ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം

രാജപുരം സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ സ്കൂൾ ഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ ചെണ്ടമേളത്തിന്റെയും പ്രവേശനോത്സവം ഗാനത്തിന്റെയും അകമ്പടിയോടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ചന്ദനം കുറികൾ അണിയിച്ച് കുട്ടികളെ ഇരിപ്പിടങ്ങളിലേക്ക് നയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും രാജപുരം പോലീസ് സ്റ്റേഷൻ ഓഫീസ് ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മധുരം കഴിച്ച് പുതിയ ക്ലാസ് മുറികളും കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട് ആദ്യദിനം അവസാനിച്ചു.
പരിസ്ഥിതി ദിനാഘോഷം
രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ സ്കൂളിലെ മലയാള അധ്യാപകൻ നൗഫൽ, എട്ടാം ക്ലാസ് വിദ്യാർത്ഥി ദിയ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.

ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് കോമ്പറ്റീഷനും, യുപി ഹൈസ്കൂൾ തലത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് മരങ്ങൾ വച്ചുപിടിക്കുകയും പരിപാലിക്കുകയും ചെയ്തു.
വായനാദിനം
2025 ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. കുട്ടികളുടെ നാടൻപാട്ടും പുസ്തകപരിചയവും ഉണ്ടായിരുന്നു. ഈ വർഷം ഏറ്റവും അധികം പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നതാണെന്ന് അറിയിച്ചു. ക്ലാസ് തലത്തിൽ റീഡിങ് കോമ്പറ്റീഷനും ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിച്ചു.
""യോഗാദിനം""
2025 ജൂൺ 21 ന് യോഗാദിനം ആചരിച്ചു.