ഇംഗ്ലീഷ് അധ്യാപക പരിശീലനം

പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇംഗ്ലീഷ് അധ്യാപകർ പങ്കെടുത്തു. ഡിസംബർ 14 15 തീയതികളിലായി വടകര ഡയറ്റ് സെൻററിൽ വച്ചായിരുന്നു പരിശീലനം.

ഇംഗ്ലീഷ് അധ്യാപക പരിശീലനം: രണ്ടാംഘട്ടം

പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.

ലാംഗ്വേജ് ടൂർ

പുതിയ ഇംഗ്ലീഷ് അധ്യാപകർക്ക് വേണ്ടി ഡയറ്റ് സംഘടിപ്പിച്ച ഇംഗ്ലീഷ് അധ്യാപക പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ പുതുതായി സർവീസിൽ വന്ന അധ്യാപകർ ചരിത്ര പ്രാധാന്യമുള്ള മാഹി പാർക്ക് സന്ദർശിക്കുകയും. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം

2024 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സ്കൂളിൽ നല്ല രീതിയിൽ സംഘടിപ്പിച്ചു. എസ്പിസി ജെ ആർ സി സ്കൗട്ട് ഗൈഡ്സ് ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുടെ മാർച്ച് ഫാസ്റ്റും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു.

നൈറ്റ് ക്ലാസ്

2024 വർഷം എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ പ്രത്യേക പഠന പിന്തുണ ആവശ്യമായ വിദ്യാർത്ഥികൾക്ക് വിഷയങ്ങളിൽ നൈറ്റ് ക്ലാസ് സംഘടിപ്പിച്ചു.

ക്ലസ്റ്റർ മീറ്റിംഗ്

17 ഫെബ്രുവരി 2024 ദിവസം അധ്യാപകർക്കായി സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റിങ്ങിൽ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തു.

യാത്രയയപ്പ്

വിദ്യാലയത്തിൽ നിന്നും 2024 വർഷം പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഒരു ഡിജെ വിരുന്നും വിദ്യാലയത്തിന് സജ്ജമാക്കി.