എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം
ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉള്‍ച്ചേര്‍ന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങള്‍ മുഖ്യമായും കനകമലയെ ചൂഴ്ന്നു നില്‍ക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതല്‍ക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന് വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്ക