ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

മുന്നൊരുക്കം

ജൂൺ 2 തിങ്കൾ

പ്രവേശനോത്സവം 2025

പാലിശ്ശേരി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് ഉദ്ഘാടനം ചെയ്തു.

2025-2026അദ്ധ്യയന വർഷത്തിന് 2/06/2025 തിങ്കളാഴ്ച്ച തിരി തെളിഞ്ഞു.PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ MPTA പ്രസിഡന്റ്,പ്രിൻസിപ്പാൾ,SPC ഓഫീസർ ,സ്റ്റാഫ് പ്രതിനിധി മിനി ടീച്ചർ എന്നിവർ സംസാരിച്ചു.

സ്കൂൾ മാനേജർ ശ്രീ എം എസ് ഗോപി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികളേയും USS,NMMS,MTSE, NCC SPC സ്കോളർഷിപ്പ് നേടിയ കുട്ടികളെ മൊമന്റോ നൽകി ആദരിച്ചു.തുടർന്ന് പുതുതായി സ്കൂളിലെത്തിയ കുട്ടികളെ അക്ഷരദീപം തെളിയിച്ച് മധുരം നൽകി ക്ലാസുകളിലേക്ക് ആനയിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവം  ഡോക്യുമെന്റ് ചെയ്തു .

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്

SPG യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് എക്സൈസ് ഓഫിസറായ മാത്യു സർ ക്ലാസ്സെടുത്തു

ജൂൺ 5 ലോക പരിസ്ഥിതി ദിനം

രാവിലെ പ്രത്യേക അസംബ്ലി കൂടി.

SPC,NCC കേഡറ്റുകൾ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു.അന്നമനട പഞ്ചായത്തിലെ കൃഷി ഓഫീസർ ജോമോൻ സാർ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.NCC,SPC കേഡറ്റുകൾ അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷതൈകൾ നട്ടു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തു.

മൈലാഞ്ചി മൊഞ്ച്

ബക്രീദിനോടനുബന്ധിച്ച് ജൂൺ 13 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 12.45 മുതൽ 1.45 വരെ മൈലാഞ്ചി ഇടൽ മത്സരം നടന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .

കൈത്താങ്ങായി OSA

ഈ സ്കൂളിന്റെ കരുത്തായ പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു.OSA പ്രസിഡന്റ് ശ്രീ സെയ്തുമുഹമ്മദ് പ്രധാന അധ്യാപിക ശ്രീമതി ദീപ്തി ടീച്ചർക്ക് സ്കൂൾ മാനേജർ ,അധ്യാപകർ ,വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ പഠനോപകരണങ്ങൾ കൈമാറി .

പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു

2025 ജൂൺ 19 വായനാദിനം

വായനദിനത്തിന്റെ ഉദ്ഘാടനം ഹയർ സെക്കന്ററി മലയാളം അധ്യാപികയായ ശ്രീമതി ചിത്ര ടീച്ചർ നിർവഹിച്ചു .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായനശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി.കുട്ടികൾ കവിതകൾ ആലപിച്ചും വായയുടെ പ്രാധാന്യം ഉൾക്കൊള്ളുള്ളുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചും ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചും ഉദ്ഘാടനച്ചടങ്ങ് മികവുറ്റതാക്കി.

ജൂൺ 19  വായനദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

1.  പി.എൻ പണിക്കർ അനുസ്മരണം.

2.  വായനമൂല സജ്ജീകരിക്കൽ

3.   പി.എൻ. പണിക്കർ ജീവചരിത്രക്കുറിപ്പ് തയ്യറാക്കൽ

4.  വായനദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കൽ

5.  വായനയെ കുറിച്ച് മഹത് വ്യക്തികളുടെ വാക്കുകൾ

6.  ആസ്വാദനക്കുറിപ്പുകൾ

സ്കൂൾതല  മത്സരങ്ങൾ

1 .പുസ്തകപരിചയം

UP ,HS വിഭാഗങ്ങളിൽ മത്സരം നടന്നു .

യു .പി . വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം :അംന ഷിയാസ്

രണ്ടാം സ്ഥാനം :ശ്രീബാല ടി സി , വേദപ്രിയ സുരേഷ്

എച്ച് .എസ് . വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം : ശരൺ ലൈജു

രണ്ടാം സ്ഥാനം : അനുലയ ഉണ്ണികൃഷ്ണൻ

2 .വായനയുടെ പ്രാധാന്യം - പ്രസംഗം

UP ,HS വിഭാഗങ്ങളിൽ മത്സരം നടന്നു .

യു .പി . വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം :ആൻ മരിയ ഷാജു

രണ്ടാം സ്ഥാനം :ബൈമി , സയന കെ എസ്

എച്ച് .എസ് . വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം : പൂജ സുജയ്

രണ്ടാം സ്ഥാനം : മെഹ്റിൻ അമീനത്ത്

അന്താരാഷ്ട്ര യോഗ ദിനം

2025 ജൂൺ 21 ന് SNDPHSS പാലിശ്ശേരിയിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. SW-26, JW-40,SD - 40 എന്നിങ്ങനെ 106 കേഡറ്റുകൾ ഒരുമിച്ച് ഉണ്ടായിരുന്നു. യോഗ ഇൻസ്ട്രക്ടർമാരായ ശശികല മാഡം,, ഗീതുമാഡം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശരീരത്തിന്റെയും ആത്മാവിന്റെയും സമന്വയത്തിനായി യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശശികല മാഡം കേഡറ്റുകളോട് ഉപദേശിച്ചു. NSS & Scout കേഡറ്റുകളും പങ്കെടുത്തു.

ജൂൺ 23 ൽ യോഗ ദിന പരിപാടികൾ

ജൂൺ 23 ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആർട്ട് ഓഫ് ലിവിങ്  ടീച്ചർ ആയ ശ്രീ ഇന്ദുചൂഡൻ സാർ ക്ലാസ് എടുത്തു.

SPC ഫിസിക്കൽ ടെസ്റ്റ്

2025-26 അധ്യയന വർഷത്തെ SPC ബാച്ചിലേക്ക് കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഫിസിക്കൽ ടെസ്റ്റ് ജൂൺ 24 ന് നടന്നു .എഴുത്തുപരീക്ഷയിലെ മികവും ഫിസിക്കൽ ഫിറ്റ്നസ്സും പരിഗണിച്ചാണ് സെലക്ഷൻ  നടക്കുന്നത് .22 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ് തിരഞ്ഞെടുക്കപ്പെട്ടത് .

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് UP ,HS വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവും വായനപതിപ്പ് നിർമ്മാണവും നടത്തി. ചിത്രരചനാമത്സര വിജയികൾക്കും മികച്ച പതിപ്പിനും സമ്മാനങ്ങൾ നൽകി.

പ്ലാനറ്റേറിയം ഷോ

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്താനും താല്പര്യം ഉണ്ടാക്കാനുമായി സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാനറ്റേറിയം ഷോ സംഘടിപ്പിച്ചു .കുട്ടികളിൽ വളരെ ആവേശം നിറച്ച ഷോ ആയിരുന്നു ഇത് .

പ്ലാനറ്റേറിയം ഷോ

പീലിയുടെ ഗ്രാമം തുടർപ്രവർത്തനം (ക്ലാസ്സ് 5 സാമൂഹ്യ ശാസ്ത്രം :യൂണിറ്റ് 1 )

തെങ്ങോല കൊണ്ട് കളി ഉപകരണങ്ങളുടെ നിർമ്മാണം ശിൽപശാല പ്രസാദ് കരിന്തലകൂട്ടം നേതൃത്വത്തിൻ നടത്തി ഒഴിവു സമയം വിജ്ഞാനപ്രദവും അന്യംനിന്ന കളിപട്ടനിർമ്മാണവും കുട്ടികൾക്ക് വളരെ ഗുണപ്രദമായി.

ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സ്

ജൂലൈ 14 ഉച്ച തിരിഞ്ഞ് 2 മണിക്ക് 8 ,9 ക്ലാസ്സിലെ കുട്ടികൾക്ക് SPC യുടെ ആഭിമുഖ്യത്തിൽ ശ്രീ ജദീർ സാർ(Civil excise officer,Vimukthi coordinator,Excise range officer,Irinjalakuda) ക്ലാസ് നൽകി .

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് UP ,HS വിഭാഗങ്ങളിലായി പോസ്റ്റർ രചന മത്സരവും പ്രശ്‍നോത്തരിയും നടത്തി .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല

പാലിശ്ശേരി SNDP ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.സ്കൂൾ മാനേജർ അധ്യക്ഷനായ ശില്പശാലയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ദീപ്തി ടീച്ചർ സ്വാഗതം ആശംസിച്ചു.അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് അവർകൾ ശില്പശാല ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സതീശൻ ആശംസ അർപ്പിച്ചു.40 കുട്ടികൾ പങ്കെടുത്ത ശില്പശാല യിൽ പത്തോളം പഠനോപകരണങ്ങൾ അവർ സ്വയം നിർമ്മിക്കുകയുണ്ടായി.നിർമിച്ച പഠനോപകരണങ്ങൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയത് .കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഏറെ സഹായിച്ച ശില്പശാല നയിച്ചത് കൈറ്റ് വിക്ടേഴ്സിൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ ഇല്യാസ് പെരിമ്പലം ആണ്.

പ്രേംചന്ദ് ദിനാചരണം

പ്രേംചന്ദ് ദിനാചരണത്തിൻ്റെ ഭാഗമായി ഹിന്ദി മംചിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ചിത്രത്തിനു മുൻപിൽ പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും മംച് അംഗങ്ങളായ കുട്ടികളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തെ കുറിച്ച് ലഘു വിവരണം നല്കുകയും ചെയ്തു. ക്ലാസ്സ് അടിസ്ഥാനത്തിൽ പോസ്റ്റർ മത്സരം പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ലൈബ്രറിയിൽ അദ്ദേഹത്തിൻ്റെ രചനകളെ പരിചയപ്പെടുത്തി. സൂമൂഹിക പ്രവർത്തകനും സ്കൂളിൻ്റെ ഏത് പ്രവർത്തനങ്ങളിലും എല്ലായ്പ്പോഴും മുൻപന്തിയിൽ നിന്നിരുന്ന ശ്രീ. വർഗ്ഗീസ് കാച്ചപ്പിള്ളി  വാർദ്ധക്യ സഹജമായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ ക്ലബ്ബ് പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിക്കുകയും വായനാ മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനവും പ്രധാന അധ്യാപിക E.D  ദീപ്തി ടീച്ചർ നിർവ്വഹിച്ചു.

ആഗസ്ററ് 15

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  വിവിധപരിപാടികൾ സംഘടിപ്പിച്ചു . SPC ,NCC കുട്ടികളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു .

ശാസ്ത്രമേള

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു.വളരെ ആവേശത്തോടെ കുട്ടികൾ വിവിധയിനങ്ങളിൽ പങ്കെടുത്തു .

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള