രാജാരവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
തിരുവനന്തപുരം കൊട്ടാരക്കര ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് 'കിളിമാനൂര്‍ സ്ഥിതി ചെയ്യുന്നത്. രാജാരവിവര്‍മ്മയുടെ ജന്മദേശം എന്ന ഖ്യാതി ഈ നാടിനുണ്ട്.
കിളിമാനൂര്‍ പഞ്ചായത്തിന്റെ കീഴിൽ വരുന്ന രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി , പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കിളിമാനൂര്‍ കൊട്ടാരം , കടലുകാണിപ്പാറ, തമ്പുരാട്ടിപ്പാറ, എന്നിവ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് .
പ്രദേശത്തിന്റെ പ്രകൃതി
തൊഴില്‍ മേഖലകള്‍
സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍
ചരിത്രപരമായ വിവരങ്ങള്‍
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന പ്രദേശത്താണ് രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ് കെ.ആര് .രവിവര്‍മ്മയാണ് വിദ്യാ ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരന് നമ്പൂതിരി സാറിന് 1989ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവര്‍മ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര് ശ്രീ.സി.ആര്.രാജരാജവര്‍മ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ് സ്കൂളും രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്ഹയര് സെക്കന്ററി സ്കൂള്‍ ആയി മാറി.2015 - 16 അദ്ധ്യയന വര്‍ഷത്തില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം.
സ്ഥാപനങ്ങള്‍
വ്യവസായ സ്ഥാപനങ്ങൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- രാജാരവി വര്‍മ്മ വിദ്യാലയങ്ങള്‍
- രാജധാനി ഇഞ്ചിനീയയറിംഗ് കോളേജ്
- ശ്രീ ശങ്കരാ കോളേജ്
- ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ , കിളിമാനൂര്‍ , തട്ടത്തുമല
- വിദ്യാ ഇഞ്ചിനീയയറിംഗ് കോളേജ്
- ഗുരുദേവ് ഐ.ടി.സി
പ്രധാന വ്യക്തികള്‍, സംഭാവനകള്‍
- ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ - മുന്‍ അഴിമതി നിരോധനകമ്മീഷന്‍ ചെയര്മാന്
- കിളിമാനൂര്‍ രമാകാന്തന് - പ്രശസ്ത കവി.
- ഡോ.കെ ശ്രീധരന് പോറ്റി - ഹൃദയ രോഗ വിദഗ്ധന്‍.
- കിളിമാനൂര്‍ കുഞ്ഞിക്കുട്ടന്‍ - നാടകപ്രവര്‍ത്തകന്‍.
- മുല്ലക്കര രത്നാകരന് - മുന്‍ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
- ഡോ.അബ്ദുല്‍ നാസര്‍ - ഹൃദയ രോഗ വിദഗ്ധന്‍.
- മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
- ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
- ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
- കിളിമാനൂര്‍ മധു - പ്രശസ്ത കവി.