വി വി എച്ച് എസ്സ് എസ്സ് പോരേടം/ലിറ്റിൽകൈറ്റ്സ്/2025-28/2024-27
ദൃശ്യരൂപം

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് 24/10/25 വെള്ളിയാഴ്ച പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ചടയമംഗലം ജെംസ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ രാഖി കൃഷ്ണനാണ് ഏകദിന ക്യാമ്പ് നയിച്ചത്. സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി പുഷ്പ എ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, സ്ക്രാച്ച് എന്നിവയായിരുന്നു ഈ ഏകദിന ക്യാമ്പിലെ പ്രധാന വിഷയങ്ങൾ. ക്യാമ്പ് രാവിലെ 9 30ന് ആരംഭിച്ച് നാലുമണിയോടുകൂടി അവസാനിച്ചു.