ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ എസ്.പി.സി

Schoolwiki സംരംഭത്തിൽ നിന്ന്


SPC സംസ്ഥാനആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010-ല്‍ കേരളത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി പൗരബോധവും,ലക്ഷ്യബോധവും,സാമൂഹ്യപ്രതിബദ്ധതയും നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവ തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

                                                    നമ്മുടെ സ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 2012-ല്‍ ആണ്.ഇപ്പോള്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 86 കേഡറ്റുകള്‍ക്ക് പരിശീലനം കൊടുക്കുന്നുണ്ട്.എസ്.പി.സി പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം ബുധന്‍, ശനി ദിവസങ്ങളിലാണ് പരേഡും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നത്.നേമം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ദിലീപ്കുമാര്‍ ദാസിന്റെയും ശ്രീമതി.എച്ച്.എം.രാജി.സി.ഒ യുടെയും നേതൃത്വത്തില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീ.ജി.കല്യാണ്‍കുമാര്‍ ശ്രീ അജയകുമാര്‍ ശ്രീമതി ബനിത എന്നിവരുള്‍പ്പെടുന്ന ടീമാണ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത്.
                                                     സ്കൂള്‍തലപ്രവര്‍ത്തനങ്ങള്‍ക്ക് ജാന്‍സി ടീച്ചര്‍(ACPO) ശ്രീമതി.രജിത ടീച്ചര്‍(CPO) എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കേഡറ്റുകള്‍ സജീവമായി പങ്കെടുക്കാറുണ്ട്.കുട്ടികളില്‍ മൂല്യബോധവും,നേതൃത്വ പാടവവും സേവന താല്പര്യവും വളര്‍ത്തിയെടുക്കുവാന്‍ ഇതിലൂടെ കഴിയുന്നുണ്ട്.സ്കൂള്‍ പരിസരത്തെ ഗതാഗതക്കുരുക്ക്,അപകടങ്ങള്‍ എന്നിവ കുറയ്ക്കാനായി എല്ലാ ദിവസവും കേഡറ്റുകള്‍ ഗതാഗതനിയന്ത്രണം നടത്തുന്നുണ്ട്.വഴിതെറ്റാന്‍ സാധ്യതയുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുന്നുണ്ട്.SPC-യിലൂടെ അവര്‍ക്ക് ലഭിച്ച മൂല്യബോധത്തിന് ഉദാഹരണമാണ്.
                                           യോഗാക്ലാസ്സുകള്‍,കരാട്ടെ,തായ്ക്വോണ്ട,തുടങ്ങിയ ആയോധനകലാപരിശീലനം,

നിയമസാക്ഷരതാക്ലാസ്സുകള്‍,വിവിധ ബോധവല്‍ക്കരണ ക്ലാസ്സുകള്‍,പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍, പ്രകൃതിപഠന ക്ലാസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി.കൂടാതെ വനം,എക്സൈസ്,ആര്‍.ടി.ഒ, വകുപ്പുകളുമായി ബന്ധപ്പെട്ടം,ക്യാമ്പുകള്‍ ഉണ്ടാകും.ഒരു വര്‍ഷം 130 മണിക്കൂര്‍ പരീശീലനവും അധ്യായനവും നല്‍കുന്നുണ്ട്.

                                              SPC-യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍,സ്വാതന്ത്യദിന പരേഡ്,റിപബ്ലിക് ദിന പരേഡ്,സ്കൂള്‍ പ്രവേശനോല്‍സവം എന്നീ വിവിധ പരിപാടികളില്‍ അച്ചടക്കത്തോടെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നുണ്ട്.

പ്രമാണം:Pict1.jpg

           പ്രമാണം:SPC11.jpg