സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
................................
സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി | |
---|---|
വിലാസം | |
ചെറായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Smlps |
ആമുഖം
പ്രണവം എന്ന വാക്കിന്റെ അര്‍ത്ഥം എക്കാലവും നവമായത് എന്നാണല്ലൊ............. സഹോദരന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍ ഇക്കഴിഞ്ഞവര്‍ഷം സുവര്‍ണജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുയാണ്. ഇപ്പോഴും ഇൗ മഹാസ്ഥാപനം തുടക്കത്തിലെ പുതുമയോടും പ്രൗഢിയോടും തന്നെ ശോഭിക്കുന്നു. അതെ..... നിത്യ നൂതനമായ പ്രണവം പോലെ തന്നെ. അവനവനാത്മസുഗത്തിനാചരിപ്പത പരനു സുഖത്തിനായ് വരേണം എന്നുള്ള ഗുരുവചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സേവനസന്നദ്ധരായ അധ്യാപകരും മാനേജ്മെന്റും അവര്‍ക്ക് പിന്‍ബലമായി വര്‍ത്തിക്കുന്ന മഹാമനസ്കരായ രക്ഷിതാക്കളും നാട്ടുകാരുമാണ് ഈ സ്ഥാപനത്തിന്റെ ഉള്‍ക്കരുത്ത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകളോടൊപ്പം തന്നെ വൈപ്പിന്‍ ഉപജില്ലയിലെ ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള പ്രൈമറി സ്കൂള്‍ എന്ന ഖ്യാതിയും നിലനിര്‍ത്തിക്കൊണ്ടാണ് സഹോദരന്‍ മെമ്മോറിയല്‍ സ്ക്കൂള്‍ അതിന്റെ പ്രയാണം തുടരുന്നത്.
ചരിത്രം
സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്. എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
സ്മാര്‍ട് ക്ലാസ്സ്റൂം.
- 9 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, 4 ലാപ്ടോപ്പ് കമ്പ്യൂട്ടര്‍, 3പ്രിന്റര്‍, പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ അതി വിശാലമായ ഒരു കമ്പ്യൂട്ടര്‍ റൂം ഞങ്ങള്‍ക്കുണ്ട്.
- 1 മുതല്‍ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ 3 പിരീഡ് വീതം കമ്പ്യൂട്ടര്‍ പഠനത്തിന് അവസരം.
- കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് വിനിമയം ചെയ്യുന്നു.
- കുട്ടികള്‍ക്ക് ആവശ്യമായ വര്‍ക്ക് ഷീറ്റ്, പ്രൊജക്റ്റുകള്‍ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകള്‍ പ്രയോജനപ്പെടുത്തുന്നു.
- വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ഞങ്ങളുടെ സ്മാര്‍ട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.
ലൈബ്രറി.
- 1500 ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
- ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ മാറ്റിയെടുക്കാന്‍ അവസരം.
- പിറന്നാള്‍ സമ്മാനമായി കുട്ടികള്‍ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങള്‍.
- അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
- രക്ഷിതാക്കള്‍ക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കബ്ബ് 24 കുട്ടികള്‍ അടങ്ങുന്ന കബ്ബ് യൂണിറ്റ് ദീപക് സാറിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെ ഞങ്ങള്‍ ദ്വിതീയ ചരണ്‍, തൃതീയ ചരണ്‍ ടെസ്റ്റ്കള്‍ക്ക് പ്രാപ്തരാക്കുന്നു.
ബുള്‍ബുള്‍ മികച്ച രീതിയില്‍ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബുള്‍ബുള്‍ യൂണിറ്റില്‍ 24 കുട്ടികള്‍ അംങ്ങളാണ്. രജത്പംഖ്, സുവര്‍ണ്ണപംഖ് എന്നീ ടെസ്റ്റ്കളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
"കബ്ബ് & ബുള്‍ബുള്‍" സംയുക്തമായി സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാര്‍ത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കല്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തി വരുന്നു. സ്കൗട് & ഗൈഡ് ലോക്കല്‍ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം.
ഗിരീഷ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികള്‍ പരിപാലിച്ചുപോരുന്നു. ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുമുളള വിളവ് സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്
- കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളര്‍ത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളര്‍ത്താനുള്ള ചോദ്യങ്ങളും കുട്ടികള്‍ക്ക് നല്‍കിവരുന്നു. വിജയികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു.
- ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നു.
- ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
- ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുന്നു.
- മലയാളം ക്ലബ്ബ്
അപര്‍ണ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വായനാ ക്ലബ്ബ്
- കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകള്‍ എന്നിവ അവതരിപ്പിക്കുന്നു.
- കുട്ടികളിലെ സര്‍ഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരില്‍ മാസിക തയ്യാറാക്കിവരുന്നു.
- അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍.
- ഹെല്‍ത്ത് ക്ലബ്ബ്.
നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ക്ലബ്ബ്
- ഡ്രൈഡേ ആചരിക്കുന്നു.
- സ്കൂളും, സ്കൂള്‍ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
- ഹെല്‍ത്ത് ചാര്‍ട്ട് ക്ലാസ്സുകളില്‍ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നു.
- സാമൂഹ്യപങ്കാളിത്തത്തോടെ പകര്‍ച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകള്‍.
- രചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി
- എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതല്‍ 4 വരെ സര്‍ഗ്ഗവേള നടത്തിവരുന്നു.
- വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനവും നല്‍കി വരുന്നു.
- സ്കൂള്‍ തല, ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
- ഗണിത ക്ലബ്ബ്.
ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ്
- ചതുഷ്ക്രീയകള്‍ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബണ്‍, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു.
- ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- ഗണിതച്ചെപ്പ് എന്ന പേരില്‍ എല്ലാ വര്‍ഷവും ഗണിത മാസിക തയ്യാറാക്കുന്നു.
- ഒരോ ക്ലാസ്സിലും ഗണിതമൂല.
- വിദ്യാലയത്തില്‍ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു.
- സുരക്ഷ ക്ലബ്ബ്.
സുരക്ഷാ ക്ലബ്ബ് വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദീപക് സാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
ദീപ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു.
- ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ സ്റ്റില്‍ മോഡല്‍, ക്വിസ്സ് എന്നീ മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
- കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പി. കെ ഭാരതി
- കെ. കെ കരുണാവതി
- ടി. ജി വിലാസിനി
- എം. കെ ഭവാനി
- പി. എസ് വിലാസിനി
- എം. എന്‍ സത്യഭാമ
- പി. കെ കല്ല്യാണി
- കെ. വി വിനോദിനി
- കെ. വി ഉഷ
- വി. എം പത്മാക്ഷി
- വി. രത്നവല്ലി
- ടി. ആര്‍ ഭൈമി
- വി. എ ഗൗരി
- വി. സി സുഭാഷിണി
- കെ. കെ ഓമന
- കെ. കെ സുജാത
- കെ. എസ് വെങ്കിടേശ്വരന്‍
- സി. കെ ഒാമന
- വി. ശാന്തമ്മ
- കെ. കെ ബാബു
- ടി. കെ ഉഷാകുമാരി
- കെ. കെ സുശീല
- എം. കെ രുഗ്മിണി
- ടി. കെ ഭവാനി
- ടി. എന്‍ രാധ
- കെ. പി വിത്സന്‍ദാസ്
- വി. കെ ലീല
- വി. ആര്‍ ഗീത
- വി. കെ ഐഷ
- ഒ. കെ സാവിത്രി
- വി. ജി ലീല
- സി. കെ തങ്ക
- കെ. എന്‍ മോഹനന്‍
- ഡി. ദിനമണി
- കെ. വി പ്രസന്നകുമാരി
നിലവിലുള്ള അധ്യാപകര്‍
- പി. ആര്‍ അനുപ (പ്രധാന അധ്യാപിക)
- കെ. എസ് ഹുസ്ന ബീഗം
- വി. ഡി ദീപ
- ഒ. ആര്‍ ബിന്ദു
- എ. വി ഗിരീഷ്
- നൈസി പോള്‍
- കെ. ആര്‍ ജയശ്രീ
- അപര്‍ണ ആര്‍ നായര്‍
- എം. വി ജയശ്രീ
- കെ. വിജു
- സിന്ധു കെ തങ്കപ്പന്‍
- ദീപക് സി ആര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.1510208, 76.1891355 |zoom=13}}