എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അംഗീകാരങ്ങൾ


ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന സ്കൂളാണ് fohss. 2023-2024 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ 13 വിദ്യാർത്ഥികൾ ഫുൾ A+ ഉം 13 വിദ്യാർത്ഥികൾ 9A+ വിദ്യാർത്ഥികൾ ഉം 11 8A+ ഉം നേടി.ഇതിൽ ആകെ വിഷയങ്ങളുടെ കണക്കെടുക്കുമ്പോൾ A+ ഗ്രേഡുകളുടെ എണ്ണം 80% ആയിരുന്നു. ഒരു ഗ്രേഡ് പോലും D+ ഉണ്ടായിരുന്നില്ല. ഓരോ കുട്ടിയും അവരവരുടെ വിഷയത്തിൽ ശരാശരി 60 ശതമാനത്തിൽ അധികം മാർക്കുകൾ നേടി എന്നുള്ളതാണ് ഇതു കാണിക്കുന്നത്.
കലാമേള മികവുകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.മലപ്പുറം ഉപജില്ലയിൽ നിന്ന് മങ്കട ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് സ്കൂളിലെ കായിക അധ്യാപകൻ റാഫി സാറിന്റെ നേതൃത്വത്തിൽ വിവിധയിനങ്ങളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിഭാഗത്തിൽ സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്.
ശാസ്ത്രോൽസവം
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ ഹൈസ്കൂൾ ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ ടി മേള എന്നിവയിലും എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്.
പത്രവാർത്ത പ്രസിദ്ധീകരണങ്ങൾ



