നേഹ സാന്ത്വനം കൂടെ നിൽക്കുന്നു. നേരെത്തെ പഠനോപകരണ വിതരണം ഉൾപ്പടെ വിവിധ സഹായങ്ങൾ ചെയ്തു വന്നിരുന്നെങ്കിലും ഒരു സംഘടിതവും വ്യവസ്ഥാപിതവുമായ രീതിയിൽ പദ്ധതി ആരംഭിച്ചതോടെ അർഹരായ കുട്ടികളെ കൃത്യമായി കണ്ടെത്താൻ ക്ലാസ് ടീച്ചർമാർക്ക് ചുമതല നൽകുകയായിരുന്നു. നിർധന കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെ പ്രത്യേകം കണ്ടെത്തി അവർക്ക് അത്യാവശ്യമായത് സമയ ബന്ധിതമായി ചെയ്തു കൊടുക്കുക എന്ന രീതിയാണ് പദ്ധതിക്കുള്ളത്. അധ്യാപകർ ഹൗസ് വിസിറ്റിങ് സമയത്ത് കണ്ടെത്തുന്ന കുട്ടികളെ പ്രത്യേകം എഴുതി വെക്കുന്നു. പഠനോപകരണങ്ങൾ, പഠിക്കാൻ ആവശ്യമായ സ്റ്റഡി ടേബിൾ ചെയർ, ചികിത്സ ചിലവ്, മരുന്ന്, ഭക്ഷ്യ കിറ്റ് തുടങ്ങിയ സഹായങ്ങൾ ചെയ്തു വരുന്നു. അരിയും നിത്യോപയോഗ സാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം മാസത്തിൽ ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന രൂപത്തിൽ നൽകാറുണ്ട്. വീട് റിപ്പേറിംഗ്, തയ്യൽ മെഷീൻ വിതരണം തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുണ്ട്.

കുട്ടികൾ നൽകുന്ന നാണയ തുട്ടുകളും അധ്യാപകരുടെ സംഭാവനയും ഒപ്പം ഉദാരമതികൾ തരുന്ന പണവുമാണ് വരുമാന സ്രോതസ്സ്. ഒന്നിച്ച് ഒരു ഫണ്ട്‌ കളക്ടു ചെയ്യാൻ സ്കൂളിൽ ഒരു ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചിരുന്നു. അധ്യാപകർ കണ്ടെത്തി നിർദേശിക്കുന്ന കുടുംബങ്ങൾക്ക് പുറമെ സ്നേഹ സാന്ത്വന കമ്മറ്റിക്ക് മുൻപാകെ വരുന്ന അപേക്ഷകളും കമ്മറ്റി പരിശോധിച്ച് ആവശ്യംമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

ഒരു നാട് ഒന്നടങ്കം
ഒരു നാട് ഒന്നടങ്കം
ഒരു നാട് ഒന്നടങ്കം
പ്രമാണം:47087- ബിരിയാണി ചാലഞ്ച്
ബിരിയാണി ചാലഞ്ച്

ബിരിയാണി ചലഞ്ച്

ബിരിയാണി ചലഞ്ച്

കാരുണ്യം കനിവായി ഒഴുകിയപ്പോൾ എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ് സ്കൂളിലെ ബിരിയാണി ചലഞ്ച് വേറിട്ട മാതൃകയായി. ജീവിതപ്രയാസങ്ങൾ ഉള്ളിലൊതുക്കിപിടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളുടെ കണ്ണീരൊപ്പാനും അവരെ ചേർത്ത് പിടിക്കാനും വേണ്ടി സ്നേഹസാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു.കോവിഡ് കാലത്ത് അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും പല കുട്ടികളുടെയും വീട്ടിലെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ശേഷെ അധ്യാപകരും പിടിഎയും ചേർന്നിരുന്ന് ആലോചിച്ച് ബിരിയാണി ചലഞ്ച് എന്ന പദ്ധതിക്ക് രൂപം കുറിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന നാല് കുട്ടികളുടെ വീട് നിർമ്മിക്കുക എന്നതാണ് ഈ ചലഞ്ചു കൊണ്ട് നാം ലക്ഷ്യമിടുന്നത്. പന്ത്രണ്ടായിരത്തിൽ പരം ബിരിയാണികൾ ആണ് വിതരണം നടത്തിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പ്രയത്നംകൊണ്ട് ഈ ചലഞ്ച് ഒരു വൻ വിജയമായി തീർന്നു. ചലഞ്ചിൽ നിന്ന് സ്വരൂപിക്കുന്ന പണം വിദ്യാർഥികളുടെ വീട് പണിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. ബിരിയാണി കഴിച്ചപ്പോൾ വയറു മാത്രമല്ല നിറഞ്ഞത് ദുരിതമനുഭവിക്കുന്ന ഒരാൾക്ക് കൈത്താങ്ങായതിന്റെ നിർവൃതിയിൽ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോർത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖത്തും.

ഒരു നാട് ഒന്നടങ്കം