ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ

15:37, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11447 (സംവാദം | സംഭാവനകൾ)

{Infobox AEOSchool | സ്ഥലപ്പേര്= ഷിറിബാഗിലു | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂള്‍ കോഡ്= 11447 | സ്ഥാപിതവര്‍ഷം= 1920 | സ്കൂള്‍ വിലാസം= ജി.ഡബ്ള്യു.എല്‍.പി.സ്‌കൂള്‍.ഷിരിബാഗിലു പിന്‍ കോഡ്= 671124 | സ്കൂള്‍ ഫോണ്‍= 04994240600 | സ്കൂള്‍ ഇമെയില്‍= lpsshiribagilu@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ മലയാളം ,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 160 | പെൺകുട്ടികളുടെ എണ്ണം= 186 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 346 | അദ്ധ്യാപകരുടെ എണ്ണം= 19 | പ്രധാന അദ്ധ്യാപകന്‍= ലീലാമണി.എസ് | പി.ടി.ഏ. പ്രസിഡണ്ട്= ക‌ുഞ്ഞിക്കോയ തങ്ങള്‍ | സ്കൂള്‍ ചിത്രം= school-photo.png‎‎ ‎| }} == ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളില്‍ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങള്‍.'സിരി'(സമ്പത്ത്),'ബാഗിലു'(വാതില്‍) എന്നീ വാക്കുകളില്‍ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ല്‍ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോര്‍ഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആള്‍വയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് 6 ഏക്കര്‍ സ്ഥലത്തുള്ള ഈ വെല്‍ഫെയര്‍ സ്‌കൂള്‍.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂര്‍,ഷിരിബാഗിലു പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഹരിജന്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവണ്‍മെന്‍റിനു കെെമാറുകയായിരുന്നു.പുളിക്കൂര്‍ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മില്‍ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ല്‍ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കര്‍ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ മെെതാനവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെല്‍സ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫര്‍ണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികള്‍, മള്‍ട്ടിപര്‍പ്പസ് കമ്പ്യ‌ൂട്ടര്‍ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകള്‍,കമ്പ്യ‌ൂട്ടറ‌ുകള്‍, ടി.വി,ഡി.വി.ഡി.പ്ലെയര്‍,മെെക്ക് സിസ്‌ററം, എല്‍.സി.ഡി.പ്രൊജക്ടര്‍ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം ചോക്ക് നിര്‍മ്മാണം ക‌ുട്ടികള‌ുടെ ആകാശവാണി ശ‌ുചിത്വസേന ഹെല്‍ത്ത് ക്ലബ് 2010 ല്‍ വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ് കാസറഗോഡ് ഉപജില്ലാ കായികമേളയില്‍ എല്‍. പി വിഭാഗത്തില്‍ ത‌ുടര്‍ച്ചയായ 3വര്‍ഷം ഓവറോള്‍ കിരീടം.(2013,2014,2015) 2009 ല്‍ ഉപജില്ലാ ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ കിരീടം കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയില്‍ എല്‍. പി വിഭാഗത്തില്‍ ത‌ുടര്‍ച്ചയായ 4വര്‍ഷം ഓവറോള്‍ കിരീടം.(2008,2009,2010,2011)

== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സര്‍ക്കാര്‍ സ്‌കൂള‌ുകളില്‍ ഒന്നാണ് ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ ഷിറിബാഗിലു.മധൂര്‍ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനില്‍ക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായങ്ങള്‍ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.

== മുന്‍സാരഥികള്‍ ==ബി.സീതാറാം അമ്മിണി ടീച്ചര്‍ സീതാറാം ഷെട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി