എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 10 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവർത്തനങ്ങൾ 2024 -25

പ്രവേശനോത്സവം

ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ എത്തിച്ചേർന്ന നവാഗതർക്ക് മാനേജ്മെൻറ് പ്രതിനിധികളും പ്രിൻസിപ്പലും  ഹെഡ്മിസ്ട്രസ്സ്  ഉൾപ്പെടെയുള്ളവർ പൂക്കളും മധുരവും നൽകി സ്വീകരിച്ചു. വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വിദ്യാലയത്തിലേക്ക് ആനയിച്ചത്. ചടങ്ങുകളുടെ ഇടയിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തൽസമയ സംപ്രേഷണം രക്ഷിതാക്കളെയും കുട്ടികളെയും കാണിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.പ്രിൻസിപ്പൽ  ശ്രീ സാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അനിൽകുമാർ പിഎം അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് പ്രതിനിധികളായ എൽ സന്തോഷ് ,ഡി ജിനുരാജ് ,പിസി ബിബിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു .HM ശ്രീമതി ദീപ എസ് നാരായണൻ നന്ദി പറഞ്ഞതോടെ പ്രവേശനോത്സവ സമ്മേളനത്തിന് സമാപനമായി.

പരിസ്ഥിതി ദിനം

enviornment day

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി മലിനീകരണത്തെ ചെറുത്തു തോൽപ്പിക്കുക എന്ന ആശയം വരുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കുട്ടികൾ പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ ആശയം പ്രചരിപ്പിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത്  വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ നിന്ന് നൽകുകയും ചെയ്തു .കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണത്തിനും തുടക്കമായി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങളും എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു.