എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി
വിലാസം
പാണാവള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Sndsyups





ചരിത്രം

വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഡേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിന് വേണ്ടി ആയുസ്സും ,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ടേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും ,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ് അരിഷ്ടിച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഗുരുദേവൻ നടത്തിയ അശ്രാന്ത ഫലമാണ് നാമിന്നു കാണുന്ന ഗുരുവായൂർ ടൗൺഷിപ്പ് പോലെ പ്രഭ ചൊരിഞ്ഞു കൊണ്ട് വിരാചിക്കുന്ന ശ്രീകണ്ടേശ്വര ക്ഷേത്രവും, നഴ്സറി മുതൽ ബി എഡ് കോളേജ് വരെയുള്ള കെട്ടിട സമുച്ചയങ്ങളും . പരിപാവനമായ അന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ വകയായ ഈ വിദ്യാലയം ജന്മം കൊണ്ടും കർമമം കൊണ്ടും മനുഷ്യ മനസ്സുകൾക്ക് അറിവിന്റെ പാനപാത്രം നൽകുകയും അതിലൂടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുന്ന അഭിമാനപാത്രങ്ങളായി വർത്തിക്കാൻ അവസരം കൊടുത്തത് ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത് ആദ്യകാലം യോഗം പ്രസിഡന്റ് ആയിരുന്ന ബഹുമാന്യനായ സി കെ രാഘവൻ വൈദ്യരുടെയും സുമനസ്ക്കരായ നാട്ടുകാരുടെയും അകമഴിഞ്ഞതും നിസ്വാർത്ഥവുമായ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അദ്ദേഹമായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ . ദേവസ്വം ഓഫീസിനോടു ചേർന്നുള്ള മൂന്നു മുറികൾ ആണ് ക്ലാസ്സ്‌കളായിട്ടു എടുത്തത് തദനന്തരം 1960 ജൂലൈ 10 ന് 100 അടി നീളത്തിലുള്ള കെട്ടിടം പണിയുന്നതിനുള്ള ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു .ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ . കെ എം കരുണാകര ബാബു, ശ്രീ സദാനന്ദൻ , ശ്രീമതി കെ കെ അമ്മിണി ,ശ്രീ കെ എൻ വിജയൻ എന്നിവർ സഹ അധ്യാപകർ ആയിരുന്നു. ആദ്യം സ്കൂളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥി എ അബ്ദുള്ള ആയിരുന്നു . പ്രാരംഭ കാലത്ത് 67 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. 1966 ൽ അഞ്ചാം ക്ലാസ്സ് ആരംഭിക്കുകയൂം അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}