ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2023-24
ഇംഗ്ലീഷ് അധ്യാപക പരിശീലനം
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇംഗ്ലീഷ് അധ്യാപകർ പങ്കെടുത്തു. ഡിസംബർ 14 15 തീയതികളിലായി വടകര ഡയറ്റ് സെൻററിൽ വച്ചായിരുന്നു പരിശീലനം.
ഇംഗ്ലീഷ് അധ്യാപക പരിശീലനം: രണ്ടാംഘട്ടം
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
ലാംഗ്വേജ് ടൂർ
പുതിയ ഇംഗ്ലീഷ് അധ്യാപകർക്ക് വേണ്ടി ഡയറ്റ് സംഘടിപ്പിച്ച ഇംഗ്ലീഷ് അധ്യാപക പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ പുതുതായി സർവീസിൽ വന്ന അധ്യാപകർ ചരിത്ര പ്രാധാന്യമുള്ള മാഹി പാർക്ക് സന്ദർശിക്കുകയും. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.