പ്രമാണം:13401 noon meal 2025 glps25.jpeg
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 225 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
രുചി വൈവിധ്യത്തിൻ്റെ ചാമക്കാൽ മാതൃക:-പുതിയ ഉച്ചഭക്ഷണ മെനു വരുന്നതിനു മുന്നേ തന്നെ വൈവിധ്യമാർന്നതും പോഷക സമ്പന്നവുമായ ഉച്ചഭക്ഷണം വർഷങ്ങളായി നൽകുന്ന ഒരു വിദ്യാലയം മലയോര മേഖലയിലുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളാണ് ഉച്ചഭക്ഷണ വിതരണത്തിൽ മികച്ച മാതൃകയാവുന്നത്. പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പ്രതിദിനം മൂന്ന് കറികൾ മെനുവിന്റെ ഭാഗമാണ് . പുനം കൃഷിയുടെ പൈതൃകം പേറുന്ന സ്ഥലങ്ങൾ ആയതുകൊണ്ട് തന്നെ ചാമക്കഞ്ഞിയും മുത്താറിക്കുറുക്കും ഉൾപ്പടെ മെനുവിൻ്റെ ഭാഗമാണ് . കൂടാതെ ഇലക്കറി മഹോത്സവം, കർക്കടകത്തിൽ ഔഷധ കഞ്ഞി വിതരണം എന്നിവയും കുട്ടികൾക്ക് വേറിട്ട അനുഭവങ്ങളാണ്. കാറ്ററിങ് മേഖലയിലെ അനുഭവസമ്പത്തുള്ള രക്ഷിതാക്കൾ കൂടിയായ സോണിയ തോമസും അമിതാ ബാബുവും ആണ് പുത്തൻ രുചിഭേദങ്ങൾ കുട്ടികൾക്കായി തയ്യാറാക്കി നൽകുന്നത്. ഉപജിലയിലെ മികച്ച പാചകക്കാരിക്കുള്ള അവാർഡ് ഉൾപ്പെടെ സോണിയ തോമസിനെ ലഭിച്ചിട്ടുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പിറന്നാൾ വിഭവങ്ങളും രുചി വൈവിധ്യത്തിന് പിന്തുണയാകുന്നു. പട്ടികവർഗ്ഗ മേഖലയിൽ നിന്ന് വരുന്ന കുട്ടികൾ ഏറെ ഉള്ളതുകൊണ്ട് തന്നെ പോഷകപ്രദമായ ഭക്ഷണങ്ങൾ നൽകാൻ ഉച്ചഭക്ഷണ കമ്മിറ്റി ശ്രദ്ധ നൽകുന്നു. കഴിഞ്ഞവർഷം വിരമിച്ച ആൻസി ടീച്ചർ ഏറെക്കാലം ഉച്ചഭക്ഷണ ചുമതല മികച്ച രീതിയി നടത്തിയിരുന്നു. വിരമിച്ച ശേഷം ഈ വർഷവും കുട്ടികൾക്ക് പ്രഭാത ഇടവേളയിൽ ടീച്ചറുടെ വക ലഘുഭക്ഷണം നൽകുന്നുണ്ട് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളാണ് ഉള്ളത്. വിവിധ തരം പുഴുക്കുകൾ, വ്യത്യസ്ത തരം തോരൻ, കിഴങ്ങ് വർഗങ്ങൾ, മോരുചേർത്ത വിഭവങ്ങൾ, സാലഡ്, ഇറച്ചി വിഭവങ്ങൾ, ഇടയ്കുള്ള പാൽപായസം സ്കൂളിലെ വൈവിധ്യമാർന്ന മെനു കുട്ടികൾ ആസ്വദിക്കുകയാണ്. നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിമാതൃക സൃഷ്ടിച്ച ഈ സർക്കാർ വിദ്യാലയം ഉച്ചഭക്ഷണ വിതരണത്തിലും മികച്ച മാതൃക സൃഷ്ടിക്കുകയാണ്. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, ഉച്ചഭക്ഷണ ചുമതലയുള്ള ജോസ്മി ജോസ് ,എസ് എം സി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ഓഫീസ് സ്റ്റാഫ് എം ടി മധു സൂദനൻ എന്നിവർ ഉച്ചഭക്ഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:07, 17 നവംബർ 2025 | 1,600 × 1,200 (225 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | രുചി വൈവിധ്യത്തിൻ്റെ ചാമക്കാൽ മാതൃക:-പുതിയ ഉച്ചഭക്ഷണ മെനു വരുന്നതിനു മുന്നേ തന്നെ വൈവിധ്യമാർന്നതും പോഷക സമ്പന്നവുമായ ഉച്ചഭക്ഷണം വർഷങ്ങളായി നൽകുന്ന ഒരു വിദ്യാലയം മലയോര മേഖലയിലുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളാണ് ഉച്ചഭക്ഷണ വിതരണത്തിൽ മികച്ച മാതൃകയാവുന്നത്. പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പ്രതിദിനം മൂന്ന് കറികൾ മെനുവിന്റെ ഭാഗമാണ് . പുനം കൃഷിയുടെ പൈതൃകം പേറുന്ന സ്ഥലങ്ങൾ ആയതുകൊണ്ട് തന്നെ ചാമക്കഞ്ഞിയും മുത്താറിക്കുറുക്കും ഉൾപ്പടെ മെനുവിൻ്റെ ഭാഗമാണ് . കൂടാതെ ഇലക്കറി മഹോത്സവം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.