എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ

19:30, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45004 (സംവാദം | സംഭാവനകൾ)


മഹാത്മജിയുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ
വിലാസം
വെച്ചുര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201745004


ചരിത്രം

1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന്‍ നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എന്‍. എസ്. എസ്.എച്ച്. എസ്. വെച്ചൂര്‍ ചരിത്രം തുടര്‍ന്നു വായിക്കുക പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലന്‍നായര്‍, കണ്ടച്ചാട്ടില്‍ ശ്രീ. ഗോവിന്ദന്‍നായര്‍, കാര്യകാട്ടില്‍ ശ്രീ. നാരായണന്‍ നായര്‍, ശ്രീ. പത്മനാഭന്‍ നായര്‍, ശ്രീ. ഗോപാലന്‍നായര്‍, കൊല്ലംപറമ്പില്‍ കൃഷ്ണമേനോന്‍, മേപ്ലാട്ടില്‍ ശ്രീ. രാമന്‍നായര്‍ തുടങ്ങിയവരാണ് അന്നത്തെചര്‍ച്ചയില്‍ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാല്‍പൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, 1953ഏപ്രില്‍ അവസാനത്തോടെ സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കല്‍ പി.കെ. ശ്രീധരന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂള്‍കെട്ടിടത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജുണ്‍മാസത്തോടെ അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1953 ജുണില്‍ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എല്‍.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുണ്‍ മാസത്തില്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട് നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില്‍ മൂന്നു കെട്ടിടങ്ങളിലായി 20 ല്‍ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദഗ്ധമായ കമ്പൂട്ടര്‍ പരിശീലനം

  • ഗൈഡിങ്ങ് പഠനം

  • യോഗ ക്ലാസ്സുകള്‍

  • സ്പോക്കണ്‍ ഇംഗ്ലീഷ് പഠനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകള്‍

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എന്‍.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങള്‍ ചെയ്തുവരുന്നു.

മുന്‍ സാരഥികള്‍

എന്‍. എസ്. എസ്.എച്ച്. എസ്. വെച്ചൂര്‍ സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജനാര്‍ദ്ദനന്‍ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരന്‍, വാഗ്മി, അധ്യാപകന്‍
  • ശ്രീ. മനോഹരന്‍ - വിജിലന്‍സ് ഡി.വൈ.എസ്.പി

വഴികാട്ടി

{{#multimaps:9.721275, 76.416202 |zoom=13}}