എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26

12:53, 9 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (' == എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം == കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. വിദ്യാർത്ഥികൾ 90 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീലുകളാണ് മത്സരാവശ്യത്തിനായി നിർമ്മിച്ചത്.

2025 ഒക്ടോബർ 14-ന് മുൻപായി, സ്കൂളുകൾ ഈ റീലുകൾ തയ്യാറാക്കി കൈറ്റിന് സമർപ്പിച്ചു. തയ്യാറാക്കിയ റീലുകൾ സ്കൂളിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്യുകയും, കൈറ്റ് വീക്ട്ടേഴ്‌സ് ചാനലിനെ ചാനലിനെ ടാഗ് ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ പോസ്റ്റുകളിൽ #എന്റെസ്കൂൾഎന്റെഅഭിമാനം എന്ന ഹാഷ്ടാഗാണ് ഉപയോഗിച്ചത്.

മത്സരത്തിൽ പങ്കെടുത്ത റീലുകൾ വിലയിരുത്തുന്നതിനായി കൈറ്റ് ഒരു പ്രത്യേക ജൂറിയെ നിയോഗിച്ചിരുന്നു. ഈ ജൂറി തിരഞ്ഞെടുത്ത മികച്ച 100 സ്കൂളുകളുടെ പട്ടികയിൽ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളും ഇടം നേടി.

ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ, സ്കൂളിന് 5000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കുന്നതാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ നേട്ടം സ്കൂളിന് വലിയ അഭിമാനമായി മാറി.