സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പൽ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം നീക്കിവെച്ച് വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
Day1 - 03/06/2025
ജൂൺ3 - മയക്കുമരുന്ന്/ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. ലഹരി/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ കാണിക്കുന്ന വീഡിയോ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
Day 2 - 04/06/2025
ജൂൺ 4- റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ, റെയിൽ മുറിച്ചുകടക്കുമ്പോൾ, ജലപാത ഉപയോഗിക്കുമ്പോൾ, സ്കൂൾ വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ നേടാൻ സഹായിക്കുന്ന പോസ്റ്റർ തയ്യാറാക്കി, സുരക്ഷിത യാത്രയെ ആസ്പദമാക്കി മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ദിനപത്രത്തിലെ വാഹന അപകടങ്ങളുടെ വാർത്താ വിശകലനം നടത്തി.
Day3 - 05/06/2025 - പരിസ്ഥിതി ദിനം
ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു.
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
പ്രീ പ്രൈമറി പ്രവേശനോത്സവം
2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ സ്വീകരിച്ചു. കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
Day 4 - 09/06/2025
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
Day5 - 10/06/2025
ഡിജിറ്റൽ അച്ചടക്കം- ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും സൃഷ്ടിക്കുന്ന ചതിക്കുഴികൾ -പവർ Point Presentation, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംവാദങ്ങൾ, കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക / മാനസികപ്രശ്നങ്ങൾ /,വ്യക്തിഗത അനുഭവങ്ങൾ പങ്കുവയ്ക്കൽ. എന്നിവയിലൂടെ സമൂഹമാധ്യമങ്ങളുടെ / ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ബോധ്യപ്പെടുത്തി.
Day6 - 11/06/2025
പൊതുമുതൽ സംരക്ഷണം- പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, നോട്ടീസ്, എന്നിവ തയ്യാറാക്കി വിദ്യാലയത്തിലും സമൂഹത്തിലും പ്രദർശിപ്പിക്കുന്നു.
Day7 - 12/06/2025
പരസ്പരസഹകരണത്തിൻെറ പ്രാധാന്യം-പരസ്പര സഹകരണം നന്മയുള്ള ജീവിതത്തിന് എന്ന വിഷയവുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾ പങ്കുവെക്കൽ, റാഗിങ്ങിന്റെ ദോഷവശങ്ങൾ / റാഗിങ്ങ് നിരോധനനിയമം 1998 ചർച്ചചെയ്യുന്നു.
Day8 - 13/06/2025
3/6/2025 മുതൽ 13/6/2025 വരെ വിവിധ തീമുകളെ ആസ്പദാമാക്കി നടന്ന പ്രവർത്തനങ്ങളുടെ പൊതു ക്രോഡീകരണം.
വരവേൽപ്പ് 2025
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു.
ജൂൺ-19-വായനാദിനം
പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 26ന് NSS , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതുത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു, ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും
ഫ്ലാഷ് മോബ് , മ്യുസിക്കൽ ഡ്രാമ എന്നിവ സംഘടിപ്പിക്കുകുയും ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിജു. കെ. പി. ലഹരിദിന സന്ദേശം നൽകി.
ജൂൺ 25 - ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . 110 കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു . അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിൽ നല്കിയിട്ടുണ്ടായിരുന്നു. തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചു കൂട്ടി മോഡൽ പരീക്ഷ ചെയ്യാൻ അവസരം നൽകി. 101 കുട്ടികൾ പരീക്ഷ വിജയിച്ചു, 40 കുട്ടികൾക്കാണ് സെലെക്ഷൻ കിട്ടിയത്.
ജൂലൈ 21 - ചാന്ദ്രദിനം
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ് അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി. ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ചാന്ദ്രദിന സന്ദേശം പത്താം ക്ലാസിലെ ദിയ ജോമേഷ് നൽകി . ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
ഡിജിറ്റൽ പരിശീലനം
സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .
ചരിത്ര ക്വിസ്
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി DEO തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
വാങ്മയം പരീക്ഷ
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി, പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.
31/07/2025-പ്ലാനറ്റേറിയം ഷോ
മിസ്റ്ററി ഡോംസിൻ്റെ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.
11/08/2025-ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ
ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .
15/08/2025- സ്വാതന്ത്ര്യദിനം
രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് ഹെഡ്‍മാസ്റ്റർ, ശ്രീ ജോസ് മാത്യു, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂളിലെ NSS, ഗായക സംഘം ദേശഭക്തി ഗാനം ആലപിച്ചിച്ചു. വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
29/08/2025 - ഓണാഘോഷം
2025 വർഷത്തെ സ്കൂൾ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 29 ആം തീയതി വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഇടുകയും ഓണക്കളികളിൽ ഏർപ്പെടുകയും ചെയ്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
