സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2025 വരെ2025-26

നാഷണൽ സർവീസ് സ്കീം

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥ സേവന മനോഭാവവും പരിപോഷിപ്പിക്കാൻ ഉതകുന്നതായ ധാരാളം പദ്ധതികൾ വിഭാവനം ചെയ്ത് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കർമ്മനിരതരായി മുന്നേറുന്നു. വിദ്യാർത്ഥികളെ സാമൂഹിക സേവനത്തിനായി പങ്കാളികളാക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു നാഷണൽ സർവീസ് സ്കീമിന്റെ ആവിർഭാവത്തിന് വഴിതെളിച്ചത്.

വിദ്യാർത്ഥികളുടെ സർവതോന്മുഖവികസനത്തിനും വ്യക്തിത്വവികസനത്തിനും സമർപ്പിതമായാണ് എൻ.എസ്.എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

2025-2026 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ     നേതൃത്വം ഡോ. റാണി കോശി (പ്രോഗ്രാം ഓഫീസർ)  ശ്രീമതി വിനു ട്രീസ മാത്യു  എന്നിവർ നിർവഹിക്കുന്നു. 100  വോളണ്ടിയേഴ്സ് അംഗങ്ങളായുള്ള ഈ യൂണിറ്റ്   ധാർമിക ബോധത്തോടെ “NOT ME BUT YOU” എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് വ്യക്തിഗത താൽപര്യങ്ങളെക്കാൾ പൊതു താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കാനായി സന്നദ്ധരാവുകയും ചെയ്യുന്നു.

വിദ്യാർത്ഥികളിൽ സേവനാ ഭാവം വളർത്തുന്നതിനായി  സപ്തദിന സഹവാസ ക്യാമ്പിലൂടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസുകൾ, സ്നേഹ സന്ദർശനം ക്യാമ്പസ് ശുചീകരണം,പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, ആരോഗ്യ ക്യാമ്പുകൾ, രക്തദാന ക്യാമ്പ്,ഗാന്ധി സ്മൃതി ലൈബ്രറി, കൊക്കെഡാമ നിർമ്മാണം, തുണി സഞ്ചി വിതരണം, കരുതും കരങ്ങൾ,അക്ഷര തെളിമ, ഭവന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നന്മയുടെ പാതയിലൂടെ ചരിക്കുവാൻ വോളണ്ടിയേഴ്‌സിനെ  പ്രാപ്തരാക്കുകയും സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുകയും ചെയ്യുന്നു.

“WE THE PEOPLE” & ANTI-NARCOTIC AWARENESS L E D BOARD  എന്നിവയുടെ തിരുവല്ല ക്ലസ്റ്റർ തല ഉദ്ഘാടനം സെന്റ് തെരേസാസ് ബഥ നി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഭരണഘടന മൂല്യങ്ങളെയും പൗരാവകാശ നിയമങ്ങളെയും കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകിക്കൊണ്ട്

SRI KUNJUKOSHY PAUL (EX MALLAPPALLY BLOCK VICE PRESIDENT) ഉദ്ഘാടനം ചെയ്തു.

L E D ബോർഡിന്റെ switch on കർമ്മം SRI ANZIM P H (Senior Civil Police Officer), Keezhvaipur  നിർവഹിച്ചു.  SRI ARUN A (DC)  വേദിയിൽ NSSസന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. സാം പട്ടേരി ആശംസകൾ അർപ്പിച്ചു.

ഒരു കുടുംബത്തിന് ഉപജീവനമാർഗമായി തയ്യൽ മെഷീൻ നൽകുകവാനുള്ള ഫണ്ട്‌  സമാഹരണത്തിനായി എൻഎസ്എസ് വോളണ്ടിയേഴ്സ്   പങ്കാളികളാവുകയും എൻഎസ്എസ് ദിനാചരണത്തോടെ അനുബന്ധിച്ച് പൊതു പരിപാടിയിൽ അർഹരായ വ്യക്തിക്ക് അത് നൽകുകയും ചെയ്തു.

പൊതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ കൂടെയുണ്ട് കരുത്തേകാൻ എന്ന പ്രോഗ്രാം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തി.

കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സാമൂഹികശേഷിയും ഉർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രയോജനപ്പെടുത്തി  ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കുവാൻ ജീവിതോത്സവം 2025 എന്ന പദ്ധതിയിലൂടെ സാധിച്ചു.

കർമ്മോത്സുകരായ ഒരുപറ്റം വിദ്യാർത്ഥികളിൽ  സേവനത്തിന്റെ പ്രകാശം പകർന്നു നൽകാനും, മൂല്യബോധത്തോടെ സമൂഹത്തിൽ ജീവിക്കുവാനും,  സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് പ്രശോഭിക്കുന്ന നക്ഷത്രങ്ങളായി നിലകൊള്ളുവാനും ഇവർക്ക് സാധിക്കുന്നു.