Schoolwiki:എഴുത്തുകളരി/11016

20:15, 29 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11016 (സംവാദം | സംഭാവനകൾ) ('== '''ലോക ജനസംഖ്യാ ദിനപരിപാടി''' == ജി.എച്ച്.എസ്.എസ്.ബങ്കര മഞ്ചേശ്വരം സ്കൂളിലെ ഈ വർഷത്തെ ലോക ജനസംഖ്യാദിന പ്രോഗ്രാം 11/7/2025 വ്യാഴാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ജനസംഖ്യാ ദിനപരിപാടി

ജി.എച്ച്.എസ്.എസ്.ബങ്കര മഞ്ചേശ്വരം സ്കൂളിലെ ഈ വർഷത്തെ ലോക ജനസംഖ്യാദിന പ്രോഗ്രാം 11/7/2025 വ്യാഴാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിടിഎ പ്രസിഡൻറ് ശ്രീ ബി. എം. അഷ്റഫ് സംസാരിച്ചു. ബങ്കര മഞ്ചേശ്വരം എച്ച് എം. ശ്രീമതി ഗായത്രി ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ സ്കൂൾതല സെക്രട്ടറി 9 B യിൽ പഠിക്കുന്ന ശ്രീ സായി രാജ് ലോക ജനസംഖ്യ വർദ്ധനവിന്റെ പരിണിതഫലത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.സോഷ്യൽ സയൻസ് കൺവീനർ ശ്രീ അനൂപ് സർ നന്ദി അർപ്പിച്ച് സംസാരിച്ചു.തദവസരത്തിൽ കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.തുടർന്ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചുള്ള ഉപന്യാസരചനാ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ അധ്യാപകരായ ടിറ്റു ടീച്ചർ, പൂർണ്ണ ചന്ദ്രസർ, സുഹാസിനി ടീച്ചർ, ഷൈനി ടീച്ചർ തുടങ്ങിയവരുടെയും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികളുടെയും പൂർണ സഹകരണത്തോടെ ബങ്കര മഞ്ചേശ്വരം സ്കൂളിലെ ലോക ജനസംഖ്യാ ദിന പരിപാടി ഭംഗിയായി നടന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/11016&oldid=2891250" എന്ന താളിൽനിന്ന് ശേഖരിച്ചത്