ഉപയോക്താവ്:GLPSAGALI
ആമുഖം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന പ്രദേശമാണ് "അഗളി"പശ്ചിമഘട്ട മലനിരകളുടെ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശത്തെ അഗളിഗ്രാമ പഞ്ചായത്തിൽ ഉൽപ്പെടുന്നു. ഇവിടത്തെ അടിസ്ഥആന സൗകര്യങ്ങളിലെ പ്രധാപ്പെട്ട ഒന്നാണ് അഗളി ഗവർമെന്റ് എൽ.പി.സ്കൂൾ അഗളി. പാലക്കാട് ജില്ലാ ആസ്ഥാനത്തി നിന്ന് ഏകദേശം 75 കി.മി.അകലെയായി സ്ഥിതിചെയ്യുന്ന സൈനന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ തൊട്ടടുത്താണ് ഈ പ്രദേശം, നിത്യഹരിത വനങ്ങളാലും മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്നാണ് കുന്തിപ്പുഴയും ഭവാനിപ്പുഴയുടെയും ഉത്ഭവസ്ഥാനം ഇവിടത്തെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആദിവാസിസമൂഹമാണ്,തമിഴ്,ഇരുള ഭാഷസംസാരിക്കുന്ന ഇവർ പ്രധാനമായും ഇരുള,മുടുക,കുറുമ്പ ഗോത്ര വിഭാഗത്തിൽപെട്ടവരാണ്, എന്നാൽ കേരളത്തിലെ പൊതുവായ ഘടന അനുസരിച്ച് ഹിന്ദു,ക്രിസ്‍ത്യൻ.മുസ്‍ലിം മതവിഭാഗത്തിൽപ്പെട്ട ആളുകളും ഇവിടെയുണ്ട് ,പ്രധാനമായും മലയാളം,തമിഴ് ഭാഷകൾസംസാരിക്കുന്നവരാണ് ഇവർ.