ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

20:29, 23 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12042 (സംവാദം | സംഭാവനകൾ) ('==എസ് പി സി ത്രിദിന ക്യാമ്പ് (28/08/2025) ൃൃ മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി‍ഡന്റ് എ വി മധു അധ്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

==എസ് പി സി ത്രിദിന ക്യാമ്പ് (28/08/2025) ൃൃ മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി‍ഡന്റ് എ വി മധു അധ്യക്ഷനായിരുന്നു. എസ് എം സി ചെയർമാൻ ഫാറൂഖ് ടീ പി , മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . 28 29 30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ,ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും,സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രഗ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീ രഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് എംപവറിങ്ങ് സ്റ്റുഡന്റ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം, റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധു കൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു ഒരു നല്ല എസ് പി സി സ്റ്റുഡന്റിനെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല

എസ് പി സി പാസ്സിങ്ങ് ഔട്ട്(11/08/2025)

എസ് പി സി പാസിംഗ്ഔട്ട് പരേഡ് 11/08/205 ന് നടന്നു. അഡീഷണൽ എസ് പിയും ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ സി എം ദേവദാസൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പത്തുവർഷം എസ് പി സിയിൽ സേവനം പൂർത്തിയാക്കിയ സിപിഒ കെ വി പത്മനാഭനെ മെമന്റോ നൽകി ആദരിച്ചു. കോടംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ദാമോദരൻ ,പ്രഥമ അധ്യാപകൻ കെ സന്തോഷ് എ ഡി എൻ ഒ തമ്പാൻ, പി ടി എ പ്രസിഡണ്ട് എ വി മധു, എസ്.എം.സി ചെയർമാൻഫാറൂഖ് മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു

എസ് പി സി ഡേ(02/08/2025)

സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കം കുറിച്ചതിന്റെ ഓർമ്മ പുതുക്കികൊണ്ട് കാലിച്ചാനടുക്കം സ്കൂളിൽ എസ് പി സി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ പതാക ഉയർത്തി. ഡ്രിൽ ഇൻസ്പെക്ടർ ശ്രീ ഷിബു (അമ്പലത്തറ പോലീസ് സ്റ്റേഷൻ) സി പി ഒ മാരായ ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി എന്നിവർ സംസാരിച്ചു