പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26
*2025-26 സ്കൂൾ പ്രവേശനോത്സവം
2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രഥമ അധ്യാപിക ആശ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എസ്.എം സി കൺവീനറായ രഹിനാ റിയാസ് ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ സജീർ, ശ്രീ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം പ്രവേശനോത്സവ പരിപാടികൾക്ക് വിരാമം ആയി.
*സമഗ്രnഗുണമേന്മ പദ്ധതി- ലഹരി വിരുദ്ധ ക്ലാസ്സ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സർക്കാർ ആസൂത്രിതമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ. കുറത്തിക്കാട് എസ്ഐ ആയ എബി എംഎസ് മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളുമായി സംവാദം നടത്തുകയും അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
* സമഗ്ര ഗുണമേന്മ പദ്ധതി-ട്രാഫിക് സുരക്ഷ ക്ലാസ്സ്
ട്രാഫിക് നിയമങ്ങളും, ഗതാഗത മുന്നറിയിപ്പുകളും എന്ന വിഷയത്തെ ആസ്പദമാക്കി ട്രാഫിക് സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് എസ് ക്ലാസ് എടുത്തു റോഡിൽ പാലിക്കേണ്ട നിയമങ്ങൾ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ വണ്ടിയോടിച്ചാൽ ഉണ്ടാകുന്ന നിയമപ്രശ്നങ്ങൾ എന്നിവയെപ്പറ്റി വ്യക്തമാക്കി കൊടുത്തു
* സമഗ്രഗുണമേന്മ പദ്ധതി-ആരോഗ്യ സുരക്ഷ ക്ലാസ്സ്
ആരോഗ്യ ശീലങ്ങൾ ശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹസൻ ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടികൾ നൽകി. മഴക്കാല രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ ക്ലാസിനു സാധിച്ചു.
* സമഗ്രഗുണമേന്മ പദ്ധതി- ഡിജിറ്റൽ അച്ചടക്ക ക്ലാസ്സ്
സ്കൂൾ ഐടി കോഡിനേറ്ററും രസതന്ത്ര അധ്യാപികയുമായ ശ്രീകുമാരി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകളായ മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയെപ്പറ്റി വിശദമാക്കി. ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത മോശമായ ഡിജിറ്റൽ ശീലങ്ങൾ ഡിജിറ്റൽ സിസ്റ്റം ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.
* പരിസ്ഥിതി ദിനാചരണം.
2025 26 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദിനാചരണ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിന അസംബ്ലി നടത്തി. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു കുട്ടികൾ. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ വീടുകളിൽ നിന്ന് കൊണ്ടുവരികയും, അത് സ്കൂളുകളിൽ നടുകയും ചെയ്തു. ക്വിസ് മത്സരം, ഉപന്യാസമത്സരം, പോസ്റ്റർ രചന എന്നിവയും നടത്തി