ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025

ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.
പരിസ്ഥിതി ദിനം ജൂൺ 5
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM മനോഹരൻ മാഷ് പരിസ്ഥിതി സന്ദേശം നൽകി. മര തൈ നട്ടു. ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വായനാ വസന്തം 2025 നു തുടക്കമിട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി. 3,4 ക്ലാസുകളിൽ ചുമർപത്രിക നിർമ്മാണവും, ഒന്ന് രണ്ട് ക്ലാസുകളിൽ എന്റെ വിരൽ മരം എന്നിവ നടത്തി.ജിഷ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനദിനം ജൂൺ 19
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു.
ലഹരിവിരുദ്ധദിനം ജൂൺ 26
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി HM മനോഹരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. എച്ച് എം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. 2 ബി ക്ലാസിലെ ആത്മിക കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ഉദ്ഘാടനം ബിന്ദുജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
വിദ്യാരംഗം ജൂൺ 30
ജൂൺ 30നു വിദ്യാരംഗം കൺവീനർ ജഹീറ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് കൗൺസിൽ സെക്രട്ടറി സോമനാദൻ മാസ്റ്റർ നടത്തി. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി..
ചാന്ദ്രദിനം - ജൂലൈ 21
ജൂലൈ 21 ചാന്ദ്രദിനത്തോടെനുബന്ധിച്ച് സ്കൂളിൽ ചുമർപത്രിക നിർമാണം, ചാന്ദ്രദിന ക്വിസ് എന്നിവ ക്ലാസ്സിൽ നടന്നു. HM ന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയും, അസംബ്ലിയിൽ ട്രെയിനിങ് ടീച്ചർമാർ ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് മുന്നിൽ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച പ്രത്യേക പരിപാടിയായ "ആകാശ വിസ്മയങ്ങളിലേക്ക് "
MUAUP പാണക്കാട് സ്കൂളിലെ അധ്യാപകനായ ഗഫൂർ സർ ക്ലാസിനു നേതൃത്വം നൽകി.
GLOSSY MOMENTS JULY 23
23-07-2025 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ രസകരമായ രീതിയിൽ CAKMGMUP ചേറൂർ സ്കൂളിലെ അധ്യാപികയായ നജ്മ ടീച്ചർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ ടീച്ചർ ക്ലാസ്സെടുത്തു.3,4 ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ " Blooming Buds " നജ്മ ടീച്ചർ HM ന് കൈമാറികൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു.
പാരന്റിംഗ് ക്ലാസ് ജൂലൈ 29
2025 ജൂലൈ 29 ചൊവ്വാഴ്ച നടന്ന പാരന്റിങ് ക്ലാസ് ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യു എം ഹംസ നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീന തയ്യിൽ, പിടിഎ പ്രസിഡന്റ് കാദർ ബാബു എന്നിവർ പങ്കെടുത്തു. ശ്രീ പ്രമോദ് സാർ( ജെ സി ഐ ഇന്റർനാഷണൽ ട്രെയിനർ ) ആയിരുന്നു രക്ഷിതാക്കൾക്ക് ക്ലാസ് നൽകിയത്. കുട്ടികൾക്ക് പഠിച്ചു മുന്നേറാൻ ഉതകുന്ന തരത്തിലുള്ള സന്തോഷകരമായ അന്തരീക്ഷം എങ്ങിനെ സൃഷ്ടിക്കാം, അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതെങ്ങനെ, മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ആണ് ബോധവൽക്കരണ ക്ലാസ് നടന്നത്. ഇങ്ങനെ ഒരു ക്ലാസ് കിട്ടിയതിൽ രക്ഷിതാക്കൾ വളരെയധികം സന്തോഷിച്ചു.
സ്വാതന്ത്ര്യ ദിനം 2025
2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷമാക്കി. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപകൻ ശ്രീ മനോഹരൻ മാസ്റ്റർ പതാക ഉയർത്തി. എച്ച്.എം, പിടിഎ പ്രസിഡന്റ് ഖാദർ ബാബു, എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടങ്ങൽ, സീനിയർ അധ്യാപിക നീന ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. ദേശഭക്തിഗാനാലാപനം, പ്രസംഗം,ക്വിസ് മത്സരം, പതാക കളറിംഗ്, സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത വീര നേതാക്കളെ പരിചയപ്പെടുത്തൽ, അമ്മമാർക്കുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു.







