എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ
വിലാസം
KADANGODE
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Suvarnan




ചരിത്രം

കുളങ്ങാട് മല മുതൽ കുഴിഞ്ഞോടി വരെ നീണ്ടു നിൽക്കുന്ന മലനിരയുടെയും മയ്യിച്ച പുഴയുടെയും ഇടയിൽ കാടങ്കോട് ജുമാ അത്ത് പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം . 1937 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആദ്യം അഞ്ചാംതരം വരെ പഠന സൗകര്യം ഉണ്ടായിരുന്നു . വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ ധാരാളം ആളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .Dr .സി.കെ.പി.കുഞ്ഞബ്ദുള്ള ,Dr .മുഹമ്മദ് അലി ,അഡ്വ. ഷുക്കൂർ , Dr .മുബാറക് ,സി.മുനീർ ,ഇവരൊക്കെ ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്ന ആതുര രംഗത്തും ,നീതിന്യായ രംഗത്തും ,മറ്റു മേഖലകളിലും തിളങ്ങി നിൽക്കുന്ന ഉന്നത വ്യക്തിത്വങ്ങളിൽ ചിലർ മാത്രം..ഒരു കാലത്തു ഓരോ ക്ലാസ്സും ഈ രണ്ടു ഡിവിഷനുകളും ഓരോ ക്ലാസ്സിലും നാല്പതിലധികം കുട്ടികളും പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയങ്ങളുടെ കടന്നു വരവോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു . കഴിഞ്ഞ വര്ഷം സ്‌കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും പി.ടി.എ യുടേയും സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും പണം സ്വരൂപിക്കുകയും സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെടുത്താനും ,ഒന്നാം ക്ലാസ്സ് ഒന്നാംതരമാക്കാനും സാധിച്ചിട്ടുണ്ട്.കൂടാതെ സംരക്ഷണ സമിതിയുടെ തീവ്ര യത്ന ഫലമായി പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും മെച്ചപ്പെട്ട രീതിയിൽ പഠന നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളാണ് ഇന്ന് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി