പുല്ലൂക്കര എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14427 (സംവാദം | സംഭാവനകൾ)

ഫലകം:Infobox AEOചൊക്ലി


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ നഗരസഭയിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര മുസ്ലിം എൽ പി സ്കൂൾ 1919 ൽ ഒരു ഓത്തു പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെയുള്ള എൽ പി സ്കൂൾ ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂൾ കലാമേളകളിലും,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും ശ്രദ്ധേയമായ നിലവാരം പുലർത്താൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ട് ,അധിക വായനക്ക് സൗകര്യമൊരുക്കുന്ന ലൈബ്രറി ,കാർഷിക പരിചയം സാധ്യമാക്കുന്ന പച്ചക്കറി തോട്ടം ഇവ സ്കൂളിനുണ്ട്.

മാനേജ്‌മെന്റ്

തൻവീറുൽ ഇസ്ലാം സംഘം

മുന്‍സാരഥികള്‍

കുഞ്ഞികണ്ണൻ മാസ്റ്റർ,ഗോപാലൻ മാസ്റ്റർ,നാരായണൻ മാസ്റ്റർ,ഹസൻ മൗലവി മാസ്റ്റർ,രത്‌നവല്ലി ടീച്ചർ,കരുണൻ മാസ്റ്റർ,നാണു മാസ്റ്റർ,കമലാക്ഷി ടീച്ചർ,മൃദുല ടീച്ചർ,മുഹമ്മദ് അബ്ദുൽ മുനീം മാസ്റ്റർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ:ഹമീദ്,മൂർക്കോത്തു അബൂബക്കർ തഹസിൽദാർ,വാർഡ് കൗൺസിലർ ഇ.എ.നാസ്സർ.

വഴികാട്ടി

"https://schoolwiki.in/index.php?title=പുല്ലൂക്കര_എം_എൽ_പി_എസ്&oldid=287930" എന്ന താളിൽനിന്ന് ശേഖരിച്ചത്