ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ
ലോകം ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന ഇക്കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാട്ടിലകള്‍കൊണ്ട് വിഭവങ്ങളൊരുക്കുകയാണ് വാകേരി സ്കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും. ഉപഭോഗ സംസ്കാരത്തിന് കീഴ്പ്പെട്ട ഇന്നത്തെ സമൂഹം ഭക്ഷണകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നില്ല. ഇതു പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പച്ചിലകള്‍കൊണ്ടുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ ചുറ്റുപാടും വളരുന്ന ശുദ്ധമായ ഇലക്കറികള്‍ ഒഴിവാക്കി മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിഷലിപ്തമായ പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കുന്നതിലൂടെ കാന്‍സര്‍ പോലുള്ള പല മാരക രോഗങ്ങളും പിടിപെടുന്നു. ഇതിനൊരു മാറ്റം ആഗ്രഹിച്ചുകൊണ്ടാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ അന്വേഷണത്തിലൂടെ നൂറിലധികം ഇലകളാണ് വിഭവങ്ങളൊരുക്കാന്‍ കണ്ടെത്തിയത്. ഇവയിലേറെയും ഔഷധമൂല്യമുള്ള സസ്യങ്ങളാണ്. ആഹാരവും ഔഷധവും ഒന്നിക്കുന്ന ഇല വിഭവങ്ങളുടെ പാചക കുറിപ്പുകളാണ് ഈ പുസ്തകം. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനും വനവിഭവങ്ങള്‍ ആഹരിക്കാന്‍ തയ്യാറായാല്‍ സാധിക്കും. മാത്രമല്ല ഇവ തികച്ചും കീടനാശിനി വിമുക്തമായതുകൊണ്ട് ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇലക്കറികളുടെ വിഭവമേള ഒരുക്കി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ ഇലകളെ പരിചയപ്പെടുത്തുക വഴി നാളേക്ക് ഒരു പുതിയ ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ഏറ്റെടുക്കുന്ന ദൗത്യം. അത് വിജയിപ്പിക്കുന്നതിന് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം,
പി.ആര്‍. ചന്ദ്രമതി.
ചീഫ് എഡിറ്റര്‍, ഹെഡ്മിസ്ട്രസ്സ്,
ജി.വി.എച്ച്.എസ്.എസ്. വാകേരി
ഇലപ്പച്ചയുടെ രുചിഭേദങ്ങള്‍
- ഇല വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് സഹകരിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും
അധ്യാപകര്‍ | വിദ്യാര്‍ത്ഥികള്‍ |
---|---|
പി. ആര്‍. ചന്ദ്രമതി | അജേഷ് കെ.എസ്. |
കെ.ജി. മോഹനന്‍ | മഹേഷ് എം. |
ദിവാകരന്‍ കെ.ബി. | സൂര്യ ഒ.ബി. |
വി.ആര്‍. പത്മനാഭന്‍ | അശ്വതി കെ.എ. |
ടി.വി. സുജ | അമയ രാജ് |
ഗിരീഷ് ബാബു | നമിത |
രാജമ്മ സി.സി. | ജില്‍ന തോമസ് |
ഇന്ദു ആര്‍. | അര്‍ച്ചന കെ.എസ്. |
സിന്ധു വി. | അപര്‍ണ വി.എസ്. |
കെ.കെ. മുകുന്ദന്‍ | മിഥുന്‍ദാസ് |
കെ.ജി. സുജാത | ബിനു ജി. |
കെ. ആര്‍. ഷാജന്‍ | അഭിജിത്ത് |
പി.ഡി. സുരേഷ് | നിഖില്‍ ജോസ് |
റെജിമോള്‍ മാത്യു | സനല്‍ സണ്ണി |
രവി ടി.വി. | അമ്പിളി കെ.പി. |
വി.എം. രുഗ്മിണി | അജ്മല്‍ സി.എച്ച് |
സിനിമോള്‍ എസ്.എസ്. | അമല്‍ കെ.പി. |
സ്മിത വി. | അനൂപ് എം.ബി. |
ഷൈലമ്മ എം.പി. | അസ്ന കെ.എ. |
കെ.കെ. ബിജു | ഇര്‍ഷാദ് എന്‍.എം. |
കെ.കെ. സുജാത | ജാബിര്‍ ഹുസൈന്‍ |
നീതു ജോസ് | ജസീല്‍ കെ.എ. |
പ്രവീണ്‍ പി. മാത്യു | ജാസിര്‍ ഹുസൈന്‍ |
സംഗീത വി.എസ്. | ജസ്ല ഷെറിന്‍ |
ഗീതാഞ്ജലി കെ.വി. | ലയ പി.ജെ. |
രതീഷ് എം.കെ. | മനു എം. |
രജിത എ. | മീനു |
രമ്യ കെ.ആര്‍. | മുഹമ്മദ് റാഫി കെ.എം. |
എസ്.ആര്‍. സുനില്‍കുമാര്‍ | മുഹമ്മദ് ഷഫീക്ക് |
സജിന എ. | മുഹമ്മദ് ഷെറിന്‍ |
ഷിജിത | നികേഷ് |
റാഷിദ |
അവതാരിക
- ജൈവവൈവിധ്യം ഭക്ഷണമാക്കൂ...
- സംരക്ഷിക്കൂ... സംരക്ഷിക്കൂ...
വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ പ്രാധാന്യമാര്‍ന്നതാണ്. പ്രത്യേകിച്ചും ജൈവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യത്തില്‍. വയനാട്ടില്‍ ഏകദേശം 2500 പുഷ്പിത സസ്യ ഇനങ്ങള്‍ വന്യമായി കാണപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 20% ത്തോളം ഭക്ഷ്യ-പാനീയ പ്രാധാന്യമുള്ളതാണ്. ഏതാണ്ട് 30% ത്തോളം ഔഷധ-ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ഉപയോഗം കൂടുതല്‍ സാധ്യമാക്കുന്നതിന് എപ്പോഴും ആദിമനിവാസികളാണ് മുന്നില്‍ നില്‍ക്കുന്നത്. വയനാടും വ്യത്യസ്ഥമല്ല. ഇലക്കറികളും കാട്ടു കിഴങ്ങുകളും ഇപ്പോഴും അവരുടെ ഭക്ഷ്യസുരക്ഷയിലും പോഷക സുരക്ഷയിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വന്യമായും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഇലവര്‍ഗ്ഗങ്ങളില്‍ പലതും മറ്റ് വിഭാഗങ്ങളില്‍ ഉള്ളവരും പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വികസനരംഗത്ത് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷ്യരീതികളില്‍ പ്രതിഫലിക്കുകയും അതിന്‍റെ ഫലമായി ഇത്തരത്തില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുകയുമാണ് നമ്മള്‍ ചെയ്തത്. വിവിധ സസ്യ-ജീവ-വസ്തുക്കള്‍ ഭക്ഷണമാക്കുമ്പോള്‍ നമ്മള്‍ ഉറപ്പാക്കുന്നത് നമ്മുടെ പോഷകാഹാര സുരക്ഷ മാത്രമല്ല, ഇത്തരം വൈവിധ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. മുരിങ്ങയും കൊഴുപ്പയും മത്തനും, വഷളച്ചീരയും, മുള്ളന്‍ചീരയും ഒക്കെ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റ് ഏത് ഇലക്കറിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു.
ഇത്തരം ഇലകള്‍ ഉപയോഗിച്ച് എങ്ങനെ വൈവിധ്യമാര്‍ന്നതും സ്വാദിഷ്ടവുമായ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നുള്ളതും വളരെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ഈ ചെറിയ പുസ്തകത്തിന്‍റെ പ്രാധാന്യം. ഇതില്‍ നൂറോളം ഇലകളെകുറിച്ച് വിവരിച്ചിരിക്കുന്നു. ഇവയുടെ പാചകകുറിപ്പ് ഔഷധഗുണങ്ങള്‍ എന്നിവ വിശദീകരിച്ചിരിക്കുന്നു. ഇത്തരം ഉദ്യമം തീര്‍ച്ചയായിട്ടും സമൂഹത്തിന്‍റെ ഏറ്റവും വലിയ രണ്ട് സമ്പത്തുകളായ മനുഷ്യന്‍റെ ആരോഗ്യവും അവന്‍/അവള്‍ ജീവിക്കുന്ന പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തീര്‍ച്ചയായും ഉപയോഗപ്രദമാകും. പ്രകൃതിയുടെ ആരോഗ്യം സാധ്യമാകുന്നത് മനുഷ്യന്‍ അവന്‍റെ/അവളുടെ വിവിധ ഉപയോഗങ്ങള്‍ക്കുവേണ്ടി, ഭക്ഷ്യ-പാനീയ ഉപയോഗം, അവന്‍/അവള്‍ പ്രകൃതിയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിലൂടെയാണ്.
ഈ നേട്ടത്തിനായി യത്നിക്കുന്ന വാകേരി സ്കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും അതിന് നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ്സ് ചന്ദ്രമതി ടീച്ചറേയും അഭിനന്ദിക്കുന്നു. ഇത്തരം സാമൂഹിക പ്രസക്തമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റെ വിദ്യാഭ്യാസരംഗത്തെ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഇനിയും ഇവരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
ഡോ. അനില്‍കുമാര്‍
ഡയറക്ടര്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
വിവധതരം ഇലകളും അവയുപയോഗിച്ചുള്ള വിഭവങ്ങളും
മല്ലിച്ചപ്പ്
- ശാസ്ത്രീയ നാമം : കൊറിയാഡ്രം സാറ്റിമം
ഗുണമേന്മ : വിഭവങ്ങള്‍ക്ക് പ്രത്യേകമായ സുഗന്ധവും രുചിയും ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സസ്യമാണ് മല്ലിച്ചപ്പ്. നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കാണുന്നില്ലെങ്കിലും വിപണിയില്‍ ഇത് ലഭ്യമാണ്. സ്വാദിഷ്ടമായ പല മാംസാഹാരങ്ങളിലും മല്ലിയില ഒഴിച്ചുകൂടാനാവാത്ത ഒരിനമാണ് മല്ലിയില, മല്ലി ഇവ ഇട്ട് തിളപ്പിച്ചവെള്ളം നല്ലൊരു ദാഹശമനിയാണ്.
മല്ലിച്ചപ്പ് ചമ്മന്തി
- ചേരുവ
മല്ലിച്ചപ്പ് - ഒരുകപ്പ്
പുതിന ഇല - ഒരു കപ്പ്
ചെറുനാരങ്ങ നീര് - 3ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
- തയ്യാറാക്കുന്ന വിധം
ഒന്ന്, രണ്ട്, നാല്, അഞ്ച് ചേരുവകള്‍ നന്നായി അരച്ചശേഷം ചെറുനാരങ്ങാ നീര് ചേര്‍ത്ത് വിളമ്പാം.
തഴുതാമ
- ശാസ്ത്രീയ നാമം : ബൊര്‍ഹേവിയ ഡിഫ്യൂസ
ഗുണമേന്മ : വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സസ്യമാണ് തഴുതാമ. മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്തുന്നു. മലത്തെ അധികം ഇളക്കിവിടുന്നു. വിഷഹരമാണ്. ചുമ കുറയ്ക്കുന്നു. ഹൃദ്രോഗങ്ങള്‍ക്ക് ഉചിതമാണ്. ശരീരത്തിന്‍റെ നീര് വറ്റിക്കുന്നു.
തഴുതാമയില കട്ലറ്റ്
- ചേരുവ
തഴുതാമയില അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് - 5 എണ്ണം
സവാള - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 4 അല്ലി
ഉരുളക്കിഴങ്ങ് - പുഴുങ്ങിയത് 2 വലുത്
ഗരംമസാലപ്പൊടി - ഒന്നര ടിസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുട്ടയുടെ വെള്ള - 2
റൊട്ടിപ്പൊടി - ആവശ്യത്തിന്
വെളിച്ചെണ്ണ - അര ലിറ്റര്‍
- തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് 3 ടിസ്പൂണ്‍ എണ്ണയൊഴിച്ച് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റിയശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഗരംമസാല പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം.
ഉഴുന്ന (ഉഴിഞ്ഞ)
- ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ
- ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി.
ഉഴുന്ന പരിപ്പ് കറി
- ചേരുവ
ഉഴുന്ന ഇല - അര കപ്പ്
ചെറുപയര്‍ പരിപ്പ് - കാല്‍ കപ്പ്
തേങ്ങ ചിരവിയത് - അര കപ്പ്
പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ജീരകം - അര ടിസ്പൂണ്‍
ചുവന്നുള്ളി - 2
മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
കടുക് - കാല്‍ ടിസ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
പച്ചമുളക് - 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
- തയ്യാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് അടച്ച്വച്ചതിനുശേഷം വാങ്ങി ഉപയോഗിക്കാം.
4. മുളങ്കൂമ്പ് ശാസ്ത്രീയ നാമം : ബാംബൂസാ അതുണ്‍ഡിനാസിയ ഗുണമേന്മ : കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ശരീരബലം ഉണ്ടാക്കുന്നു. മാംസ പേശിയിലും ശ്വാസകോശത്തി ലുമുണ്ടാകുന്ന ചുരുങ്ങി വലിവിനെ ഇല്ലാതാക്കുന്നു. മുളയുടെ തളിരു ശാഖ അരച്ചിട്ടാലും, ഉണക്കിപൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാക്കും എളുപ്പം ഉണങ്ങുകയും ചെയ്യും. മുളങ്കൂമ്പ്, കരിഞ്ചീരകം, കൊട്ടത്തേങ്ങ ഇവ സമമെടുത്തു കഷായം വച്ചു സേവിച്ചാല്‍ അര്‍ശസ്സ് ശമിക്കും. മുളങ്കൂമ്പ് സൂപ്പ് ചേരുവ മുളങ്കൂമ്പ് - അര കപ്പ് (2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്തത് പുറത്തെ പോളകള്‍ നീക്കി 1 ഇഞ്ച് നീളത്തില്‍ അരിഞ്ഞെടുക്കുക.) അച്ചിങ്ങാ പയര്‍ - 4 എണ്ണം പച്ചമുളക് - 4 എണ്ണം സവാള അരിഞ്ഞത് - കാല്‍ കപ്പ് വെള്ളം - ഒരു ലിറ്റര്‍ കുരുമുളകുപൊടി - 2 ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്തത്പുറത്തെ പോളകള്‍ നീക്കി 1 ഇഞ്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. ഇത് രണ്ട് പ്രാവശ്യം തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുക. തുടര്‍ന്ന് ചെറുതായി ചതച്ചതിനുശേഷം ഒന്നു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഒരു ലിറ്റര്‍ വെളളത്തിലിട്ട് 5 മിനിറ്റ് തിളപ്പിച്ചുവാങ്ങാം. അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് ഇതിലേക്ക് ആവശ്യാനുസരണം ഉപ്പും, കുരുമുളകുപൊടിയും തൂവി ചൂടോടെ സൂപ്പ് ഉപയോഗിക്കാം. മുളങ്കൂമ്പ് തോരന്‍ ചേരുവ 1. മുളങ്കൂമ്പ് : 2 കപ്പ് (ചെറുതായി കൊത്തിയരിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ചൂറ്റി എടുത്തത്) 2. കാന്താരി മുളക് : 10 എണ്ണം 3. തേങ്ങ ചിരവിയത് : 1 കപ്പ് 4. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍ 5. ചെറിയ ഉള്ളി : 5 എണ്ണം 6. കറിവേപ്പില : 2 തണ്ട് 7. ജീരകം : ഒരു നുള്ള് 8. ഉപ്പ് : ആവശ്യത്തിന് 9. കടുക്, ഉഴുന്ന് പരിപ്പ്: 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ് ചേര്‍ത്ത് ചുവന്ന നിറമാകുമ്പോള്‍ കറിവേപ്പിലയുടെ ഒരു തണ്ടും ചേര്‍ക്കുക. അതിലേക്ക് മുളങ്കൂമ്പ് കൊത്തിയരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി അടച്ചുവെച്ച് ചെറുതീയില്‍ അഞ്ച് മിനിറ്റ് വേവിക്കുക. തേങ്ങ ചിരവിയത്, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി, കറിവേപ്പില, ജീരകം എന്നിവ ഒതുക്കിയെടുത്ത് മുളങ്കൂമ്പിലേക്ക് ചേര്‍ത്ത് ഇളക്കി വീണ്ടും അഞ്ചുമിനിറ്റ് കൂടി വേവിച്ച് ഇളക്കി ചൂടോടെ ഉപയോഗിക്കാം. മുളങ്കൂമ്പ് അച്ചാര്‍ ചേരുവ 1. മുളങ്കൂമ്പ് അരിഞ്ഞത് : 2 കപ്പ് (2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്ത് പുറത്തെ പോളകള്‍ നീക്കി അച്ചാറിനു പാകത്തിന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുക്കുക) 2. നല്ലെണ്ണ : 50 മില്ലില ലിറ്റര്‍ 3. അച്ചാറുപൊടി : 10 ടീസ്പൂണ്‍ 4. വെളുത്തുള്ളി : 25 അല്ലി 5. ഇഞ്ചി അരിഞ്ഞത് : 2 ടീസ്പൂണ്‍ 6. കടുക് : 1 ടീസ്പൂണ്‍ 7. ഉപ്പ് : ആവശ്യത്തിന് 8. കായപ്പൊടി : 1 ടീസ്പൂണ്‍ 9. വിനാഗിരി : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിവെച്ച മുളങ്കൂമ്പില്‍ കഷ്ണങ്ങള്‍ എണ്ണയില്‍ നല്ലതുപോലെ വഴറ്റി മാറ്റിവയ്ക്കുക. അടി കുട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടുപൊട്ടുമ്പോള്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറുപൊടിയിട്ടിളക്കി വഴറ്റി വച്ചിരിക്കുന്ന മുളങ്കൂമ്പും പിന്നെ കായവും വിനാഗിരിയും ക്രമമായി ചേര്‍ത്തിളക്കി തണുത്തതിനുശേഷം ഉപയോഗിക്കാം.
5. കീഴാര്‍നെല്ലി ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍ ഗുണമേന്മ : കീഴാര്‍ നെല്ലി പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഔഷധ സസ്യമാണ്. കീഴാര്‍ നെല്ലി പാലില്‍ സമൂലം അരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഉത്തമമാണ്. കീഴാര്‍നെല്ലി പായസം ചേരുവ കീഴാര്‍നെല്ലി - 10 എണ്ണം സമൂലം പിഴുതെടുത്ത് അരച്ചത് പൊടിയരി - 2 കപ്പ് തേങ്ങാപ്പാല്‍ - 1 കപ്പ് വെല്ലം - അര കിലോ ഏലയ്ക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് - 25 ഗ്രാം ഉണക്കമുന്തിരി - 25 ഗ്രാം നെയ്യ് - 2 ടിസ്പൂണ്‍ തയ്യാറാക്കുന്ന വിധം പൊടിയരി നന്നായി വേവിച്ചശേഷം തേങ്ങാപ്പാലും കീഴാര്‍നെല്ലി അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ബെല്ലം ഉരുക്കി ഒഴിക്കുക, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഏലക്കാ പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങിവച്ച് ഉപയോഗിക്കാം. കീഴാര്‍ നെല്ലിയില ന്യൂഡില്‍സ് ചേരുവ 1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക് 2. കീഴാര്‍ നെല്ലിയില : 30 എണ്ണം 3. കാരറ്റ് : 1 ചെറുത് 4. ബീന്‍സ് : 5 എണ്ണം 5. വെള്ളം : കാല്‍ കപ്പ് 6. ഗരം മസാല : അര ടീസ്പൂണ്‍ പാചകം ചെയ്യുന്ന വിധം കാരറ്റും, ബീന്‍സും കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. നന്നായി വഴറ്റിയശേഷം കീഴാര്‍നെല്ലിയില തണ്ടു കളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി കുരുമുളകുപൊടി തൂകി ഇളക്കി വാങ്ങി വയ്ക്കാം. ചീനച്ചട്ടിയില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ ന്യൂഡില്‍സും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കാം. വെന്ത് വെള്ളം വറ്റിയശേഷം എണ്ണയില്‍ വഴറ്റി വെച്ച കൂട്ടും ഉപ്പും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം. 6. കുറുന്തോട്ടി ശാസ്ത്രീയ നാമം : സൈഡ റോംബി ഫോലിയ ഗുണമേന്മ : കുറുന്തോട്ടി സമൂലമോ, വേരു മാത്രമോ എടുത്ത് കഷായംവച്ച് 30 മി.ലി. വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാല്‍ ഗൊണോറിയ, അര്‍ശസ്സ്, വാതവ്യാധികള്‍, വാതജ്വരം ഇവ ശമിക്കും. കുറുന്തോട്ടി വിധി പ്രകാരം പാല്‍ കഷായമുണ്ടാക്കി പതിവായി കുടിച്ചാല്‍ രക്തദ്രരം, ശ്വേതപ്രദരം ഇവയ്ക്ക് ശമനമുണ്ടാകും. കുറുന്തോട്ടി ഇഞ്ചി കഷായം പനി ശമിപ്പിക്കും. കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളായ ക്ഷീരബല, ധന്വന്തരം, ബാലതൈലം, ബലാരിഷ്ടം എന്നീ ഔഷധങ്ങള്‍ കുറുന്തോട്ടി പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്നവയാണ്. കുറുന്തോട്ടി കഷായം ചേരുവ കുറുന്തോട്ടി - അരിഞ്ഞത് (വേരുള്‍പ്പെടെ) 1 കപ്പ് ദര്‍ഭ - 1 കപ്പ് ഞെരിഞ്ഞില്‍ - 1 കപ്പ് പഞ്ചസാര - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒന്ന്, രണ്ട്, മൂന്ന് ചേരുവകള്‍ ചേര്‍ത്ത് കഷായം വെച്ച ശേഷം പഞ്ചസാര ചേര്‍ത്തിളക്കുക. 25 മി.ലി. വീതം 3 നേരം കുടിക്കുന്നത് വളരെ നല്ലതാണ്. 7. മിന്നാംകണ്ണി ഗുണമേന്മ : നമ്മുടെ വയല്‍ വരമ്പുകളില്‍ സാധാരണമായി കാണുന്ന ഒരു സസ്യമാണ് മിന്നാംകണ്ണി ഇത് നമ്മള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മിന്നാംകണ്ണി തോരന്‍ ചേരുവ മിന്നാംകണ്ണി - 1 കപ്പ് വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ മഞ്ഞള്‍പൊടി - അര ടിസ്പൂണ്‍ കടുക് - ആവശ്യത്തിന് തേങ്ങ ചിരകിയത് - കാല്‍ കപ്പ് പച്ചമുളക് - 5 എണ്ണം സവാള - ഒരു ചെറുത് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചട്ടി നല്ലതുപോലെ ചൂടാക്കുക, അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ച് മിന്നാംകണ്ണി, സവോള, പച്ചമുളക്, തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം മൂടിവെയ്ക്കുക. വെന്തശേഷം വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം. 8. പന്നല്‍ പന്നല്‍ ഇല തോരന്‍ ചേരുവ പന്നല്‍ ഇല - 1 കപ്പ് തേങ്ങ ചിരകിയത് - അര മുറി എണ്ണ, കടുക് - ആവശ്യത്തിന് കറിവേപ്പില - 1 തണ്ട് ഉള്ളി - 5 ചുള ജീരകം - ഒരു നുള്ള് മുളക് - 3 എണ്ണം തയ്യാറാക്കുന്ന വിധം പന്നല്‍ ഇല വെയിലത്ത് വച്ച് വാട്ടിയെടുക്കുക ശേഷം തേങ്ങ, ഉള്ളി, ജീരകം, മുളക്, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരക്കുക ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കുക. കട്ക് താളിച്ച് അതിലേക്ക് അരപ്പും പന്നലിലയും ഇട്ട് വേവിക്കുക. 9. കന്നിസൊപ്പ് ശാസ്ത്രിയ നാമം : കെറേലിന ബംഗാളനിസിസ് കന്നിസൊപ്പ് ചപ്പാത്തി ചേരുവ ഗോതമ്പ് പൊടി - 250 ഗ്രാം കന്നിസൊപ്പ് - 15 ഇല ഉപ്പ് - ആവശ്യത്തിന് എണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടിയില്‍ ആവശ്യത്തിന് ഉപ്പിട്ട് ചെറു ചൂടുവെള്ളവും ആവിയില്‍ പുഴുങ്ങി നന്നായി അരച്ചെടുത്ത കന്നിസൊപ്പും ചേര്‍ത്ത് മാവ് കുഴച്ചെടുക്കുക. -(ചപ്പാത്തി മാവിന്‍റെ പരുവത്തില്‍) ശേഷം ചെറിയ ഉരുളകളാക്കി ഗോതമ്പ് പൊടിവിതറി വട്ടത്തില്‍ പരത്തിയെടുത്ത് ചൂടായ തവയില്‍ ഇട്ട് എണ്ണ തടവി ഇരുപുറവും ചുട്ടെടുക്കുക. 10. തുളസി ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ രൂപ വിവരണം : ഈര്‍പ്പവും വളക്കൂറുമുള്ള ഏതു തരം മണ്ണിലും തുളസി വളരുന്നു. വിത്തില്‍നിന്നും വീഴുന്ന അരി തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. കൃഷ്ണതുളസി(കറുത്ത തുളസി), രാമതുളസി(വെളുത്ത തുളസി) എന്നീ രണ്ടുതരം തുളസികളുണ്ട്. കൃഷ്ണ തുളസിയാണ് ഏറ്റവും ഔഷധമൂല്യമുള്ളത്. തുളസിയിലയിലെ എണ്ണ ഗ്രന്ധിയില്‍നിന്നും പുറപ്പെടുന്ന ചില ദ്രവങ്ങളാണ് തുളസിക്ക് നല്ലമണം നല്‍കുന്നത്. ബാഡില്‍ കാംഫര്‍ എന്ന എസന്‍സ് അടങ്ങിയിരിക്കുന്നു. ഗുണമേന്മ : കഫക്കെട്ടിന് ഇതിന്‍റെ നീര് തേനില്‍ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്. മുറിവിന് മരുന്നായും തലയില്‍ തേക്കുന്നതിന് എണ്ണ കാച്ചുന്നതിനും ഉപയോഗിക്കുന്നു. കുരുമുളക് തുളസി രസം ചേരുവ വറ്റല്‍ മുളക് - 8 എണ്ണം പുളി - 2 ഉരുള കായം - 2 ചെറിയ കഷണം കുരുമുളക് - 2 ടീ സ്പൂണ്‍ തുളസിയില - ഒരു പിടി ഇഞ്ചി - 2 ചെറിയ കഷണം മല്ലിപ്പൊടി - 3 ടീസ്പൂണ്‍ ജീരകം - 4 നുള്ള് വെളുത്തുള്ളി - 2 എണ്ണം ചുവന്നുള്ളി - 4 എണ്ണം ഉപ്പ് - പാകത്തിന് കടുക് താളിക്കാന്‍ വെളിച്ചെണ്ണ - 4 ടിസ്പൂണ്‍ ചുവന്നുള്ളി - 6 എണ്ണം കടുക് - 2 ചെറിയ സ്പൂണ്‍ മുളക് - 2 എണ്ണം കറിവേപ്പില - 2 കതിര്‍പ്പ് തയ്യാറാക്കുന്ന വിധം ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വറ്റല്‍മുളക്, കുരുമുളക്, മല്ലി, ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ വറുത്തെടുത്ത് അരക്കുക. പുളി പിഴിഞ്ഞ വെള്ളത്തില്‍ തുളസിയിലയും പാകത്തിന് ഉപ്പും കായവും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ കുറച്ചുവെളിച്ചെണ്ണ ചൂടാക്കി ഒഴിച്ചുകൊടുക്കുക. ചീനച്ചട്ടിയില്‍ ചെറുതായി അരിഞ്ഞ ഉള്ളി, മുളക്, കറിവേപ്പില എന്നിവ ഇട്ട് തിളപ്പിച്ച് വച്ചിരിക്കുന്ന രസവും ചേര്‍ത്തിളക്കി മല്ലിയിലയുമിട്ട് വാങ്ങുക. തുളസിച്ചമ്മന്തി ചേരുവ തുളസി ഇല - 6 എണ്ണം തേങ്ങ ചിരകിയത് - കാല്‍കപ്പ് കാന്താരി - 6 എണ്ണം വാളന്‍പുളി - ചെറിയ ഉരുള ചെറിയ ഉള്ളി - 2 എണ്ണം തയ്യാറാക്കുന്ന വിധം തുളസി ഇലയും, തേങ്ങ ചിരവിയതും, കാന്താരിയും, വാളന്‍പുളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. തുളസിയില കാപ്പി ചേരുവ 1. തുളസിയില : 1 കപ്പ് 2. കരിപ്പെട്ടി : 100 ഗ്രാം 3. ചുക്ക് : 2 കഷണം ചതച്ചത് 4. മല്ലി : ഒരു പിടി ചതച്ചത് 5. ഏലയ്ക്കാ : 1 ചതച്ചത് 6. വറ്റല്‍ മുളക് : 1 നുള്ള് 7. ജീരകം : 1 നുള്ള് 8. വെള്ളം : 2 ടീകപ്പ് തയ്യാറാക്കുന്ന വിധം 1 മുതല്‍ 7 വരെയുള്ള ചേരുവകകള്‍ വെള്ളത്തിലിട്ട് ആവി പോകാതെ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ച് ചെറുചൂടോടെ കുടിക്കുക. തുളസി ദാഹശമനി ചേരുവ തുളസിയില - 10 എണ്ണം വെള്ളം - 2 ലിറ്റര്‍ വെല്ലം - 2 ആണി തയ്യാറാക്കുന്ന വിധം തുളസി ഇല തണ്ടോടുകൂടി പറിച്ചെടുത്ത് (10 എണ്ണം) രണ്ട് ലിറ്റര്‍ വെള്ളത്തിലിട്ട് വെല്ലവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക, അതിനുശേഷം വാങ്ങിവെച്ച് ആറിക്കഴിയുമ്പോള്‍ അരിച്ച് ദാഹശമനിയായി ഉപയോഗിക്കാം. 11. തുമ്പ ശാസ്ത്രീയ നാമം : ഘലൗരമെ മുലെൃമ (ണശഹഹറ) രൂപ വിവരണം : രണ്ടടി ഉയരത്തില്‍ വളരുന്ന നിത്യ ഹരിതവും, രോമിലവുമായ ഒരു ഏകവര്‍ഷി സസ്യമാണിത്. ഇലയും തണ്ടും പച്ചനിറം. വെള്ള നിറത്തോടുകൂടിയ ചെറിയ പൂക്കള്‍, ശാഖാഗ്രങ്ങളിലോ പത്രകക്ഷത്തിലോ കാണുന്നു. ഗുണമേന്മ : തേള്‍ കടിച്ച ഭാഗത്ത് തുമ്പയില അരച്ചു തേച്ചാല്‍ വിഷം മാറികിട്ടും. തുമ്പ സമൂലം ഇടിച്ചുപിഴിഞ്ഞ നീര്കുടിച്ചാല്‍ വയര്‍ ശുദ്ധാകുകയും, രോഗപ്രതിരോധ ശക്തി ഉണ്ടാകുകയും ചെയ്യുന്നു. തുമ്പയിലതോരന്‍ ചേരുവ തുമ്പയില - അര കപ്പ് തേങ്ങ ചിരകിയത് - കാല്‍ കപ്പ് പച്ചമുളക് - 4 എണ്ണം ചെറിയ ഉള്ളി - 4 എണ്ണം മഞ്ഞപ്പാടി - കാല്‍ ടിസ്പൂണ്‍ ഉപ്പ്, കടുക് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം മൂക്കാത്ത ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.
12. മള്‍ബറി ശാസ്ത്രീയ നാമം : ങീൃൗിശെഴൃമ രൂപ വിവരണം : സാധാരണയായി നാട്ടിന്‍ പ്രദേശങ്ങ ളില്‍ കണ്ടുവരുന്നു. കമ്പ് നട്ടുവളര്‍ത്താം, ഇതിന്‍റെ കറുത്ത നിറത്തിലുള്ള പഴം സ്വാദിഷ്ടമാണ്, പട്ടുനൂല്‍പുഴുവിന്‍റെ പ്രധാനഭക്ഷണം മള്‍ബറി ഇലയാണ്. ഗുണമേന്മ : വായിലും തൊണ്ടയിലുമുണ്ടാകുന്ന നീര്‍വീക്കം തടയുന്നതിന് മള്‍ബറി ഇലയുടെ നീര് ഫലപ്രദമാണ്. ഇലയുടെ നീര് പ്രമേഹത്തിന് മരുന്നായും ഉപയോഗിക്കുന്നു. മള്‍ബറി ഇലത്തോരന്‍ ചേരുവ കൂമ്പോടുകൂടിയ മള്‍ബറി ഇല - കപ്പ് വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ കടുക് - ആവശ്യത്തിന് തേങ്ങ ചിരകിയത് - കാല്‍ കപ്പ് കാന്താരി മുളക് - 5 എണ്ണം ചുവന്നുള്ളി - 4 എണ്ണം വെളുത്തുള്ളി - 2 അല്ലി മഞ്ഞള്‍പൊടി, ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മള്‍ബറിയുടെ കൂമ്പോടുകൂടിയ ഇല അടര്‍ത്തി അരിഞ്ഞെടുത്ത് വെളിച്ചെണ്ണയില്‍ കടുക് വറുത്തതില്‍ ഇട്ട് 3 മിനിറ്റ് ചെറുതീയില്‍ മൂടിവേവിക്കുക. ശേഷം തേങ്ങയും, ചുവന്നുള്ളിയും, കാന്താരിയും മുളകും, മഞ്ഞളും ഒതുക്കി അരച്ചത്ചേര്‍ത്ത് 2 മിനിറ്റുകൂടി ചെറുതീയില്‍ വേവിക്കുക, പാകത്തിന് ഉപ്പു ചേര്‍ത്ത് നല്ലവണ്ണം ഇളക്കിയെടുക്കുക. മള്‍ബറിയില പക്കാവട ചേരുവ 1. മള്‍ബറിയില : 2 പിടി അരിഞ്ഞത് 2. കടലമാവ് : 1 കപ്പ് 3. മൈദ : 1 കപ്പ് 4. കായം : 1 നുള്ള് 5. മുളകുപൊടി : 1 സ്പൂണ്‍ 6. ഉപ്പ് : ആവശ്യത്തിന് 7. മഞ്ഞള്‍ : 1 നുള്ള് 8. വെളിച്ചെണ്ണ : അര ലിറ്റര്‍ പാകം ചെയ്യുന്നവിധം ചേരുവകളെല്ലാം കുഴച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം എണ്ണയിലേക്ക് മാവ് ചെറിയ ഉരുളകളാക്കി ഇട്ട് പൊരിച്ചെടുക്കുക. മള്‍ബറി ദാഹശമനി തയ്യാറാക്കുന്ന വിധം ഒരുപിടി മള്‍ബറി ഇല തിളച്ചവെള്ളത്തില്‍ ഇടുക, അരിച്ചെടുത്ത വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. ഇതു ദഹനത്തിന് നല്ലതാണ്. 13. ചിക്രുമാണീസ്/വേലിച്ചീര/ മധുരച്ചീര ശാസ്ത്രീയ നാമം : ടമൗൃീുൗെ മിറൃീഴ്യിൗെ രൂപ വിവരണം : കറിവേപ്പിലയോട് സാമ്യമുള്ള ഇലകളോടുകൂടിയ ഈ ചെടി സാധാരണയായി നാട്ടിന്‍പുറത്തെ വേലികളില്‍ കാണപ്പെടുന്നു. ഇതിന്‍റെ കമ്പ് നട്ടുവളര്‍ത്താം. ഇതിന്‍റെ പൂവും ഭക്ഷ്യയോഗ്യമാണ്. ഗുണമേന്മ: ഇതില്‍ വിറ്റാമിന്‍ ബി, സി അടങ്ങിയിരിക്കുന്നു. ധാരാളം ധാതുലവണങ്ങളും മാംസ്യവും അടങ്ങിയിരിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ ചീര ഫലപ്രദമാണ്. (ഈ ചീര അമിതമായി കഴിക്കുന്നത് ശ്വാസകോശരോഗം ഉണ്ടാകാന്‍ കാരണമാകും) തുവരപ്പരിപ്പ് മധുരചീര തോരന്‍ ചേരുവ മധുരചീര - 1 കപ്പ് പരിപ്പ് - കുറച്ച് തേങ്ങ - ഒരു മുറി വെളുത്തുള്ളി - 4 അല്ലി ജീരകം - അര ടിസ്പൂണ്‍ വറ്റല്‍ മുളക് - 2 എണ്ണം കടുക് - അര ടിസ്പൂണ്‍ കറിവേപ്പില - 2 കതിര്‍പ്പ് വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം പരിപ്പ് കുറച്ചുവെള്ളത്തില്‍ വേവിച്ചെടുക്കുക, തേങ്ങ, ജീരകം, വെളുത്തുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ചീരയും വേവിച്ച പരിപ്പും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ ചതച്ചുവെച്ച ചേരുവകള്‍ ചേര്‍ത്തിളക്കി, വെള്ളം വറ്റുമ്പോള്‍ വങ്ങിവച്ച് ഉപയോഗിക്കുക. മധുരചീരയില പൂരി ചേരുവ ചീര - അര കപ്പ് ഇഞ്ചി - ഒരു കഷണം പച്ചമുളക് - 2 എണ്ണം ഗോതമ്പുപൊടി - 1 കപ്പ് നെയ്യ് - 1 ടിസ്പൂണ്‍ എള്ള് - 1 ടിസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു കപ്പ് ചീരയും അല്പംവെള്ളവും ഇഞ്ചിയും പച്ചമുളകും ചേര്‍ത്തരക്കുക, ഗോതമ്പുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കിയ മിശ്രിതത്തില്‍ ചീര അരച്ചതും നെയ്യും എള്ളും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ കുഴയ്ക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് 10 മിനിറ്റ് മൂടിവെച്ച് പൂരിവലുപ്പത്തില്‍ പരത്തി എണ്ണയില്‍ വറുത്തുകോരുക. വേലിച്ചീര പച്ചടി ചേരുവ വേലിച്ചീര - 1 കപ്പ് അരിഞ്ഞത് പച്ചമുളക് - 5 എണ്ണം തേങ്ങ ചിരകിയത് - 1 കപ്പ് വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ കടുക് - 1 ടിസ്പൂണ്‍ കറിവേപ്പില - 1 കതിര്‍പ്പ് ഉളളി - 2 അല്ലി ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം ചീര ഇലയും അരിഞ്ഞുവെച്ച പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും പച്ച കടുകും ഉള്ളിയും നല്ലതുപോലെ അരച്ചെടുക്കുക. കടുകും കറിവേപ്പിലയും ചതച്ചെടുക്കുക. ഇവ ചേര്‍ത്ത് വേവിച്ചശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം. 14. വഴുതന ശാസ്ത്രീയ നാമം : ടീഹമഹിൗാ ാലഹീിഴലിമ രൂപ വിവരണം : വെള്ളം കിട്ടുന്ന പ്രദേശങ്ങളില്‍ വളരുന്നു. പൊക്കം കുറവാണ്. കായ പലനിറത്തിലും വലുപ്പത്തിലും കാണുന്നു. ധാരാളം വിറ്റാമിനുകളും, മാംസ്യവും ധാതുലവണങ്ങളും അടങ്ങിയരിക്കുന്നു. വേര് ഔഷധമായി ഉപയോഗിക്കുന്നു. ഗുണമേന്മ : വഴുതന ഇലയുടെ സത്ത് കുടിച്ചാല്‍ ആസ്തമക്ക് ശമനം ലഭിക്കും. വഴുതന ഇല തോരന്‍ ചേരുവ വഴുതന ഇല - അര കപ്പ് ചെറുതായി അരിഞ്ഞത് തേങ്ങ - കാല്‍ കപ്പ് പച്ചമുളക് - 4 എണ്ണം ചെറിയ ഉള്ളി - 4 എണ്ണം മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍ ഉപ്പ്, കടുക് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൂക്കാത്ത ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.
15. കാട്ടുപയര്‍ രൂപ വിവരണം : പ്രത്യേക പരിസ്ഥിതിയുടെ ഒന്നും ആവശ്യമില്ലാതെ എല്ലായിടത്തും വളരുന്നു. പയര്‍ പലതരത്തിലുണ്ട്. കാട്ടുപയര്‍ വേലിപടര്‍പ്പുകളില്‍ ധാരാളമായി കണ്ടുവരുന്നു. ഇതില്‍ വിറ്റാമിന്‍ എ.ബി, സി ധാരാളമായി അടങ്ങിയിരിക്കുന്നു. പയര്‍ ചെടിയിലെ വേരിലെ മുഴകള്‍ നൈട്രജന്‍ ധാരാളമായി ഉല്‍പാദിപ്പിക്കുന്നു. മണ്ണിന്‍റെ വളക്കൂറു വര്‍ദ്ധിപ്പിക്കുന്നു. ഗുണമേന്മ : ധാരാളം വിറ്റാമിനുകളും, പ്രോട്ടീനു കളും അടങ്ങിയിരിക്കുന്നു. പയറില തോരന്‍ ചേരുവ പയറിന്‍റെ തളിരില - 1 കപ്പ് തേങ്ങ - 1 മുറി ചുവന്നുള്ളി - 2എണ്ണം വെളുത്തുള്ളി - 4 അല്ലി മുളകുപൊടി - അര ടിസ്പൂണ്‍ വറ്റല്‍ മുളക് - 4 എണ്ണം കടുക് - 1 ടിസ്പൂണ്‍ വെളിച്ചെണ്ണ - 2 ടേപിള്‍സ്പൂണ്‍ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം പയറില വൃത്തിയാക്കി അരിഞ്ഞുവക്കുക, തേങ്ങ, മുളകുപൊടി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവക്കുക. അരിഞ്ഞ പയറിലയില്‍ അരച്ച ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും, കറിവേപ്പിലയും മൂപ്പിച്ച് ഇട്ട് ഇളക്കി ഉപയോഗിക്കുക. 16. പുതിന ശാസ്ത്രിയ നാമം : ങലിവേമ ുശെരമമേ രൂപ വിവരണം : വീട്ടുളവപ്പിലും തോട്ടങ്ങളിലും നട്ടുവളര്‍ത്താവുന്നതാണ്. വളരെയധികം വിറ്റാമിനുകളും ധാതു ലവണങ്ങളും അടങ്ങിയ ഔഷധസസ്യം. ആഹാര പദാര്‍ത്ഥങ്ങളില്‍ രുചിയും മണവും വര്‍ദ്ധിപ്പിക്കുന്നതിനായി പുതിന ഉപയോഗിക്കുന്നു. ഗുണമേന്മ : പുതിനയില്‍നിന്ന് തൈലമെടുത്ത് തേനുമായി ചേര്‍ത്തുകഴിച്ചാല്‍ കുട്ടികളിലുണ്ടാവുന്ന ഛര്‍ദ്ദി കുറയും. പുതിന ചായ ഉന്മേഷം നല്‍കും. വയറിനുണ്ടാകുന്ന അസ്വസ്ഥതക്ക് പുതിനയുടെ നീര് നല്ലതാണ്. സൗന്ദര്യവര്‍ദ്ധക വസ്തുകൂടിയാണ്. മുഖകുരുവിനും, മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനും പുതിനയില മുഖത്ത് അരച്ചിടുന്നത് ഗുണകരമാണ്. പുതിന ലൈം ജിഞ്ചര്‍ ജ്യൂസ് ചേരുവ ചെറുനാരങ്ങ - 2 എണ്ണം ഇഞ്ചി - ചെറിയ കഷണം പഞ്ചസാര - ആവശ്യത്തിന് വെള്ളം - 3 ഗ്ലാസ്സ് പൈനാപ്പിള്‍ - കാല്‍ കഷണം പുതിന - ഒരു പിടി തയ്യാറാക്കുന്ന വിധം ചെറുനാരങ്ങ, ഇഞ്ചി, പഞ്ചസാര, വെള്ളം, പൈനാപ്പിള്‍ എന്നിവ മിക്സിയില്‍ അരച്ചെടുത്ത് കൂടെ പുതിന ഇലയിട്ട് ഒന്നുകൂടി അരച്ചെടുക്കുക തണുപ്പിച്ച് ഉപയോഗിക്കാം. 17. കരിങ്കൂവളം ശാസ്ത്രീയ നാമം : മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ രൂപ വിവരണം : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്. ഗുണമേന്മ : ശരീരശക്തി വര്‍ദ്ധിപ്പിക്കും, ശീതള മാണ്, പൊള്ളലിന് കരിങ്കൂവളം അരച്ചിട്ടാല്‍ മതി. കരിങ്കൂവളം ഇല പരിപ്പു കറി ചേരുവ കരിങ്കൂവളത്തിന്‍റെ ഇല, തണ്ട് - 1 കപ്പ് പരിപ്പ് - കാല്‍ കപ്പ് തക്കാളി - 1 എണ്ണം പുളി, ഉപ്പ് - പാകത്തിന് കടുക് - 1 ടിസ്പൂണ്‍ വെളുത്തുള്ളി - 2 അല്ലി മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ മുളകുപൊടി - ഒരു ടിസ്പൂണ്‍ വറ്റല്‍മുളക്, കറിവേപ്പില - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം നന്നായി വേവിച്ചുവെച്ച പരിപ്പിലേക്ക് മുറിച്ചുവച്ച കരിങ്കൂവളം ഇടുക, ഒന്ന് തിളച്ചശേഷം അതിലേക്ക് തക്കാളിയിട്ട് വേവിക്കുക. ആവശ്യത്തിന് ഉപ്പ്. പുളി, മുളകുപൊടി എന്നിവ ചേര്‍ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ഉപയോഗിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പിലയും, ചുവന്നമുളകുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. 18. ആടലോടകം ശാസ്ത്രീയ നാമം : ആഡത്തോട വാസിക രൂപ വിവരണം : ഔഷധഗുണമുള്ള കുറ്റിച്ചെടിയാണ് ആടലോടകം. ഇലകള്‍ നീളമുള്ള വയാണ്, കൈപ്പുണ്ട്. ഗുണമേന്മ: ആടലോടകത്തിന്‍റെ ഇല ഉണക്കി പൊടിച്ച് കല്‍ക്കണ്ടപൊടിയില്‍ ചേര്‍ത്തുകഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ മാറുന്നതാണ്. ആടലോടക മുട്ടത്തോരന്‍ ചേരുവ ആടലോടകത്തിന്‍റെ ഇല - 7 എണ്ണം മുട്ട - 2 എണ്ണം ജീരകം - ഒരു നുള്ള് തയ്യാറാക്കുന്ന വിധം ആടലോടകത്തിന്‍റെ ഇല നല്ലവണ്ണം വാട്ടിപിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒരു നുള്ള് ജീരകവും, ഉപ്പും ചേര്‍ക്കുക, പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഒഴിച്ച് വേവിച്ച് ചൂടോടെ ഉപയോഗിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ഏഴ് ദിവസം കഴിച്ചാല്‍ ചുമ മാറും. 19. ചുരക്ക (ആീഹേേല ഴീൗൃറ) ശാസ്ത്രിയ നാമം : ഘമഴലിിമൃശമ ടശരലൃമൃശമ രൂപ വിവരണം : വീട്ടുവളപ്പിലും, തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന വള്ളിച്ചെടിയാണിത്. കായകള്‍ക്ക് കുപ്പിയുടെ ആകൃതിയാണുള്ളത്. മഞ്ഞ പൂക്കളുണ്ട്. കായും ഇലയും ഭക്ഷ്യയോഗ്യമാണ്. ഗുണമേന്മ : സമൂലം ഇടിച്ചുപിഴിഞ്ഞ് മഞ്ഞ പ്പിത്തം, തലവേദന എന്നിവയ്ക്കുപയോഗിക്കുന്നു. ചുരക്ക ഇല അരച്ചിട്ടാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ചുരക്കയില തോരന്‍ ചേരുവ ചുരക്ക ഇല - അര കപ്പ് തേങ്ങ ചിരകിയത് - കാല്‍ കപ്പ് പച്ചമുളക് - 4 എണ്ണം ചെറിയ ഉള്ളി - 4 എണ്ണം മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ ഉപ്പ്, കടുക് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചുരക്ക ഇല ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുകു വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടിവേവിക്കുക. ശേഷം തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞളുംചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് നല്ലവണ്ണം ഇളക്കി എടുക്കുക. 20. കയ്യൂന്നി ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ ഗുണമേന്മ : കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, മുടിവളരാന്‍ സഹായിക്കുന്നു, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ഏതാണ്ട് 70 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ സസ്യമാണിത്. കയ്യൂന്നിയില തോരന്‍ ചേരുവ കയ്യൂന്നി ഇല - 1 കപ്പ് വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ ചെറിയ ഉള്ളി - 5 എണ്ണം പച്ചമുളക് - 4 എണ്ണം ഉപ്പ് - ആവശ്യത്തിന് കടുക് - 1 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് - അര കപ്പ് തയ്യാറാക്കുന്ന വിധം കയ്യൂന്നി ഇല കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക, ശേഷം എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉപയോഗിക്കുക. 21. വാളന്‍ പുളി ശാസ്ത്രിയ നാമം : ടാമറിന്‍ഡസ് ഇന്‍ഡിക്ക ഔഷധഗുണം : പുളി ഇല ഇട്ട് വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീര ക്ഷീണവും വേദനയും മാറികിട്ടും. പുളിയില വ്രണങ്ങള്‍ ഉണങ്ങുന്നതിന് നല്ലതാണ്. വാളന്‍ പുളി ഇല ചമ്മന്തി ചേരുവ വാളന്‍ പുളിയില - കാല്‍ കപ്പ് തേങ്ങ ചിരകിയത് - കാല്‍ കപ്പ് ചെറിയ ഉള്ളി - 2എണ്ണം കറിവേപ്പില - 1 കതിര് ഇഞ്ചി - ചെറിയ കഷണം പച്ചമുളക് - 3 എണ്ണം ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം വാളന്‍പുളിയിലയും തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരച്ച് ചമ്മന്തിയായി ഉപയോഗിക്കാം. പുളിയില മീനട ചേരുവ വാളന്‍ പുളിയില - കാല്‍ കപ്പ് പച്ചമുളക് - 3 എണ്ണം ചെറിയ ഉള്ളി - 4 എണ്ണം പൊടിമീന്‍(നത്തോലി) - അര കിലോ.ഗ്രാം ഉപ്പ്, ഇഞ്ചി - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം വാളന്‍പുളിയില, പച്ചമുളക്, ചെറിയ ഉള്ളി, ഉപ്പ്, ഇഞ്ചി എന്നിവ നന്നായി അരച്ചെടുക്കുക, മീന്‍ കഴുകി വൃത്തിയാക്കി കുറച്ച് ഉപ്പിട്ട് ചെറുതായി വേവിച്ചെടുത്ത് മുള്ള് മാറ്റി പൊടിച്ച ശേഷം അരച്ചുവച്ച മിശ്രിതവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. വാഴയില വാട്ടി അതിന്‍റെ മുകളില്‍ ഇത് അടപോലെ പരത്തി ദോശക്കല്ലില്‍ വച്ച് വേവിച്ചെടുത്ത് ഉപയോഗിക്കുക. 22. രംഭയില (ബിരിയാണി കൈത) ശാസ്ത്രീയ നാമം : പന്താനസ് അമാരില്ലി ഫോമ്മിയസ് ഗുണമേന്മ : ബസുമതി അരിയുടെ സുഗന്ധത്തി നാധാരമായ അസറ്റൈല്‍ പൈറോളിന്‍ എന്ന ഘടകം ഇലകളില്‍ അടങ്ങിയിരിക്കുന്നു. കൈതവര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണ് രംഭ. ബസുമതി അരികൊണ്ടുണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപടി നല്‍കുന്നതിനാല്‍ ഇതിനെ ബിരിയാണിച്ചെടി എന്നു വിളിക്കാറുണ്ട്. രംഭയിലയില്‍ അടങ്ങിയിരിക്കുന്ന പന്‍ഡാനിന്‍ എന്ന മാംസ്യത്തിന്‍റെ ഔഷധഗുണം വെളിവാക്കിയിട്ടുണ്ട്. രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്നതിനു പുറമെ ഫ്ളൂവയറസ്, ഹെര്‍പ്പിസ് വയറസ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. രംഭയില ചമ്മന്തി ചേരുവ രംഭയില - ഒരു ചെറിയ കഷണം തേങ്ങ - ഒരു മുറി പച്ചമുളക് - 2 എണ്ണം വാളന്‍പുളി - ഒരുെ ചറിയ ഉരുള ചെറിയ ഉള്ളി - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം എണ്ണ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രംഭയില എണ്ണയില്‍ വഴറ്റിയതും തേങ്ങ, പച്ചമുളക്, വാളന്‍പുളി, ചെറിയ ഉള്ളി, ഉപ്പ്, ഇഞ്ചി എന്നിവയും ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കാം. 23. ആട്ടങ്ങ ശാസ്ത്രീയ നാമം : ഈരൗാശെ ുമൃുവലമേൃൗാ ആട്ടങ്ങ വടുക് ചേരുവ 1 ആട്ടങ്ങ : 250 ഗ്രാം 2 അരി : 250 ഗ്രാം 3 കാന്താരി മുളക് : 25 എണ്ണം 4 വെളുത്തുള്ളി : 10 എണ്ണം 5 കറിവേപ്പില : 4 തണ്ട് 6 ഉപ്പ് : ആവശ്യത്തിന് 7 എണ്ണ : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരിപ്പൊടിയിലേക്ക് ആട്ടങ്ങ പൊടിച്ചത് ചേര്‍ത്ത് കുഴയ്ക്കുക. 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ കുഴച്ച് വച്ചതില്‍ ചേര്‍ക്കുക. നന്നായി കുഴച്ച് നെല്ലിക്ക വലിപ്പത്തിലുരുട്ടിയെടുത്ത് വെയിലത്ത്വെച്ച് നന്നായി ഉണക്കുക ആവശ്യമുള്ളപ്പോള്‍ എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുത്ത് ഉപയോഗിക്കുക. ആട്ടങ്ങയില തോരന്‍ ചേരുവ ആട്ടങ്ങ ഇലയും കമ്പും കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായ് അരിഞ്ഞത് : 100 ഗ്രാം ഉള്ളി : 5 ചുള പച്ചമുളക് : 3 എണ്ണം തേങ്ങ ചിരകിയത് : അര കപ്പ് മഞ്ഞള്‍പ്പൊടി : കാല്‍ ടിസ്പൂണ്‍ വെളിച്ചെണ്ണ : 2 ടിസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് വെളുത്തുള്ളി : 3 എണ്ണം കടുക് : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം പാല്‍ വച്ച് അത് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. അതിലേക്ക് ചെറുതായി അരിഞ്ഞ്വച്ച പച്ചമുളകും ഉള്ളിയും, വെളുത്തുള്ളിയും ഇട്ട് വഴറ്റുക. പിന്നെ തേങ്ങ ചിരവിയതും ഇടുക. അതിനുശേഷം നമ്മള്‍ ചെറുതായി അരിഞ്ഞുവെച്ച ആട്ടങ്ങ ഇലയും ആട്ടങ്ങ കൂമ്പും കൂടി പാനില്‍ ഇടുക. മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കുക. ഇളക്കിയശേഷം ചെറുതീയില്‍ വേവിക്കുക. തോരന്‍ തയ്യാര്‍. 24. കോഴിവാലന്‍ ശാസ്ത്രീയ നാമം : ആക്കിരാന്തസ് ബൈഡന്‍റാറ്റ ഗുണമേന്മ : വയറ്റിലെ കൃമിക്ക് ഇതുകഴിച്ചാല്‍ ആശ്വാസം കിട്ടും, ഇതിന്‍റെ ഇല വായിലെ പുണ്ണിനും വളരെ നല്ലതാണ്. വേര് തേള്‍ വിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു. കോഴിവാലന്‍ ഇലതോരന്‍ ചേരുവ കോഴിവാലന്‍ ഇല അരിഞ്ഞത് - 250 ഗ്രാം തേങ്ങ ചിരകിയത് - അര കപ്പ് കാന്താരി മുളക് - 8 എണ്ണം ഉള്ളി - 3 എണ്ണം കടുക്, ഉപ്പ്, എണ്ണ - ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഒരു പാനില്‍ എണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കടുക് ഇടുക, കടുക് പൊട്ടുമ്പോള്‍ അതിലേക്ക് ഉള്ളിയും കാന്താരിയും ചേര്‍ക്കുക, ശേഷം കോഴിവാലന്‍ ഇല അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ക്കുക. അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക, വേവുമ്പോള്‍ തേങ്ങ ചേര്‍ത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം. 3. അസോള അസോള ചമ്മന്തി ചേരുവ അസോള ഇല വാട്ടിയത് - കാല്‍ കപ്പ് തേങ്ങ ചിരകിയത് - അര കപ്പ് കാന്താരി മുളക് - 10 എണ്ണം വെളുത്തുള്ളി - 2 എണ്ണം ചുവന്ന ഉള്ളി - 5 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം കറിവേപ്പില - 2 കതിര്‍പ്പ് ഉപ്പ് - ആവശ്യത്തിന് കടുക് - കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണ - 2 ടീസ്പൂണ്‍് തയ്യാറാക്കുന്ന വിധം തേങ്ങയും മറ്റ് ചേരുവകളും നന്നായി അരച്ച് യോജിപ്പിക്കുക, എണ്ണയില്‍ കടുക് വറുത്തെടുത്ത് അരച്ചു വെച്ചതിലേക്ക് ചേര്‍ക്കുക. 25. ചുരുളി ശാസ്ത്രീയ നാമം : ജശുഹമ്വശൗാ ലരൌഹലാൗാേ ചുരുളി ഉപ്പേരി ചേരുവ ചുരുളി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ്വാട്ടിയത് - കാല്‍ കപ്പ് പച്ചമുളക് - 5 എണ്ണം തേങ്ങ - കാല്‍ കപ്പ് മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണ - ഒരു സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് വെളുത്തുള്ളി - 3 എണ്ണം കടുക് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം എണ്ണ ഒഴിച്ച് കടുക് വറുക്കുക, അതില്‍ പച്ചമുളകും, ഉള്ളിയും, വെളുത്തുള്ളിയും ഇട്ട് വഴറ്റുക, തേങ്ങ ചിരവിയതും ഇട്ട് വഴറ്റുക, ചുരുളി ഇല അതിലേക്ക് ഇടുക, മഞ്ഞള്‍പൊടിയും ഉപ്പും ഇട്ട് നന്നായി ഇളക്കുക, ചെറുതീയില്‍ വേവിച്ചെടുക.
ചുരുളി സലാഡ് ചേരുവകള്‍ ചുരുളി വാട്ടിയത് - അര കപ്പ് പച്ചമുളക് - 5 എണ്ണം ഇഞ്ചി ചതച്ചത് - അര ടിസ്പൂണ്‍ കാരറ്റ് ചെത്തി അരിഞ്ഞത്- കാല്‍ കപ്പ് തൈര് പുളിയില്ലാത്തത് - 2 കപ്പ് സവാള - കാല്‍ കപ്പ് കറിവേപ്പില - 2 തണ്ട് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാനില്‍ ചുരുളി വാട്ടുക, പുളിയില്ലാത്ത തൈരിലേക്ക് പച്ചമുളക്, ഇഞ്ചി, കാരറ്റ്, കറിവേപ്പില, സവാള, ഉപ്പ്, ചുരുളി എന്നിവ ചേര്‍ത്ത് ഇളക്കിയാല്‍ സലാഡ് റെഡി. 26. കണ്ടോനെകുത്തി ശാസ്ത്രീയ നാമം : ആശറലിെ യശലേൃിമമേ കണ്ടോനെകുത്തി ചമ്മന്തി ചേരുവ തേങ്ങ - അര കപ്പ് കാന്താരി മുളക് - 10 എണ്ണം കണ്ടോനെകുത്തി - അര കപ്പ് ഉള്ളി - 10 എണ്ണം ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യമായി തേങ്ങ ആവശ്യത്തിന് എടുത്ത് അതിലേക്ക് കാന്താരിയും ഉപ്പും ചേര്‍ക്കുക. അതിനുശേഷം കണ്ടോനെകുത്തിയും ഇട്ട് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. കണ്ടോനെകുത്തി ചമ്മന്തി തയ്യാര്‍. കണ്ടോനെകുത്തി ജ്യൂസ് ചേരുവ കണ്ടോനെകുത്തി - കാല്‍ കപ്പ് തൈര് - അര കപ്പ് വെള്ളം - അര ലിറ്റര്‍ ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കണ്ടോനെകുത്തിയുടെ മൂക്കാത്ത ഇലയുടെ നീര് 2 സ്പൂണ്‍ എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്ചേര്‍ത്ത് ഒരുഗ്ലാസ്സ് തൈരില്‍ കലര്‍ത്തുക. കണ്ടോനെക്കുത്തി ചക്കക്കുരു തോരന്‍ ചേരുവകള്‍ ചക്കക്കുരു - 25 എണ്ണം കണ്ടോനെകുത്തിയുടെ തളിര്‍ത്ത ഇല - അര കപ്പ് മുളകുപൊടി - 2 ടിസ്പൂണ്‍ വെളിച്ചെണ്ണ - 2 സ്പൂണ്‍ കടുക് - കാല്‍ ടിസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്നവിധം ആദ്യം ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് ഇടുക. അതിലേയ്ക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചക്കക്കുരു എന്നിവ ഇട്ട് വേവിയ്ക്കുക, വെന്തശേഷം അതിലേയ്ക്ക് കണ്ടോനെകുത്തി ഇട്ടു വേവിയ്ക്കുക. കണ്ടോനെകുത്തി ചക്കക്കുരു തോരന്‍ തയ്യാര്‍. കണ്ടോനെകുത്തി സൂപ്പ് ചേരുവ കണ്ടോനെകുത്തിയുടെ തളിരില - അര കപ്പ് പച്ചമുളക് - 10 എണ്ണം ഇഞ്ചി - ഒരു കഷണം ഉപ്പ് - ആവശ്യത്തിന് വെളുത്തുള്ളി - 10 ചുള കുരുമുളകുപൊടി - 2 ടിസ്പൂണ്‍ പച്ചക്കറി വേവിച്ചവെള്ളം - 1 കപ്പ് തയ്യാറാക്കുന്ന വിധം കണ്ടോനെകുത്തി വേവിച്ച് അതിലേക്ക് പച്ചക്കറി വേവിച്ച വെള്ളം ഒഴിക്കുക. ഉപ്പ്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. കണ്ടോനെകുത്തി സൂപ്പ് റെഡി. 27. കടുമുടുങ്ങ ശാസ്ത്രീയ നാമം : ടയൗവശിശമ ുൗൃുൗൃലറ കടുമുടുങ്ങയില തോരന്‍ ചേരുവ കടുമുടുങ്ങ ഇല അരിഞ്ഞത് - 2 കപ്പ് തേങ്ങ ചിരകിയത് - ഒരു കപ്പ് പച്ചമുളക് അരിഞ്ഞത് - 2 എണ്ണം വെളിച്ചെണ്ണ - ആവശ്യത്തിന് കടുക് - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ഉള്ളി - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കടുക് ഇടുക, കടുക് പൊട്ടുമ്പോള്‍ അതിലേക്ക് ഉള്ളിയും പച്ച മുളകും ഇടുക. അതിലേക്ക് കടുമുടുങ്ങ ഇല അരിഞ്ഞത് ഇടുക. തേങ്ങയും ഉപ്പും ചേര്‍ത്ത് വേവിക്കുക. സ്വാദിഷ്ടമായ കടുമുടുങ്ങ തോരന്‍ റെഡി. കടുമുടുങ്ങ കട്ലറ്റ് ചേരുവ കടുമുടുങ്ങ ഇല അരിഞ്ഞത് - അര കപ്പ് ഉപ്പ്, മുളകുപൊടി - ഒരു ടീസ്പൂണ്‍ കിഴങ്ങ് - 3 എണ്ണം എണ്ണ - ആവശ്യത്തിന് വറുത്തെടുക്കാന്‍ ഉള്ളി - കാല്‍ കപ്പ് ഗരംമസാല - 2 ടിസ്പൂണ്‍ മുട്ട - 3 എണ്ണം പച്ചമുളക് - 4 എണ്ണം റൊട്ടി - ആവശ്യത്തിന് കറിവേപ്പില - 2 തണ്ട് ഇഞ്ചി - അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് വേവിച്ച് മാറ്റിവെയ്ക്കണം ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് എണ്ണയില്‍ ഇട്ട് വഴറ്റുക. അതിലേക്ക് കടുമുടുങ്ങ ഇട്ട് വീണ്ടും വഴറ്റുക. ഉപ്പും ഗരംമസാലയും ചേര്‍ക്കുക, ഉരുളക്കിഴങ്ങില്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് ഇളക്കുക. അതിലേക്ക് നേരത്തെയുള്ള കറിവേപ്പി ലയുടെ കൂട്ട് ഇടുക. ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക, ഷെയ്പ്പാക്കുക, മുട്ടപൊട്ടിച്ചൊഴിച്ച് ബീറ്റ് ചെയ്യുക. റൊട്ടി പൊടിച്ച് വെക്കുക, ഷെയ്പാക്കിയ കൂട്ട് മുട്ടബീറ്റ്ചെയ്തതില്‍ മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തുകോരുക. കടുമുടുങ്ങ കറി ചേരുവ വെളിച്ചെണ്ണ - 3 ടിസ്പൂണ്‍ തേങ്ങ - 1 മുറി മല്ലിപ്പൊടി - 1 ടിസ്പൂണ്‍ മുളക്പൊടി - 1 ടിസ്പൂണ്‍ പുളി - നെല്ലിക്ക വലിപ്പത്തില്‍ ഉപ്പ് - ആവശ്യത്തിന് കടുമുടുങ്ങ കായ - 1 കപ്പ് തയ്യാറാക്കുന്ന വിധം കടുമുടുങ്ങ കഴുകി വാരിവെക്കുക, അതിന് ശേഷം ചട്ടിചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക, കഴുകി വെച്ച കായ ഇടുക, കായ ചുമന്ന് വരുമ്പോള്‍ മല്ലിപ്പൊടിയും മുളകു പൊടിയും ഉപ്പും ചേര്‍ക്കുക. തേങ്ങ വറുത്ത് അരച്ചതും കുറഞ്ഞ വെള്ളത്തില്‍ വാളന്‍ പുളി പിഴിഞ്ഞ് ഒഴിച്ചതും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക.
28. സര്‍വ്വ സുഗന്ധി ശാസ്ത്രിയ നാമം : ടരശലിശേളശാമാല സര്‍വ്വ സുഗന്ധി ചമ്മന്തി ചേരുവ സര്‍വ്വസുഗന്ധി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചത് - കാല്‍ കപ്പ് ഇഞ്ചി - ചെറിയ കഷണം ഉപ്പ് - ആവശ്യത്തിന് വെളുത്തുള്ളി - 3 എണ്ണം തേങ്ങ ചിരകിയത് - ഒരു കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം സര്‍വ്വസുഗന്ധി തിളപ്പിച്ചത് ചെറുതായി അരിയുക തേങ്ങ ചിരകിയത് അരക്കുക, അരച്ചു വെച്ച തേങ്ങയിലേക്ക് സര്‍വ്വസുഗന്ധിയും ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും ഒരുമിച്ചിട്ട് എല്ലാം കൂടി ഒന്നുകൂടി അരയ്ക്കുക സ്വാദിഷ്ടമായ ചമ്മന്തി റെഡി. 29. കൈത ശാസ്ത്രിയ നാമം : ജമിറമാൗെ ൃമൗശെരൗഹഹമൃശെ ഗുണമേന്മ : തീ പൊള്ളലിന് ഉത്തമമാണ്. കൈതകൂമ്പ് അരിഞ്ഞിട്ട് എണ്ണ കാച്ചി തേച്ചാല്‍ പൊള്ളലിന്‍റെ പാട് നിശേഷം മാറും. കൈത മോര് ചള്ളാസ് ചേരുവ കൈത ഇലക്കൂമ്പ് - 2 എണ്ണം മോര് - 1 കപ്പ് പച്ചമുളക് - 4 എണ്ണം ഉള്ളി - 1 പുതിന - 5 തണ്ട് ഉപ്പ് - ആവശ്യത്തിന് തക്കാളി - 2 എണ്ണം തയ്യാറാക്കുന്ന വിധം മോരിലേക്ക് കൈതയുടെ ഇലക്കൂമ്പ്, തക്കാളി, ഉള്ളി, പുതിന, ഉപ്പ്, പച്ചമുളക് എന്നിവ നന്നായി യോചിപ്പിക്കുക. കൈത മോര് ചള്ളാസ് തയ്യാറായി. 30. കുനിയന്‍ ചപ്പ് ശാസ്ത്രീയ നാമം : ഉശുഹീല്യലഹീുമെഹാമിലേ കുനിയന്‍ ചപ്പ് കട്ലറ്റ് ചേരുവ റസ്ക്പൊടി - 1 കപ്പ് ഉരുളക്കിഴങ്ങ് - 2 എണ്ണം പച്ചമുളക് - 2 എണ്ണം മുളകുപൊടി - അര ടീസ്പൂണ്‍ ചിക്കന്‍ മസാല - അര ടീസ്പൂണ്‍ മല്ലിപ്പൊടി - കാല്‍ ടിസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് കുനിയന്‍ ചപ്പ് - കാല്‍ കപ്പ് മുട്ടയുടെ വെള്ള - 2 എണ്ണം തയ്യാറാക്കുന്ന വിധം കുനിയന്‍ ചപ്പ്, ഉരുളക്കിഴങ്ങ്, മുളക് എന്നിവ പാകത്തിന് വേവിച്ച ശേഷം നന്നായി കുഴച്ചെടുക്കുക. പൊടികള്‍ എണ്ണയിലിട്ട് ചൂടാക്കുക, ശേഷം കുഴച്ച മാവ് അതിലിട്ട് ഇളക്കുക, പാകത്തിന് വലുപ്പത്തില്‍ ഉരുട്ടി മുട്ടയുടെ വെള്ളയില്‍ മുക്കി റസ്ക് പൊടിയില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ കുനിയന്‍ച്ചപ്പ് കട്ലറ്റ് റെഡി.
31. കോളിഫ്ളവര്‍ ശാസ്ത്രീയ നാമം : ബ്രാസിക്ക സ്പീഷീസ് ഗുണമേന്മ : ഇത് ഒരു ശീതകാല പച്ചക്കറി ഇനമാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി, പ്രോട്ടീന്‍ ഇവ അടങ്ങിയിരിക്കുന്നു. കോളിഫ്ളവര്‍ ഇല ചക്കക്കുരു കറി ചേരുവ കോളിഫ്ളവര്‍ ഇല - 1 കപ്പ് ചക്കക്കുരു - 15 എണ്ണം ഉപ്പ് - ആവശ്യത്തിന് മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ മുളകപൊടി - അരടിസ്പൂണ്‍ തേങ്ങ ചിരകിയത് - അര കപ്പ് ചെറിയ ഉള്ളി - 5 എണ്ണം ചെറിയ ജിരകം - കാല്‍ ടീസ്പൂണ്‍ കടുക് - 1 ടിസ്പൂണ്‍ എണ്ണ - ആവശ്യത്തിന് കറിവേപ്പില - 2 തണ്ട് തയ്യാറാക്കുന്നവിധം:- ചക്കക്കുരു, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, പച്ചമുളക് എന്നിവ ഇട്ട് വേവിക്കുക. വെന്തശേഷം കോളിഫ്ളവര്‍ ഇല ഇടുക. തേങ്ങ, ചെറിയ ഉള്ളി, ചെറിയ ജീരകം ഇവയെല്ലാം അരച്ചു ചേര്‍ക്കുക. കറി തിളച്ചുവരുമ്പോള്‍ വാങ്ങിവെക്കുക. എണ്ണ ചൂടാക്കി കടുക് കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. കോളിഫ്ളവര്‍ ഇല കട്ലറ്റ് ചേരുവ കോളിഫ്ളവര്‍ ഇല - 4 എണ്ണം ഉള്ളി - 2 എണ്ണം ഇഞ്ചി - 1 കഷണം ബ്രെഡ് - 6 പീസ് മുട്ടയുടെ വെള്ള അടിച്ചെടുത്തത് - 3 എണ്ണം ഉപ്പ് - ആവശ്യത്തിന് ഗരംമസാല - 1 ടിസ്പൂണ്‍ പച്ചമുളക് - 2 എണ്ണം ഗ്രീന്‍പീസ് - 1 കപ്പ് തയ്യാറാക്കുന്നവിധം:- കോളിഫ്ളവര്‍ ഇല തണ്ടോടുകൂടി കൊത്തിയരിഞ്ഞ തിനോടൊപ്പം മുളക്, ഉള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞുചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പ്, ഗരംമസാല എന്നിവ ചേര്‍ത്ത് ചൂടാക്കി മാറ്റിവെയ്ക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന ഗ്രീന്‍പീസ് ഇതില്‍ ചേര്‍ത്തിളക്കുക. നന്നായി കുഴച്ച് ഉരുട്ടിയെടുത്ത് അടിച്ചുവച്ചിരിക്കുന്ന മുട്ടയുടെ വെള്ളയില്‍ മുക്കിയെടുക്കുക.ശേഷം പൊടിച്ചുവച്ചിരിക്കുന്ന ബ്രെഡില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തുകോരുക. കോളിഫ്ളവര്‍ ഇല തോരന്‍ ചേരുവ കോളിഫ്ളവര്‍ ഇല - 1 കപ്പ് വെളിച്ചെണ്ണ - 5 സ്പൂണ്‍ കടുക് - ആവശ്യത്തിന് ചെറിയ ഉള്ളി - 5 എണ്ണം പച്ചമുളക് - 2 എണ്ണം ഉപ്പ് - ആവശ്യത്തിന് തേങ്ങ ചിരകിയത് - 1 കപ്പ് തയ്യാറാക്കുന്നവിധം:- ചെറുതായി അരിഞ്ഞ കോളിഫ്ളവര്‍ ഇലയും തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും പാകത്തിനു ഉപ്പും ചേര്‍ത്ത് വക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കോളിഫ്ളവര്‍ ഇലക്കൂട്ടുമിട്ട് നന്നയി വേവിക്കുക. വെന്താല്‍ വാങ്ങിവക്കുക. 32. മുള്ളങ്കിയില ശാസ്ത്രീയ നാമം : റഫാനസ് സറ്റൈവസ് ഗുണമേന്മ : ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. മുത്രശുദ്ധിയുണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നു. മുള്ളങ്കിയില തോരന്‍ ചേരുവ മുള്ളങ്കിയില - 1 കപ്പ് വെളിച്ചെണ്ണ - 2ടേബിള്‍ സ്പൂണ്‍ കടുക് - 1 ടേബിള്‍ സ്പൂണ്‍ ചെറിയ ഉള്ളി - 5 എണ്ണം പച്ചമുളക് - 3 എണ്ണം ഉപ്പ് - ആവശ്യത്തിന് തേങ്ങ - അര കപ്പ് തയ്യാറാക്കുന്നവിധം:- എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക. അരിഞ്ഞുവച്ച മുള്ളങ്കിയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. 33. കാരറ്റ് ശാസ്ത്രീയ നാമം : ഡാക്കസ് കരോട്ട ഗുണമേന്മ : കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ യുടെ കലവറയാണിത്. പുറമെ പ്രോട്ടീന്‍, കൊഴുപ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കാരറ്റില തോരന്‍ ചേരുവ കാരറ്റില - 1 കപ്പ് വെളിച്ചെണ്ണ - 2 സ്പൂണ്‍ ചെറിയ ഉള്ളി - 5 എണ്ണം പച്ചമുളക് - 2 എണ്ണം ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - അരകപ്പ് തയ്യാറാക്കുന്നവിധം:- എണ്ണ ചൂടാക്കി കടുകിടുക, തേങ്ങ പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക, അരിഞ്ഞുവെച്ച കാരറ്റിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. കാരറ്റ് ഇല മുട്ട പൊരിച്ചത് ചേരുവ കാരറ്റില - ഒരു ചെറിയ പിടി തേങ്ങ - ഒരു മുറി പച്ചമുളക് - 2 എണ്ണം ചെറിയ ഉള്ളി - 4 എണ്ണം എണ്ണ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് പുഴുങ്ങിയ മുട്ട - 2 എണ്ണം മുട്ട വെള്ള - ഒന്നിന്‍റെ തയ്യാറാക്കുന്നവിധം:- ഒന്നുമുതല്‍ 5 വരെയുള്ള ചേരുവകള്‍ ചമ്മന്തിപാകത്തില്‍ അരച്ച് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിന് മുകളില്‍ അരച്ചുവെച്ച ചമ്മന്തി വെക്കുക. അതിനുമുകളില്‍ അല്പം മുട്ടവെള്ള പുരട്ടി വറുത്തുകോരുക. കാരറ്റ് ഇല പച്ചടി ചേരുവ കാരറ്റില - 1 കപ്പ് കാരറ്റ് - 1 തേങ്ങ ചിരകിയത് - അര കപ്പ് പച്ചമുളക് - 4 എണ്ണം കടുക് - ആവശ്യത്തിന് കട്ടതൈര് - 1 കപ്പ് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്നവിധം:- കാരറ്റില ചെറുതായി അരിഞ്ഞ് ആവിയില്‍ വേവിച്ച് തണുത്തശേഷം തേങ്ങയും പച്ചമുളകും കടുകും അരച്ചതിലേക്ക് അരിഞ്ഞുവെച്ച കാരറ്റും തൈരും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. കാരറ്റിലപ്പായസം ചേരുവ 1. ക്യാരറ്റില അരിഞ്ഞത് : 5 കപ്പ് 2. കാരറ്റ് ചെറുതായ രിഞ്ഞത് : 1 കപ്പ് 3. ശര്‍ക്കര : 300 ഗ്രാം 4. അണ്ടിപ്പരിപ്പ് : 25 ഗ്രാം 5. ഉണക്കമുന്തിരി : 25 ഗ്രാം 6. തേങ്ങാപ്പാല്‍ : 3 കപ്പ് (ഒന്നര തേങ്ങ) 7. നെയ്യ് : 25 ഗ്രാം 8. ഏലക്ക : 3 എണ്ണം പാകം ചെയ്യുന്ന വിധം 1, 2 ചേരുവകള്‍ ചേര്‍ത്ത് അരച്ചുവയ്ക്കുക, ശര്‍ക്കര പാവുകാച്ചി മാറ്റി വയ്ക്കുക, ഒന്നര മുറി തേങ്ങ ചിരകി പാലെടുത്തു വയ്ക്കുക. ഒന്നാം പാല്‍ 1 കപ്പും ബാക്കി 2 കപ്പും പിഴിഞ്ഞെടുക്കുക. ഇളക്കി അരച്ചുവെച്ച മിശ്രിതം പാത്രത്തിലിട്ട് ഇളക്കി തിളപ്പിച്ച് വറ്റിക്കുക. അടിയില്‍ പിടിക്കാതെയിരിക്കാന്‍ അല്പം നെയ്യ് ചേര്‍ക്കാം. വെള്ളം വറ്റുമ്പോള്‍ ശര്‍ക്കരപാവു ചേര്‍ത്തിളക്കുക. അല്പം കുറുകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കി പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വയ്ക്കുക. ഏലക്ക പൊടിച്ചിടുക. മുന്തിരിയും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിട്ടാല്‍ രുചിയേറിയ ക്യാരറ്റിലപ്പായസം തയ്യാര്‍. 34. ചേന ശാസ്ത്രീയ നാമം : അമോര്‍ഫോഫാലസ് പോയിലി ഫോളിയസ് ഗുണമേന്മ : എല്ലാ സ്ഥലങ്ങളിലും വളരുന്ന ഒരു ഭക്ഷ്യ ഇനമാണിത്. ഒരു ഇലമാത്രമേയുള്ളൂ. വിറ്റാമിന്‍ എ,ബി, മാംസ്യം ധാന്യകം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിരി ക്കുന്നു. ചേനയുടെ എല്ലാഭാഗവും ഭക്ഷ്യയോഗ്യമാണ്. ചേനയുടെ ചൊറിച്ചിലിന് കാരണം കാത്സ്യം ഓക്സലൈറ്റ് പരലുകളാണ്. ചേന അര്‍ശ്ശസ്സിന് ഉത്തമമാണ്. ചേനയില പൊരിച്ചത് ചേരുവ ചേനയില തളിര് അരിഞ്ഞത് - 1 കപ്പ് അരി - 1 കപ്പ് കടലമാവ്, മൈദ - 1 കപ്പ് എണ്ണ - 1 ലിറ്റര്‍ ജീരകം, ഉപ്പ്, മഞ്ഞള്‍പ്പൊടി - ആവശ്യത്തിന് തയ്യാറാക്കുന്നവിധം:- ചേനയില അരിഞ്ഞത് അരി, തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ നന്നായി അരച്ച് ഇലയില്‍ കനം കുറച്ച് പരത്തുക. ഇല അരിമാവോടുകൂടി ചുരുട്ടി ആവിയില്‍ വേവിക്കുക. ചെറുകഷണങ്ങളായി മുറിച്ച് കടലമാവിലോ മൈദമാവിലോ മുക്കി വറുത്തുകോരി ഉപയോഗിക്കുക. ചേനയില തോരന്‍ ചേരുവ ചേനയില തളിര് - 3 എണ്ണം തേങ്ങ ചിരകിയത് - അര കപ്പ് ഉപ്പ് - ആവശ്യത്തിന് പച്ചമുളക് - 2 എണ്ണം വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍ കടുക് - ഒരു നുള്ള് തയ്യാറാക്കുന്നവിധം:- ചെറുതായി അരിഞ്ഞ ചേനയിലയില്‍ തേങ്ങയും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് വക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചേനയിലകൂട്ട് ഇട്ട് നന്നായി ഇളക്കി വേവിച്ചെടുക്കുക ചേനയില ചെറുപയര്‍ കറി ചേരുവ ചേനയിലയും തണ്ടും - 1 കപ്പ് ചെറുപയര്‍ - 100 ഗ്രാം പച്ചമുളക് - 5 എണ്ണം തേങ്ങ ചിരകിയത് - 1 കപ്പ് ചെറിയ ഉള്ളി - 5 എണ്ണം മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ മുളകുപൊടി - കാല്‍ ടിസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് കടുക് - 1 ടിസ്പൂണ്‍ വറ്റല്‍മുളക് - 3 എണ്ണം കറിവേപ്പില - 1 തണ്ട് തയ്യാറാക്കുന്നവിധം:- ചെറുപയര്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ നന്നായി വേവിച്ച് അതിലേക്ക് അരിഞ്ഞുവെച്ച ചേനയിലയും, പച്ചമുളകും ചേര്‍ത്ത് നന്നായി തിളക്കുമ്പോള്‍ തേങ്ങയും ചെറിയ ഉള്ളിയും അരച്ചുചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില വറുത്തിടുക. 35. കാബേജ് ശാസ്ത്രീയ നാമം : ബ്രാസിക്ക ഒലേറാസിയ ഗുണമേന്മ : ഒരു ശീതകാല വിളയായതിനാല്‍ കേരളത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വേനല്‍കാലത്ത് കൃഷി ചെയ്യുന്ന പച്ചക്കറിയാണിത്. വിറ്റാമിന്‍ എ, ബി, സി എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ഒരു ദഹനസഹായികൂടിയാണ്. പ്രമേഹരോഗികള്‍ ഇത് കഴിക്കുന്നത് ഗുണകരമാണ്. ക്യാബേജ് ചമ്മന്തി ചേരുവ കാബേജ് അരിഞ്ഞത് - കാല്‍ കപ്പ് ചെറിയ ഉള്ളി - 4 എണ്ണം ഉപ്പ് - ആവശ്യത്തിന് എണ്ണ - 1 ടേബിള്‍സ്പൂണ്‍ തേങ്ങ - 1 മുറി മുളക് - 5 എണ്ണം തയ്യാറാക്കുന്നവിധം:- കാബേജ് മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് വേവിക്കുക, ഉള്ളി ഒഴികെ ബാക്കിയുള്ള ചേരുവകള്‍ ചമ്മന്തിപാകത്തിന് അരച്ചെടുക്കുക, എണ്ണ ചൂടാക്കി ഉള്ളി മൂപ്പിച്ച് കാബേജ് ചമ്മന്തിയും ഇട്ട് ഇളക്കി വാങ്ങുക. കാബേജ് തോരന്‍ ചേരുവ കാബേജ് - 1 കപ്പ് ഉപ്പ് - ആവശ്യത്തിന് ഉള്ളി - ചെറുതായി അരിഞ്ഞത് പച്ചമുളക് - 4 എണ്ണം തേങ്ങ ചിരകിയത് - അര കപ്പ് കറിവേപ്പില - 1 തണ്ട് മഞ്ഞള്‍പ്പൊടി - അര ടിസ്പൂണ്‍ വെളിച്ചെണ്ണ - 2ടേബിള്‍ സ്പൂണ്‍ കടുക് - 1 ടിസ്പൂണ്‍ തയ്യാറാക്കുന്നവിധം:- കാബേജ് ചെറുതായി അരിഞ്ഞ് ഉപ്പ് ലായനിയില്‍ കഴുകി വാരുക. ശേഷം ഉളളി, പച്ചമുളക്, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. എന്നിട്ട് ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. തയ്യായാക്കിവെച്ചിരിക്കുന്ന കാബേജ് ചീനച്ചട്ടിയിലേക്കിടുക, വെന്തു കഴിയുമ്പോള്‍ ഇളക്കി വാങ്ങുക. കാബേജ് അച്ചാര്‍ ചേരുവ കാബേജ് - 1 എണ്ണം അച്ചാര്‍ പൊടി - 4 ടിസ്പൂണ്‍ വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില - 2 തണ്ട് വെളിച്ചെണ്ണ, കടുക് - ആവശ്യത്തിന് ഉപ്പ്, കായം, വിനാഗിരി - ആവ്യശത്തിന് തയ്യാറാക്കുന്നവിധം:- കാബേജ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അതിലേക്ക് അച്ചാര്‍പൊടി ഇട്ട് 2 മിനിറ്റ് ഇളക്കിയശേഷം വഴറ്റിവച്ച കാബേജുമിട്ട് ഇളക്കി ഉപ്പ്, വിനാഗിരി, കായം എന്നിവ ചേര്‍ത്ത് തണുത്തതിനുശേഷം ഉപയോഗിക്കുക. 36. ബീറ്റ്റൂട്ട് ശാസ്ത്രീയ നാമം : ബീറ്റാ വള്‍ഗാരിസ് ഗുണമേന്മ : ഇതിന്‍റെ ഇലയും കിഴങ്ങും പച്ചക്കറിയായി ഉപയോഗിക്കുന്നു. കിഴങ്ങില്‍ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്നതിനാല്‍ പഞ്ചസാര ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് ഇല പരിപ്പുകറി ചേരുവ ബീറ്റ്റൂട്ട് ഇല - അര കപ്പ് പരിപ്പ് - 100 ഗ്രാം മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ തക്കാളി - 1 ചെറുത് ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - 1 മുറി ചുവന്നുള്ളി - 5 എണ്ണം വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ കടുക്, വറ്റല്‍ മുളക് - ആവശ്യത്തിന് തയ്യാറാക്കുന്നവിധം:- പരിപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ യോജിപ്പിച്ച് മുക്കാല്‍ വേവാകുമ്പോള്‍ ബീറ്റ്റൂട്ട് ഇല അരിഞ്ഞത് ചേര്‍ത്ത് വേവിക്കുക, ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വേവിച്ചുവെയ്ക്കുക, തേങ്ങയും, ചുവന്നുള്ളിയും ചതച്ചത് എണ്ണയില്‍ കടുകും വറ്റല്‍മുളകും മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. ബീറ്റ്റൂട്ട് ഇല വട ചേരുവ ബീറ്ററൂട്ട് ഇല - 250 ഗ്രാം പച്ചമുളക് - 5 എണ്ണം ഇഞ്ചി - 1 കഷണം സവാള - 2 എണ്ണം കടലമാവ് - 100 ഗ്രാം എണ്ണ - അര ലിറ്റര്‍ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില - ഒരു തണ്ട് തയ്യാറാക്കുന്നവിധം:- ബീറ്റ്റൂട്ട്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ അരിഞ്ഞതും ചേര്‍ത്ത് കടലമാവില്‍ കുഴച്ചെടുക്കുക. കയ്യില്‍വച്ച് വടപോലെ പരത്തി ചൂടായ എണ്ണയില്‍ വറുത്തുകോരുക. ബീറ്റ്റൂട്ട് ഇല വെള്ളരിക്കാ കറി ചേരുവ ബീറ്റ്റൂട്ട് ഇല - 200 ഗ്രാം വെള്ളരി - 100 ഗ്രാം മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ തക്കാളി - 1 എണ്ണം തേങ്ങ ചിരകിയത് - 1 കപ്പ് ജീരകം - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് കടുക് - ആവശ്യത്തിന് ഉണക്കമുളക് - 4എണ്ണം കറിവേപ്പില - 2 തണ്ട് തയ്യാറാക്കുന്നവിധം:- വെള്ളരി ചെറിയ കഷണങ്ങളായി അരിഞ്ഞത് മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തുവേവിക്കുക, മുക്കാല്‍ വേവാ കുമ്പോള്‍ ബീറ്റ്റൂട്ട് ഇല, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക. തേങ്ങയും ജീരകവും അരച്ചതുചേര്‍ത്ത് വേവ് പാകമാകുമ്പോള്‍ കടുക് താളിച്ച് ഉപയോഗിക്കാം. ബീറ്റ്റൂട്ട് ഇല തോരന്‍ ചേരുവ ബീറ്റ്റൂട്ട് ഇല - 1 കപ്പ് വെളിച്ചെണ്ണ - 2ടിസ്പൂണ്‍ ചെറിയ ഉള്ളി - 5 എണ്ണം പച്ചമുളക് - 4 എണ്ണം ഉപ്പ് - ആവശ്യത്തിന് കടുക് - 1 ടേബിള്‍ സ്പൂണ്‍ തേങ്ങ - അരകപ്പ് തയ്യാറാക്കുന്നവിധം:- ബീറ്റ്റൂട്ട് ഇല കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക, ശേഷം എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, ഇവ ചതച്ചിടുക, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഊത്തപ്പം ചേരുവ കാരറ്റില - അര കപ്പ് ബീറ്റ്റൂട്ട് ഇല - അര കപ്പ് കാരറ്റ് - കാല്‍ കപ്പ് ബീന്‍സ് - കാല്‍കപ്പ് കാബേജ് - കാല്‍കപ്പ് പച്ചരി - അര കിലോ ഉഴുന്ന് - 250 ഗ്രാം പച്ചമുളക് - 2 എണ്ണം യീസ്റ്റ് - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:- ഇലകളും, പച്ചക്കറികളും അരിഞ്ഞുവെക്കുക, ദോശക്കല്ലില്‍ മാവ് ഒഴിച്ച് ദോശ ചെറുതായി ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കൂട്ടുകള്‍ മുകളില്‍ വിതറി പാകമാകുമ്പോള്‍ ഒരുവശം മറിച്ചിട്ടുവേവിക്കുന്നു. 37. തൊട്ടാവാടി ശാസ്ത്രീയ നാമം : മൈമോസ പ്യുഡിക്ക ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് തൊട്ടാവാടി. ശരീരത്തിലു ണ്ടാകുന്ന ചതവ്, മുറിവ് എന്നിവയ്ക്ക് തൊട്ടാവാടി അരച്ചിട്ടാല്‍ ഭേദമാകും തൊട്ടാവാടി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ അര്‍ശസിന് ശമനമുണ്ടാകും. തൊട്ടാവാടി സമൂലം ചതിച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസേന കഴിച്ചാല്‍ പ്രമേഹം ശമിക്കുന്നതാണ്. തൊട്ടാവാടിയില ചമ്മന്തി ചേരുവ തൊട്ടാവാടിയില : ഒരുപിടി തേങ്ങ ചിരകിയത് : അര കപ്പ് ചെറിയ ഉള്ളി : 5 എണ്ണം കാന്താരി മുളക് : 7 എണ്ണം ഉപ്പ് : പാകത്തിന് പുളി : പാകത്തിന് പാകം ചെയ്യുന്ന വിധം ചേരുവകളെല്ലാം നന്നായി അരച്ചെടുത്ത് ഉപയോഗിക്കാം. 38. ശതാവരി ശാസ്ത്രീയ നാമം : അസ്പരാഗസ് റെസിമോസസ് വില്‍സ് ഗുണമേന്മ : കിഴങ്ങുവേരുകളുള്ള ഒരു ആരോഹി സസ്യമാണ് ശതാവരി. വാതവും പിത്തവും ശമിപ്പിക്കുന്നു. ശരീരത്തിനുകുളിര്‍മ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പതിനഞ്ച് മില്ലി എടുത്ത് അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ദിവസം 2 നേരം വീതം പതിവായി കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, വയറ്റിനകത്തുള്ള പുകച്ചില്‍ ആഹാരം കഴിക്കുന്നതിനുമുമ്പ് വെറും വയറ്റിലും ചിലപ്പോള്‍ ആഹാരം കഴിച്ചും ദഹിക്കാന്‍ തുടങ്ങുമ്പോഴുള്ള വേദന എന്നിവയ്ക്കും ശമനം കിട്ടും. ശതാവരിയില ദാഹശമനി ചേരുവ ശതാവരിയില : ഒരു നുള്ള് വെള്ളം : 1 ലിറ്റര്‍ പാകം ചെയ്യുന്ന വിധം ഒരു നുള്ള് ശതാവരിയില 1 ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. 39. പനിക്കൂര്‍ക്ക ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ഒരു ഔഷധ സസ്യമാണ് പനികൂര്‍ക്ക. പനിക്കൂര്‍ക്കയുടെ ഇല ചുമക്കും പനിക്കും ഉപയോഗിക്കുന്നു.
പനിക്കൂര്‍ക്കയില ദാഹശമനി
ചേരുവ പനിക്കൂര്‍ക്കയില : 3 എണ്ണം വെള്ളം : 1 ലിറ്റര്‍ പാകം ചെയ്യുന്ന വിധം പനിക്കൂര്‍ക്ക മൂന്നെണ്ണം ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ ദാഹശമനിയായി ഉപയോഗിക്കാം. 40. ചീര ശാസ്ത്രീയ നാമം : അമരാന്തസ് സ്പീഷീസ് ഗുണമേന്മ : വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്. ചീരകട്ലറ്റ് ചേരുവ ചുവന്ന ചീര : 500 ഗ്രാം മുട്ട : 2 എണ്ണം എണ്ണ : അര ലിറ്റര്‍ കിഴങ്ങ് : 3 എണ്ണം പച്ചമുളക് : 4 എണ്ണം ഇഞ്ചി : ഒരു ചെറിയ കഷ്ണം റൊട്ടിപൊടി : അര കപ്പ് സവാള : 1 എണ്ണം ഉപ്പ് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം സവാള കൊത്തിയരിഞ്ഞതും പച്ചമുളകും, ഇഞ്ചിയും വഴറ്റുക. ചീര തിളപ്പിക്കുക. പുഴുങ്ങിയെടുത്ത കിഴങ്ങും വേവിച്ച് വച്ച ചീരയും വഴറ്റിവച്ച ചേരുവയും ചേര്‍ക്കുക. മുട്ട ഉടച്ച് ഉണ്ണി ഒഴിവാക്കിയെടുക്കുക. നേരത്തെ കുഴച്ചുവെച്ച ചേരുവകള്‍ കട്ലറ്റിന്‍റെ ആകൃതിയില്‍ പരത്തി മുട്ടയില്‍ മുക്കി റൊട്ടിപൊടിയില്‍ മുക്കിയെടുക്കുക. തിളപ്പിച്ച എണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയെടുത്ത് കട്ലറ്റ് ചൂടോടെ ഉപയോഗിക്കാം. 41. കറുക ശാസ്ത്രീയ നാമം : സൈനോഡോണ്‍ ഡാക്കടൈലോണ്‍ പെര്‍സ് ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ഒരു സസ്യമാണ് കറുക. കഫപിത്തരോഗങ്ങള്‍ ശമിപ്പിക്കും. രക്തപ്രവാഹം നിര്‍ത്തുന്നു. അധികമാത്രയില്‍ വിരോചനം ഉണ്ടാക്കുന്നതിനും കറുക ഫലപ്രദമാണ്. കറുകപുല്ല് ചട്ടിണി ചേരുവ കറുകപുല്ല് : ഒരു പിടി വെളിച്ചെണ്ണ : 3 ടീസ്പൂണ്‍ തേങ്ങ : അര മുറി ഉള്ളി : 1 എണ്ണം കടുക് : 1 ടീസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം കറുകപുല്ല് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിനുശേഷം പിഴിഞ്ഞെടുക്കുക. കറുകപുല്ല്, കാന്താരിമുളക്, തേങ്ങ, ഉള്ളി എന്നിവ നന്നായി അരച്ചെടുക്കുക, ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിടുക. അതിലേയ്ക്ക് അരച്ചുവെച്ചതിടുക. തിളച്ചുവരുമ്പോള്‍ ഇളക്കി ആവശ്യത്തിന് വെള്ളമൊഴിക്കുക. അല്‍പം ഉപ്പിട്ട് തിളക്കുമ്പോള്‍ ഇറക്കിവെച്ച് ഉപയോഗിക്കാം. കറുക ഉപ്പുമാവ് ചേരുവ 1. റവ : 25 ഗ്രാം 2. ചെറിയുള്ളി : 5 എണ്ണം 3. കറുക ഇല : ഒരു പിടി 4. ഉപ്പ് : ആവശ്യത്തിന് 5. വെളിച്ചെണ്ണ : 2 ടീസ്പൂണ്‍ 6. കടുക് : 1 ടീസ്പൂണ്‍ 7. കറിവേപ്പില : 1 കതിര്‍പ്പ് 8. വെള്ളം : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം റവ വറുത്തെടുത്ത് മാറ്റി വയ്ക്കുക. പാത്രത്തില്‍ വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുകും കറിവേപ്പിലയും ചെറിയുള്ളിയും ഇട്ട് മൂത്തതിനുശേഷം കഴുകി അരിഞ്ഞെടുത്ത കറുക ഇലയിട്ട് വഴറ്റുക. അതിലേക്ക് വെള്ളം ഒഴിച്ച് തിളച്ചതിനു ശേഷം റവപൊടിയിട്ട് വേവിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക. 42. കാട്ടുവെണ്ട ശാസ്ത്രീയ നാമം : മെല്‍മഷസ് ആഗ്ളോസസ് വാള്‍ കാട്ടുവെണ്ട തോരന്‍ ചേരുവകള്‍ കാട്ടുവെണ്ട ഇല അരിഞ്ഞത് : ഒരു കപ്പ് തേങ്ങ : അര മുറി എണ്ണ : 3 ടീസ്പൂണ്‍ മുളക് : 2 എണ്ണം (ചെറുതായി അരിഞ്ഞത്) ഉള്ളി നീളത്തിലരിഞ്ഞത് : 1 എണ്ണം മഞ്ഞള്‍പൊടി : ഒരു നുള്ള് ഉപ്പ് : പാകത്തിന് കടുക് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം കാട്ടുവെണ്ടയിലയും, ഉള്ളിയും, തേങ്ങയും, ഉപ്പും, മുളകും തിരുമ്മിയതിനുശേഷം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലിട്ട് വേവിക്കുക. വെന്തശേഷം ഇറക്കിവെച്ച് ഉപയോഗിക്കുക. 43. കൂമുള്ള് ശാസ്ത്രീയ നാമം : സാലിനി ഫെകസ്ലിറ്റോര്‍കസ് ഗുണമേന്മ : തൊണ്ടക്കു നല്ലത്. കണ്ഠശുദ്ധി വരുത്തുന്നു. ആരോഗ്യത്തിന് നല്ലത്. വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. കൂമുള്ള് ചമ്മന്തി ചേരുവ കൂമുള്ളിന്‍റെ കൂമ്പ് : ഒരു പിടി തേങ്ങ : അര മുറി ഉള്ളി : 5 എണ്ണം മുളക് : 3 എണ്ണം കറിവേപ്പില : 1 കതിര്‍പ്പ് ഉപ്പ് : പാകത്തിന് പാകം ചെയ്യുന്ന വിധം ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഉപയോഗിക്കാം. കൂമുള്ള് പൂവ് തീയ്യല്‍ ചേരുവ കൂമുള്ള് പൂവ് ഞെട്ട് കളഞ്ഞ് കഴുകി വൃത്തിയാക്കിയത്: 2 കപ്പ് ഉലുവ, ജീരകം : ഓരോ നുള്ള് വീതം ഗ്രാമ്പു : ഒന്നിന്‍റെ പകുതി സവാള : ഒരു ചെറുത് കറിവേപ്പില : 2 തണ്ട് മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി : 1 ടേബിള്‍ സ്പൂണ്‍ തേങ്ങ ചെറുതായി അരിഞ്ഞത് : 1 ടേബിള്‍ സ്പൂണ്‍ ചിരകിയ തേങ്ങ : 2 കപ്പ് ചെറിയ ഉള്ളി : 4 എണ്ണം പച്ചമുളക് : 5 എണ്ണം ഉപ്പ് : പാകത്തിന് പാകം ചെയ്യുന്ന വിധം ചീനച്ചട്ടി ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചിരകിയത്, ചെറിയ ഉള്ളി അരിഞ്ഞത്, ഉലുവ, ജീരകം, ഗ്രാമ്പു, കറിവേപ്പില എന്നിവ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവ തേങ്ങ ചുവന്നു തുടങ്ങുമ്പോള്‍ ചേര്‍ക്കുക. വാങ്ങിവെച്ച് വെളളം ചേര്‍ക്കാതെ ഇവ നല്ലവണ്ണം അരച്ചെടുക്കുക. കൂമുള്ള് പൂവ്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത് പച്ചമുളക് എന്നിവ വേറെ വേറെ വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് പുളി പിഴിഞ്ഞതും അരപ്പും, ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കാം. 44. കുടംപുളിയില ശാസ്ത്രീയ നാമം : ഗാര്‍സിനിയ കാംബോജിയ ഗുണമേന്മ : കൊളസ്ട്രോള്‍ കുറയ്ക്കും, ഗര്‍ഭാശയ ശുദ്ധീകരണം, പാമ്പ് വിഷത്തിന് ഔഷധമാണ്. തേള്, പഴുതാര കടിച്ചാല്‍ മുറിവില്‍ അരച്ചിടുന്നത് ഫലപ്രദമാണ്. ദഹനം വര്‍ദ്ധി പ്പിക്കുന്നു, വാതം ശമിപ്പിക്കുന്നു. കുടംപുളിയിലചമ്മന്തി ചേരുവ കുടംപുളിയില തളിര്‍ത്തത് : ഒരു പിടി തേങ്ങ : അര മുറി ചെറിയുള്ളി : 3 എണ്ണം കാന്താരി : 7 എണ്ണം ഉപ്പ് : പാകത്തിന് പാകം ചെയ്യുന്ന വിധം ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉപയോഗിക്കാം. 45. പുളിയാറില ശാസ്ത്രീയ നാമം : ഓക്സാലിസ് കോര്‍ണിക്കുലേറ്റ ഗുണമേന്മ: അഗ്നിദീപ്തിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. കഫവാതരോഗങ്ങള്‍ കുറയ്ക്കുന്നു. രക്താര്‍ശസ് ശമിപ്പിക്കുന്നു. കൂടാതെ ഗ്രഹണി, ആര്‍ശ്ശസ്, കുഷ്ഠം, അതിസാരം എന്നി വയ്ക്കും നല്ലതാണ്. പുളിയാറില കഞ്ഞി ചേരുവ പൊടിയരി : 250 ഗ്രാം പുളിയാറില : ഒരു കപ്പ് ഉപ്പ് : പാകത്തിന് വെള്ളം : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം വെള്ളം തിളപ്പിച്ചശേഷം അതിലേക്ക് കഴുകി വാരിയ പൊടിയരി ഇടുക. തിളയ്ക്കുമ്പോള്‍ ഒരു കപ്പ് പുളിയാറില അരിഞ്ഞത് ചേര്‍ത്ത് വേവിക്കുക. വെന്തശേഷം പുളിയാറില കഞ്ഞി ഇറക്കിവെക്കുക. തണുത്തശേഷം ഉപയോഗിക്കാം. 46. ചുവന്ന ചീര ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ് ഗുണമേന്മ : വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിനുസഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്. ചീരയിലക്കറി ചേരുവ ചീര : 1 കപ്പ് തക്കാളി : 2 എണ്ണം ചെറിയ ഉള്ളി : 4 എണ്ണം വറ്റല്‍ മുളക് : 3 എണ്ണം തേങ്ങാപ്പാല്‍ : 2 കപ്പ് കടുക്, ഉപ്പ്, കറിവേപ്പില : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കി അതില്‍ കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും, ചെറിയ ഉള്ളിയും തക്കാളി അരിഞ്ഞതും ചേര്‍ത്ത് എണ്ണയില്‍ വഴറ്റുക. ചീര ഓരോ പിടി പൊടി പൊടിയായി അരിഞ്ഞ് എണ്ണയില്‍ ചേര്‍ത്ത് വഴറ്റുക അതിനുശേഷം 2 കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവച്ച് ഉപയോഗിക്കാം.
ചീരപ്പുട്ട് ചേരുവകള്‍ അരിപ്പൊടി വറുത്തത് - 250 ഗ്രാം തേങ്ങ ചിരകിയത് - അര കപ്പ് ചീര അരിഞ്ഞത് - 2 കപ്പ് പച്ചമുളക് - 2 എണ്ണം ചെറിയ ഉള്ളി - 2 എണ്ണം ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. ചീര ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മിയ ശേഷം സാധാരണ പുട്ടുണ്ടാക്കുന്നതുപോലെ തേങ്ങയ്ക്കു പകരം ചീര തിരുമ്മിയതു ചേര്‍ത്തു ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം. 47. പച്ചച്ചീര ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ് ഗുണമേന്മ : വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിനുസഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്. ആരോഗ്യത്തിന് നല്ല ഒരു ആഹാരമാണ് ചീര. ചീരയട ചേരുവ മൈദ : 1 കപ്പ് ചീര : അര കപ്പ് തേങ്ങ : അര മുറി ഉപ്പ് : ആവശ്യത്തിന് ജീരകം : ഒരു നുള്ള് വെള്ളം : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം മൈദയെടുത്ത് ഉപ്പ്, വെള്ളം എന്നിവ ഒഴിച്ച് നന്നായി കുഴയ്ക്കുക, വാഴയില നീളത്തില്‍ കീറി അതില്‍ കുഴച്ചുവെച്ച മൈദപരത്തുക. അതില്‍ തേങ്ങ ചിരവിയതും വേവിച്ചചീരയും അല്‍പം ജീരകപൊടിയും തൂകികൊടുക്കുക എന്നിട്ട് മടക്കി ആവിയില്‍ വേവിച്ച് ഉപയോഗിക്കാം. 48. പ്ലാവില ശാസ്ത്രീയ നാമം : ആര്‍റ്റോകര്‍പ്പസ് ഹെറ്ററോഫിലസ്സ് ലാം. ഗുണമേന്മ : വിഷഹാരിയായി ഉപയോഗിക്കാം. ദഹനപ്രകിയയെ ത്വരിതപ്പെടുത്തുന്നു. പ്ലാവില തോരന്‍ ചേരുവ പ്ലാവിന്‍റെ തളിരില : അര കപ്പ് തേങ്ങചിരകിയത് : മുക്കാല്‍ കപ്പ് കടുക് : ഒരു ടീസ്പൂണ്‍ പച്ചമുളക് : 4 എണ്ണം ഉപ്പ് : പാകത്തിന് ഉള്ളി : 1 എണ്ണം വെളിച്ചെണ്ണ : 5 ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം പ്ലാവിന്‍റെ തളിരില ചെറുതായി അരിഞ്ഞ് ചൂടുവെള്ളത്തില്‍ 5 മിനിട്ട് ഇട്ടുവെച്ചതിനുശേഷം എടുത്ത് പിഴിഞ്ഞ് തേങ്ങയും പച്ചമുളകും ഉപ്പും ഉള്ളിയും ചേര്‍ത്ത് എണ്ണയില്‍ വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം. 49. കാട്ടു പാവല്‍ ശാസ്ത്രീയ നാമം : മൊമോഡിക്ക കാരന്‍ഷ്യ ഗുണമേന്മ : പല്ലി, തേള് മുതലായവ കടിച്ചിട്ടുണ്ടാകുന്ന നീറ്റലിനും നീരിനും പാവലിന്‍റെ ഇല അരച്ചു പരട്ടുന്നത് നല്ലതാണ്. മഞ്ഞപിത്തമുള്ള രോഗികള്‍ക്ക് പാവലിലയുടെ നീര് ഓരോ സ്പൂണ്‍ ദിവസം 2 നേരം വീതം കൊടുത്താല്‍ രോഗം ശമിക്കും. കാട്ടുപാവലിലതോരന്‍ ചേരുവ കാട്ടുപാവലില : 250 ഗ്രാം എണ്ണ : 2 ടീസ്പൂണ്‍ കടുക് : 1 ടീസ്പൂണ്‍ കറിവേപ്പില : ആവശ്യത്തിന് ഉള്ളി : 3 എണ്ണം പച്ചമുളക് : 4 എണ്ണം ഉപ്പ് : പാകത്തിന് തേങ്ങ : അര മുറി പാകം ചെയ്യുന്ന വിധം എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, തേങ്ങ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവവെന്തു കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ ഇല ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. 50. കറിവേപ്പില
ശാസ്ത്രീയ നാമം : മുറയ കൊയ്നീജി സ്പ്രെങ് ഗുണമേന്മ : നമ്മുടെ വീട്ടുപറമ്പില്‍ കാണുന്ന ഒരു സസ്യമാണ് കറിവേപ്പില. ദഹനശക്തി വര്‍ധിപ്പിക്കുന്നു. ഗ്രാഹിയായതുകൊണ്ട് അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു. വായു ശമിപ്പിക്കുന്നു. വായ്ക്കു രുചിയും അഗ്നീദീപ്തിയും ഉണ്ടാക്കുന്നു. കറിവേപ്പില ദോശ ചേരുവ പച്ചരി : 250 ഗ്രാം ഉഴുന്ന് : 50 ഗ്രാം കറിവേപ്പില (കുഴമ്പുരൂപ ത്തിലാക്കിയത്) : കാല്‍ കപ്പ് ഉപ്പ് : ആവശ്യത്തിന് വെള്ളം : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം പച്ചരി, ഉഴുന്ന് എന്നിവ നന്നായി അരച്ചെടുക്കുക. അതിലേക്ക് കുഴമ്പുരൂപത്തിലുള്ള കറിവേപ്പില ഇടുക. ഇവയെല്ലാം നന്നായി വെള്ളമൊഴിച്ച് ഇളക്കികൊടുക്കുക. പുളിക്കുമ്പോള്‍ ദോശക്കല്ലില്‍ ചുട്ടെടുക്കുക.
51. വാഴയില ശാസ്ത്രീയ നാമം : മുസ പാരഡീസിയക്ക (ലിന്‍) ഗുണമേന്മ : 4 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി സസ്യമാണ് വാഴ. ദഹനശക്തി വര്‍ദ്ധിപ്പിക്കും. വാഴയില പൊള്ളല്‍ ശമിപ്പിക്കും. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലിന് വാഴയിലയില്‍ കിടത്തി വാഴപോളയുടെ നീര് തുടരെത്തുടരെ ഒഴിക്കുന്നതും നല്ലതാണ്. വാഴയിലതോരന്‍ ചേരുവ വാഴയില കൂമ്പ് ചെറുതായി അരിഞ്ഞത് : 1 കപ്പ് ഉപ്പ് : ആവശ്യത്തിന് പച്ചമുളക് : 5 എണ്ണം ചെറുപയര്‍ : 100 ഗ്രാം എണ്ണ : ആവശ്യത്തിന് കടുക് : 1 ടീസ്പൂണ്‍ ഉള്ളി : 3 എണ്ണം പാകം ചെയ്യുന്ന വിധം ചീനച്ചട്ടി അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം ഉള്ളിയിടുക. മൂപ്പാകുമ്പോള്‍ അരിഞ്ഞുവെച്ച വാഴയിലയും മറ്റു ചേരുവകളും ഉപ്പും ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ വേവിക്കുക. വെന്തശേഷം ഉപ്പിട്ട് വേവിച്ച ചെറുപയര്‍ ചീനച്ചട്ടിയിലിട്ട് യോജിപ്പിച്ച് വാങ്ങിവെക്കുക. 52. കുമ്പളം ശാസ്ത്രീയ നാമം : ബെനിന്‍കാസ ഹിസ്പീഡ കൊഗിന്‍ ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്നതും താങ്ങുകളില്‍ ചുറ്റി പടര്‍ന്നു കയറുന്നതുമായ ഒരു മൃദുലതാ സസ്യമാണ് കുമ്പളം. ഇലയുടെ നീര് പഴകിയ വ്രണത്തിലൊഴിച്ച് കഴുകുകയും വെച്ചു കെട്ടുകയും ചെയ്താല്‍ വ്രണത്തിലെ ദുര്‍ഗന്ധവും പഴുപ്പും നീരും മാറി സുഖപ്പെടും. ഇല അരച്ച് ലേപനമാക്കി തലയില്‍ തേയ്ക്കാമെങ്കില്‍ വളരെ പഴകിയ തലവേദന മാറി കിട്ടും. ഇത് ശിരസിലെ നാഡീ ദൗര്‍ബല്യത്തിനു നല്ലതാണ്. ശരീര ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുമ്പളത്തിന്‍റെ ഇല ഫലപ്രദമാണ്. കൂടാതെ ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നു.
കുമ്പളയിലതോരന്‍ ചേരുവ കുമ്പളത്തിന്‍റെ തളിരില ചെറുതായി അരിഞ്ഞത് : അര കപ്പ് തേങ്ങ (ചരകിയത്) : മുക്കാല്‍ കപ്പ് ഉള്ളി (ചെറുത്) : 4 എണ്ണം പച്ചമുളക് : 3 എണ്ണം ഉപ്പ് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം അധികം മൂക്കാത്ത ഇല ചെറുതായി അരിഞ്ഞത് തേങ്ങയും പച്ചമുളകും ചെറിയുള്ളിയും ഉപ്പും ചേര്‍ത്ത് വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കുക.
53. മിന്നാംകണ്ണി ശാസ്ത്രീയനാമം : ആര്‍ട്ടര്‍നാന്തിറ പുറ്റസ് കന്‍റന്ത്
മിന്നാംകണ്ണി ചീര തോരന്‍ ചേരുവ മിന്നാംകണ്ണിയില അരിഞ്ഞത് : 2 കപ്പ് തേങ്ങ ചിരകിയത് : അര മുറി പച്ചമുളക് : 5 എണ്ണം ചെറിയ ഉള്ളി : 4 എണ്ണം വെളുത്തുള്ളി : 3 ചുള ജീരകം : ഒരു നുള്ള് മഞ്ഞള്‍ പൊടി : കാല്‍ ടീസ്പൂണ്‍ കറിവേപ്പില : 2 തണ്ട് വെളിച്ചെണ്ണ : 3 ടീസ്പൂണ്‍ കടുക് : കാല്‍ ടീസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് വറ്റല്‍ മുളക് : 3 എണ്ണം പാകം ചെയ്യുന്ന വിധം 2 - 8 വരെ ഉള്ള ചേരുവകള്‍ ചതച്ച് വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ 3 ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും വറ്റല്‍മുളകും വറുത്ത് അതില്‍ നേരത്തെ ചതച്ചു വച്ച ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് ചീരയില ചേര്‍ത്ത് ഉപ്പിട്ട് ഇളക്കി മൂടിവച്ച് വേവിച്ചെടുക്കുക. 54. ആഫ്രിക്കന്‍ മല്ലിയില ശാസ്ത്രീയ നാമം : കോറിയാഡര്‍ സ്പീഷിസ് ഗുണമേന്മ : രക്തശുദ്ധീകരണത്തിനും ദഹന പ്രക്രിയത്വരിത പ്പെടുക്കുന്നതിനും ഉത്തമം. ആഫ്രിക്കന്‍ മല്ലിയില ചമ്മന്തിപ്പൊടി ചേരുവ 1. ആഫ്രിക്കന്‍ മല്ലിയില : 10 എണ്ണം 2. തേങ്ങ ചിരകിയത് : 1 കപ്പ് 3. ചുവന്ന് മുളക് : 5 എണ്ണം 4. ചെറിയ ഉള്ളി : 5 എണ്ണം 5. വെള്ളുള്ളി : 3 ചുള 6. വാളന്‍ പുളി : പാകത്തിന് 7. ഉപ്പ് : ആവശ്യത്തിന് 8. കറിവേപ്പില : 1 ഇതള്‍ 9. വെളിച്ചെണ്ണ : 2 പാകം ചെയ്യുന്ന വിധം 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക. ചുവന്നു വരുന്ന സമയത്ത് ആഫ്രിക്കന്‍ മല്ലിയിലയും കറിവേപ്പിലയും ഇട്ട് നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്ത് ഉപയോഗിക്കാം. ഗ്രീന്‍ ചട്നി ചേരുവ 1. മല്ലിയില : ഒരുപിടി 2. പുതിനയില : ഒരു പിടി 3. കറിവേപ്പില : 2 ഇതള്‍ 4. പച്ചമുളക് : 5 എണ്ണം 5. ഇഞ്ചി : 1 കഷണം 6. ചുവന്ന ഉള്ളി : 5 എണ്ണം 7. ഉപ്പ് : പാകത്തിന് 8. വെളിച്ചെണ്ണ : 2 ടീസ്പൂണ്‍ 9. കടുക് : കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചേരുവകളെല്ലാം ചേര്‍ത്തരച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വെളിച്ചെണ്ണയില്‍ കടുക് വറുത്തിട്ട് ഉപയോഗിക്കാം. 55. അയമോദകം ശാസ്ത്രനാമം : ട്രാക്കി സ്പെര്‍മം അമ്മി ഔഷധഗുണം : കഫവാത രോഗങ്ങള്‍ ശമിപ്പി ക്കുന്നു. വിര, കൃമി, വയറുവേദന, ദഹനക്കുറവ് എന്നിവ അകറ്റുന്നു. മൂത്രം കൂടുതല്‍ പോകുവാനും വേദന ശമിപ്പിക്കുവാനും ഉപയോഗിക്കുന്നു. വായു സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു. അയമോദക ഇല അപ്പം ചേരുവ പച്ചരി - 250 ഗ്രാം ചോറ് - 1 ടിസ്പൂണ്‍ തേങ്ങ ചിരകിയത് - 2 കപ്പ് പഞ്ചസാര - 3 ടിസ്പൂണ്‍ ഉപ്പ് - പാകത്തിന് അയമോദകയില തണ്ടോടുകൂടിനുള്ളിയിട്ടത് - അര കപ്പ് പാചകം ചെയ്യുന്ന വിധം പച്ചരി അരച്ചെടുക്കുക, അതില്‍നിന്ന് അല്‍പ്പമെടുത്ത് വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കുക. തേങ്ങ അരച്ച് ചോറുചേര്‍ത്ത് വീണ്ടുമരച്ച് അരിമാവില്‍ ചേര്‍ത്ത് ഇളക്കുക. കുറുക്കിയെടുത്ത അരിമാവും ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കി 5 മിനുട്ട് വയ്ക്കുക. 5 മിനുട്ടിനുശേഷം ദോശക്കല്ലില്‍ ഒഴിച്ച് അയമോദകയില തൂവി അടച്ചുവെച്ച് വേവിക്കുക. അയമോദകയില അപ്പം തയ്യാര്‍.ാദകം അയമോദകയില ചമ്മന്തി ചേരുവ 1. അയമോദകയില : 1 കപ്പ് 2. തേങ്ങ ചിരകിയത് : ഒന്നര കപ്പ് 3. കാന്താരി മുളക് : 8 എണ്ണം 4. ചെറിയുള്ളി : 5 എണ്ണം 5. വെള്ളുള്ളി : 2 എണ്ണം 6. കറിവേപ്പില : അര കതിര്‍പ്പ് 7. ഇഞ്ചി : 1 കഷണം 8. ഉപ്പ് : പാകത്തിന് 9. ചെറുനാരങ്ങ : 1 തയ്യാറാക്കുന്ന വിധം 1 - 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒതുക്കിയെടുക്കുക. അതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കി ഉപയോഗിക്കാം. 57. പന്നല്‍ പന്നലില കരിക്ക് ജ്യൂസ് ചേരുവ പന്നലിന്‍റെ ഇല : 10 എണ്ണം കരിക്ക് : 1 പഞ്ചസാര : 2 ടീസ്പൂണ്‍ ജാതിയ്ക്കാപൊടി : കാല്‍ ടീസ്പൂണ്‍ ഐസ് ക്യൂബ് : 4 എണ്ണം തയ്യാറാക്കുന്ന വിധം പന്നലിന്‍റെ ഇല കാല്‍ കപ്പ് വെള്ളം ഒഴിച്ച് മിക്സിയില്‍ അരച്ചെടുത്ത് അരിച്ച് വയ്ക്കുക. ഒരു കരിക്കിന്‍റെ വെള്ളവും കാമ്പും എടുത്ത് പഞ്ചസാരയും ചേര്‍ത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. (കരിക്കിന്‍റെ കാമ്പ് നന്നായി അരഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.) ഒരു ഗ്ലാസിലേക്ക് പന്നലിന്‍റെ ജ്യൂസ് 3 ടീസ്പൂണ്‍ ഒഴിച്ച് ബാക്കി കരിക്കിന്‍റെ ജ്യൂസും ഒഴിച്ച് ഐസ്ക്യൂബ് ഇട്ട് ഒരു നുള്ള് ജാതിക്കാപൊടിയും ചേര്‍ത്ത് ഉപയോഗിക്കാം. 56. ചെറിയകുറുന്തോട്ടി ശാസ്ത്രീയ നാമം : സിഡ റെറ്റ്യൂസ ഗുണമേന്മ : വാതഹരമാണ്, എഫ്രീഡ്രിന് സദൃശ മായ വസ്തു അടങ്ങിയിരിക്കുന്നതുകൊണ്ട് കുറുന്തോട്ടി ഹൃദയഗതി ത്വരിതപ്പെടുത്തുന്നു. ശ്വാസതടസ്സം ഇല്ലാതാക്കുന്നു. വിത്തുകള്‍ക്ക് ധാതുപുഷ്ടിയും ലൈംഗികശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ശക്തിയുണ്ട്. വേദനയും ജ്വരവും ശമിപ്പിക്കുന്നു. നിദ്ര ഉണ്ടാകുന്നു. ചെറിയ കുറുന്തോട്ടി ചമ്മന്തി ചേരുവ കുറുന്തോട്ടി ഇല : 20 നെല്ലിക്ക : 2 എണ്ണം തേങ്ങ ചിരകിയത് : അര കപ്പ് കാന്താരി മുളക് : 15 എണ്ണം ചെറുനാരങ്ങ : പകുതി ചുവന്നുള്ളി : 3 എണ്ണം ഉപ്പ് : ആവശ്യത്തിന് പാചകം ചെയ്യുന്നവിധം ചെറുനാരങ്ങ ഒഴികെയുള്ള ചേരുവകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് വെള്ളം തൊടാതെ അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങനീര് കൂട്ടിച്ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. കുറുന്തോട്ടിയില ചമ്മന്തി തയ്യാര്‍. 57. മുരിക്കില ശാസ്ത്രനാമം : എറിത്രിമ്പ സ്ട്രിക്ടാ റോക്സ്
മുരിക്കില തോരന്‍
ചേരുവ മുരിക്കിന്‍റെ അധികം മൂക്കാത്ത ഇല : അര കപ്പ് തേങ്ങ ചിരകിയത് : 1 കപ്പ് കാന്താരി : 10 എണ്ണം ചെറിയ ഉള്ളി : 5 എണ്ണം ഉപ്പ് : ആവശ്യത്തിന് കടുക് : അര സ്പൂണ്‍ വെളിച്ചെണ്ണ : 1 ടീസ്പൂണ്‍ പാകം ചെയ്യുന്നവിധം മുരിക്കിന്‍റെ തളിരില ചെറുതായി അരിഞ്ഞ് വെള്ളമൊഴിച്ച് തിളപ്പിച്ച് ഊറ്റുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് ഊറ്റിവച്ച ഇലയും, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, കാന്താരിമുളക് ഇവ ഒതുക്കിയതും ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിറ്റ് ചെറുതീയില്‍ വേവിക്കുക. 58. കപ്പയില ശാസ്ത്രനാമം : മാനിഹോട്ട് യൂട്ടിലിസീമ ഗുണമേന്മ : കൃമിയെ നശിപ്പിക്കുന്നു. ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നു.
കപ്പയിലതോരന്‍
ചേരുവ 1. കപ്പയില : 25 എണ്ണം 2. ചെറിയുള്ളി : 10 എണ്ണം 3. കാന്താരി മുളക് : 10 എണ്ണം 4. ജീരകം : കാല്‍ ടീസ്പൂണ്‍ 5. തേങ്ങ ചിരകിയത് : 1 കപ്പ് 6. വെള്ളം : 1 കപ്പ് 7. ഉപ്പ് : ആവശ്യത്തിന് 8. കടുക് : കാല്‍ ടീസ്പൂണ്‍ 9. വെളിച്ചെണ്ണ : 2 ടീസ്പൂണ്‍ 10. ഉണക്കമുളക് : 4 എണ്ണം നടുവെ മുറിച്ചത് 11. കറിവേപ്പില : ആവശ്യത്തിന് പാകം ചെയ്യുന്നവിധം 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ഉരലില്‍ ഇടിച്ചെടുക്കുക. ഇടിച്ചെടുത്ത ചേരുവകള്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഇളക്കി വറ്റിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിക്കാം.
59. ചൊറിയണം ഇല ശാസ്ത്രനാമം : ലാപോര്‍ട്ട്യാ ഇന്‍ററുപ്റ്റല്‍ ഗുണമേന്മ : രോഗപ്രതിരോധ ശേഷിയുള്ള ഇലയാണിത്. ചൊറിയണം ഇഡ്ഡലി ചേരുവ പുഴുങ്ങലരി : 250 ഗ്രാം പച്ചരി : 250 ഗ്രാം ഉഴുന്ന് : 200 ഗ്രാം ഉപ്പ് : ആവശ്യത്തിന് ചൊറിയണം ഇല : അര കപ്പ് തയ്യാറാക്കുന്ന വിധം പച്ചരി, പുഴുങ്ങലരി, ഉഴുന്ന് എന്നിവ ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. നന്നായി കുഴച്ച് വയ്ക്കുക. പുളിച്ച മാവിലേക്ക് ചൊറിയണം ഇല അരിഞ്ഞു ചേര്‍ത്തിളക്കി ഇഡ്ഡലി ചെമ്പില്‍ കോരിയൊഴിച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. അല്ലെങ്കില്‍, ഇഡ്ഡലി ചെമ്പിന്‍റെ തട്ടില്‍ ആദ്യം ഇലകള്‍ നിരത്തിയ ശേഷം അതിനുമുകളിലേക്ക് മാവൊഴിച്ച് ആവിയില്‍ പുഴുങ്ങിയും ഉപയോഗിക്കാം. ചൊറിയണം ഇലപൂരി ചേരുവ ഗോതമ്പുപൊടി : 1 കപ്പ് ചൊറിയണം ഇല അരിഞ്ഞത് : കാല്‍ കപ്പ് ഉപ്പ് : ആവശ്യത്തിന് വെളിച്ചെണ്ണ : 250 മില്ലി ലിറ്റര്‍ പാചകം ചെയ്യുന്ന വിധം ഗോതമ്പുപൊടി, ചൊറിയണം ഇല അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ഇളം ചൂടു വെള്ളത്തില്‍ നല്ല മയത്തില്‍ കുഴച്ചു വയ്ക്കുക. പത്ത് മിനിറ്റിനുശേഷം ഇത് ഉരുളകളാക്കി പപ്പടവട്ടത്തില്‍ പരത്തി ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരുക. 60. ചുരുളി ശാസ്ത്രനാമം : ഡിപ്ലാസ്വം എസ്കുലന്‍റം ചുരുളി ആപ്പിള്‍ ഗ്രീന്‍ പുഡ്ഡിംഗ് ചേരുവ ചുരുളി : 2 കപ്പ് (അരിഞ്ഞ് ആവിയില്‍ വേവിച്ച് അരച്ചത്) ചൈനാഗ്രാസ് : 5 ഗ്രാം പഞ്ചസാര : 100 ഗ്രാം പാല്‍ : 2 കപ്പ് വാനില എസന്‍സ് : കാല്‍ ടീസ്പൂണ്‍ ആപ്പിള്‍ : 1 വലുത് പാല്‍പ്പൊടി : 2 ടീസ്പൂണ്‍ പാചകം ചെയ്യുന്നവിധം : പാല്‍, പഞ്ചസാര എന്നിവ അടുപ്പില്‍ വെച്ച് കുറുക്കി ചൈനാ ഗ്രാസ് ഡബിള്‍ ബോയില്‍ ചെയ്ത് പാലില്‍ ചേര്‍ത്തിളക്കുക. പാല്‍പ്പൊടി കട്ടകെട്ടാതെ കലക്കി ഇതിലൊഴിച്ച് വാനില എസന്‍സും ചേര്‍ത്തിളക്കി ചൂടാറിയതിനുശേഷം ചുരുളി ആവിയില്‍ വേവിച്ച് അരച്ചത് ചേര്‍ക്കുക. പുഡ്ഡിംഗ് ട്രേയില്‍ ഒഴിച്ച് ആപ്പിള്‍ കഷണങ്ങള്‍ മുകളില്‍ വിതറി തണുപ്പിച്ച് സെറ്റാക്കുക. ചുരുളി ആപ്പിള്‍ ഗ്രീന്‍ പുഡ്ഡിംഗ് റെഡി. 61. വളച്ചീര ശാസ്ത്രനാമം : അമരാന്തസ് വിരിഡിസ് വളച്ചീര ചൗവ്വരി പായസം ചേരുവ ചൗവ്വരി (സാബൂനരി) : 200 ഗ്രാം പാല്‍ : 1 ലിറ്റര്‍ പഞ്ചസാര : 500 ഗ്രാം ചീര : 1 പിടി മുന്തിരി : 50 ഗ്രാം കശുവണ്ടി : 50 ഗ്രാം ജീരകം : അര ടീസ്പൂണ്‍ ഏലയ്ക്ക : 6 എണ്ണം പാചകം ചെയ്യുന്ന വിധം ചൗവ്വരി 5 ഗ്ലാസ്സ് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. വെന്ത ശേഷം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര അലിയുമ്പോള്‍ കുഴമ്പു പരുപത്തില്‍ അരച്ച ചീരയും ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകുമ്പോള്‍ പൊടിച്ചുവെച്ച ഏലയ്ക്കയും ജീരകവും ചേര്‍ത്തിളക്കി നെയ്യില്‍ വറുത്തുകോരിയ കശുവണ്ടിയും, മുന്തിരിയും ഇട്ട് ചൂടോടെ ഉപയോഗിക്കാം. 62. ഉലുവ ശാസ്ത്രനാമം : ട്രിഗോണെല്ല ഫോയ്നം ഗുണമേന്മ : നടുവേദന ശമിപ്പിക്കുന്നു. ഉലുവയിലത്തോരന്‍ ചേരുവ 1. ഉലുവയില : അര കപ്പ് 2. തേങ്ങ ചിരകിയത് : അര കപ്പ് 3. പച്ചമുളക് : 3 എണ്ണം 4. ചെറിയ ഉള്ളി : 10 എണ്ണം 5. മഞ്ഞള്‍ പൊടി : ഒരു നുള്ള് 6. ഉപ്പ് : ആവശ്യത്തിന് 7. വെളിച്ചെണ്ണ : 2 ടിസ്പൂണ്‍ 8. കടുക് : കാല്‍ ടിസ്പൂണ്‍ പാകം ചെയ്യുന്ന വിധം ചുവന്ന ഉള്ളിയും, പച്ചമുളകും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ഒതുക്കിച്ചേര്‍ക്കുക. വെളിച്ചെണ്ണയില്‍ കടുക് ഇട്ട് പൊട്ടുമ്പോള്‍ കൂട്ട് അതിലിട്ട് ചെറുതീയില്‍ വേവിച്ച് ഉപയോഗിക്കാം.
63. മുയല്‍ ചെവിയന്‍ ശാസ്ത്രനാമം : എമിലിയ സോന്‍ചിഫോളിയ ഗുണമേന്മ : പനി കുറയ്ക്കും, ഉദരവിര ശമിപ്പിക്കും. കണ്ണിനു കുളിര്‍മ നല്‍കും. നേത്രരോഗങ്ങള്‍ക്ക് ഹിതമാണ്. രക്താര്‍ശ്ശസ് ശമിപ്പിക്കും. ടോണ്‍സിലൈറ്റിസ് കുറയ്ക്കും. മുയല്‍ ചെവിയന്‍ തോരന്‍ ചേരുവ 1. മുയല്‍ ചെവിയന്‍റെ ഇലയും ഇളംതണ്ടും : അര കപ്പ് 2. വെളിച്ചെണ്ണ, കടുക് : ആവശ്യത്തിന് 3. തേങ്ങ ചിരകിയത് : അര കപ്പ് 4. പച്ചമുളക് : 2 എണ്ണം 5. സവോള : 1 എണ്ണം 6. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍ പാകം ചെയ്യുന്നവിധം ഇലയും തണ്ടും ചെറുതായി അരിഞ്ഞ് ആവശ്യത്തിന് ഉപ്പും തേങ്ങയും പച്ചമുളകും സവോളയും മഞ്ഞള്‍പ്പൊടിയും ഒതുക്കിച്ചേര്‍ത്ത് ചെറുതീയില്‍ വേവിച്ച് കടുക് താളിച്ച് ഉപയോഗിക്കാം. 64. ചെറുകടലാടി ശാസ്ത്രനാമം : അക്കിരാന്തസ് ആസ്പിര ഗുണമേന്മ : വാതം, കഫം, ചെവിവേദന, ചുമ, ആസ്ത്മ എന്നിവയ്ക്ക് കടലാടി സമൂലം സേവിക്കുക. ഇല തേനില്‍ ചാലിച്ച് കഴിച്ചാല്‍ അതിസാര ശമനം ലഭിക്കും. ചെറിയ കടലാടി പത്തിരി ചേരുവ ചെറിയ കടലാടി : അര കപ്പ് പച്ചരി : 1 കപ്പ് തേങ്ങ : അര മുറി ഗ്രാമ്പു, പട്ട : ആവശ്യത്തിന് ചോറ് : അര കപ്പ് കറിവേപ്പില : 1 പിടി വെളിച്ചെണ്ണ : ആവശ്യത്തിന് പച്ചമുളക് : 4 എണ്ണം ഉള്ളി : 8 എണ്ണം മുളകുപൊടി : 1 ടീസ്പൂണ്‍ ഉപ്പ് : പാകത്തിന് മഞ്ഞള്‍പ്പൊടി : 1 നുള്ള് ഇഞ്ചി : 1 കഷണം പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കിയശേഷം ചെറുതായി അരിഞ്ഞ കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ ചേര്‍ക്കുക. ശേഷം ചെറുതായി അരിഞ്ഞ ചെറിയ കടലാടി ചേര്‍ത്ത് നന്നായി വഴറ്റുക. വെന്തതിനുശേഷം വാങ്ങി വെയ്ക്കുക. തേങ്ങ, പച്ചരി, ചോറ്, ഗ്രാമ്പു, പട്ട എന്നിവ നന്നായി അരച്ചെടുത്ത് പാത്രത്തില്‍ കുറച്ച് ഒഴിക്കുക. ശേഷം തയ്യാറാക്കിയ മസാലക്കൂട്ട് മുകളില്‍ കുറച്ച് വിതറുക. വെന്തതിനുശേഷം ഇതേ ക്രമം തുടരുക. വെന്തതിനുശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഉപയോഗിക്കാം. ഇപ്പോള്‍ ചെറിയ കടലാടി പത്തിരി തയ്യാര്‍.
65. സാമ്പാര്‍ ചീര ശാസ്ത്രീയ നാമം : ഠമഹശിൗാ ഇമിലശളീഹശൗാ ംശഹറ ഗുണമേന്മ : കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്. വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. സാമ്പാര്‍ ചീര സമൂസ ചേരുവ സാമ്പാര്‍ ചീര : ഒരു കപ്പ് ഗ്രീന്‍ പീസ് : അര കപ്പ് ബീന്‍സ് : 3 എണ്ണം കാരറ്റ് : 2 എണ്ണം ഉഴുളകിഴങ്ങ് : 1 എണ്ണം ബീറ്റ്റൂട്ട് : 1 എണ്ണം മൈദപ്പൊടി : അര കിലോഗ്രാം സവാള : 1 എണ്ണം ഉപ്പ് : പാകത്തിന് മഞ്ഞള്‍പ്പൊടി : 1 നുള്ള് മുളകുപൊടി : 1 ടീസ്പൂണ്‍ കുരുമുളകു പൊടി : അര ടീസ്പൂണ്‍ വെളിച്ചെണ്ണ : അര ലിറ്റര്‍ പച്ചമുളക് : 5 എണ്ണം പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കിയതിനുശേഷം സവാള വഴറ്റുക. അതിലേക്ക് സാമ്പാര്‍ചീര, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ശേഷം വേവിച്ചു വച്ച പച്ചക്കറികള്‍ (1 മുതല്‍ 6 വരെ) ചേര്‍ത്ത് ഇളക്കുക. എന്നിട്ട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം കുഴച്ചുവെച്ച മൈദ പരത്തി ത്രികോണാകൃതിയില്‍ മടക്കി അതിലേക്ക് തയ്യാറാക്കിയ മസാലക്കൂട്ട് നിറച്ച് ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക. ഇപ്പോള്‍ സാമ്പാര്‍ ചീര സമൂസ തയ്യാര്‍.
66. കോവിലില ശാസ്ത്ര നാമം : ഇീരരശിശമ ഴൃമിറശെ (രവൗസ) ഗുണമേന്മ : ബ്ലഡ് ഷുഗര്‍ ക്രമീകരിക്കുന്നതിനും, എട്ടുകാലി വിഷത്തിനും, പാമ്പില്‍ വിഷത്തിനും മരുന്നായും, ഉപയോഗിക്കുന്നു. ഇതിന്‍റെ കായ് മഞ്ഞപ്പിത്തം, കുഷ്ഠം, പനി എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു. കോവലില തോരന്‍ ചേരുവ ഉള്ളി : 1 എണ്ണം കോവലില : 2 പിടി ഉപ്പ് : പാകത്തിന് കടുക് : 1 ടീസ്പൂണ്‍ പച്ചമുളക് : 4 എണ്ണം തേങ്ങ : അരമുറി വെളിച്ചെണ്ണ : 2 സ്പൂണ്‍ മഞ്ഞള്‍പ്പൊടി : 1 നുള്ള് കറിവേപ്പില : ഒരു പിടി പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനുശേഷം കറിവേപ്പില, ഉള്ളി, ചെറുതായി അരിഞ്ഞ കോവലില, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് പാകത്തിന് ഉപ്പ്, മഞ്ഞള്‍പൊടി ഇവ ചേര്‍ക്കുക. എന്നിട്ട് കുറച്ചുനേരം ആവിയില്‍ വേവിക്കുക. വെന്തശേഷം തേങ്ങയിട്ട് നന്നായി ഇളക്കി വാങ്ങി വയ്ക്കുക. ഇപ്പോള്‍ നമ്മുടെ കോവലില തോരന്‍ തയ്യാര്‍
67. കരിന്താള് ശാസ്ത്രനാമം : ഇീഹീരമശെമ ഋരെമഹലിമേ ഔഷധഗുണം : കൊളസ്ട്രോള്‍ കുറയ്ക്കുന്ന തിനുപയോഗിക്കുന്നു. കരിന്താള് പച്ചടി ചേരുവ കരിന്താള് : 1 കപ്പ് കടുക് : അര ടീസ്പൂണ്‍ തൈര് : അര കപ്പ് കാന്താരി : 10 എണ്ണം ഉപ്പ് : പാകത്തിന് വറ്റല്‍ മുളക് : 3 എണ്ണം വെളിച്ചെണ്ണ : 3 ടിസ്പൂണ്‍ കറിവേപ്പില : 1 കതിര്‍പ്പ് തേങ്ങ : അര മുറി പാകം ചെയ്യുന്ന വിധം ചെറുതായി അരിഞ്ഞ കരിന്താള് ഉപ്പ് വെള്ളത്തില്‍ പിഴിഞ്ഞെടുത്ത ശേഷം വേവിക്കുക. വെന്തശേഷം നന്നായി അരച്ച തേങ്ങ, കടുക്, കാന്താരി എന്നിവ ചേര്‍ക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. എന്നിട്ട് കട്ടതൈര് അതിലേക്ക് ചേര്‍ക്കുക. അതിനുശേഷം വറ്റല്‍മുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ മൂപ്പിച്ച് ഇടുക. ഇപ്പോള്‍ കരിന്താള് പച്ചടി തയ്യാര്‍.
68. ഉള്ളി ഇല ഗുണമേന്മ : നീര്‍ വീക്കത്തിനും, കൊളസ്ട്രോള്‍ കുറയ്ക്കു ന്നതിനും,. ക്യാന്‍സറിനും പ്രതിവിധിയായി ഉള്ളിത്തണ്ട് ഉപയോഗിക്കുന്നു. ഉള്ളി ഇല കട്ലറ്റ് ചേരുവകള്‍ വെളിച്ചെണ്ണ : അര ലിറ്റര്‍ കോഴിമുട്ടയിലെ വെള്ള : 4 എണ്ണം ഉള്ളി ഇല : 4 പിടി പച്ചമുളക് : 4 എണ്ണം ഉരുളക്കിഴങ്ങ് : 8 എണ്ണം ഉള്ളി : 5 എണ്ണം ഉപ്പ് : പാകത്തിന് മുളകുപൊടി : 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി : 1 നുള്ള് കറിവേപ്പില : 1 പിടി ഇഞ്ചി : പാകത്തിന് ബ്രഡ് പൊടി : 1 കവര്‍ പാകം ചെയ്യുന്നവിധം എണ്ണ ചൂടാക്കിയശേഷം ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേര്‍ക്കുക. ശേഷം വട്ടത്തില്‍ അരിഞ്ഞ ഉള്ളിത്തണ്ട് ചേര്‍ത്ത് നന്നായി വഴറ്റുക. വെന്തതിന് ശേഷം വാങ്ങി വെയ്ക്കുക. വേവിച്ച് വെച്ച ഉരുളക്കിഴങ്ങില്‍ ഈ മസാലക്കൂട്ട് നന്നായി മിക്സ് ചെയ്യുക. ഇത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി വയ്ക്കുക. ശേഷം ഇത് കോഴിമുട്ടയിലും, ബ്രഡ്പൊടിയിലും മുക്കി ചൂടായ എണ്ണയില്‍ ഇടുക. നന്നായി മൊരിഞ്ഞതിനുശേഷം വാങ്ങുക. ഇപ്പോള്‍ നമ്മുടെ കട്ലറ്റ് തയ്യാര്‍. ഇഷ്ടമുള്ള രീതിയില്‍ സര്‍വ് ചെയ്യാം.
69. തകരയില ശാസ്ത്ര നാമം : ഇമശൈമ ഠീൃമഹ (കാഷിയ ടോറ) ഗുണമേന്മ : പിത്തം, കഫം, വാത രോഗങ്ങള്‍ക്ക് ഹൃദ്യമാണ്. ഇതിന്‍റെ വിത്ത് അരച്ചു തേച്ചാല്‍ കുഷ്ഠം, ചര്‍മ്മ രോഗം ഇവ ശമിക്കും. ചര്‍മ്മകാന്തി വര്‍ദ്ധിക്കും. ആന്തരികമായി കുടലില്‍ ചെറുതായി ചൊറിച്ചില്‍ ഉണ്ടാകുന്നതു കൊണ്ട് വിരേചനൗഷ ധമായി പ്രവര്‍ത്തിക്കുന്നു.
തകരയില പരിപ്പു തോരന്‍
ചേരുവ തകരയില : 1 കപ്പ് പരിപ്പ് : 100 ഗ്രാം ഉള്ളി : 4 എണ്ണം പച്ചമുളക് : 2 എണ്ണം വെളിച്ചെണ്ണ : 5 ടീ സ്പൂണ്‍ കടുക് : അര ടീസ്പൂണ്‍ കറിവേപ്പില : ഒരു കതിര്‍പ്പ് പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കിയശേഷം ചെറുതായി അരിഞ്ഞുവെച്ച തകരയില, ഉള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ച് വെച്ച പരിപ്പ് അതിലേക്ക് ഇടുക. നന്നായി ഇളക്കി കടുക് പൊട്ടിച്ച് കറിവേപ്പില വറുത്തിട്ട് വാങ്ങിവയ്ക്കുക. ഇപ്പോള്‍ നമ്മുടെ തകരയില പരിപ്പ് തോരന്‍ തയ്യാര്‍.
70. പൊന്നാങ്കണ്ണി ശാസ്ത്രനാമം : അഹലേൃിമിവേലൃമ ടലശൈഹശമെ ഗുണമേന്മ: മുടിവളരാന്‍, കാഴ്ചശക്തിയ്ക്ക്, രക്തം വര്‍ധിപ്പിക്കു ന്നതിന് വാത, കഫ, പിത്ത സംബന്ധിയായ രോഗങ്ങള്‍ക്ക് ഉത്തമം. പൊന്നാങ്കണ്ണി ദോശ ചേരുവ പച്ചരി : ഒന്നര കപ്പ് ഉഴുന്ന് : അര കപ്പ് യീസ്റ്റ് : ഒരു നുള്ള് പൊന്നാങ്കണ്ണിയില : അര കപ്പ് ഉപ്പ് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം പച്ചരിയും ഉഴുന്നും ഉപ്പും ചേര്‍ത്ത് നന്നായി അരച്ച മാവിലേക്ക് ഒരു നുള്ള് യീസ്റ്റ് ഇട്ട് കുഴച്ചുവെക്കുക. ഇതിലേക്ക് നന്നായി അരച്ച പൊന്നാങ്കണ്ണി ഇല ചേര്‍ത്ത് ഇളക്കി ദോശയുണ്ടാക്കുക. ഇല ബിരിയാണി ചേരുവ പൊന്നാങ്കണ്ണി ചെറുചീര, പാലക് ചീര : ഒരു പിടി ബിരിയാണി അരി : 1 കിലോഗ്രാം സവാള : 5 എണ്ണം നെയ്യ് : 100 ഗ്രാം ഉപ്പ് : പാകത്തിന് ബിരിയാണി മസാല : 3 ടിസ്പൂണ്‍ ഗ്രാമ്പു : 4 എണ്ണം ഏലക്ക : 4 എണ്ണം കശുവണ്ടി : 25 ഗ്രാം ഉണക്ക മുന്തിരി : 25 ഗ്രാം മല്ലി, പുതിന : ഒരു പിടി വെള്ളം : ആവശ്യത്തിന് തക്കാളി : 2 എണ്ണം കാരറ്റ് : 1 എണ്ണം മഞ്ഞള്‍പ്പൊടി : കാല്‍ ടിസ്പൂണ്‍ പാകം ചെയ്യുന്ന വിധം അരി കഴുകി 1 മണിക്കൂര്‍ മുമ്പേ വെള്ളം ഊറ്റി വയ്ക്കുക. പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം സവാള ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച എല്ലാ ഇലകളും ഇട്ട് ഇളക്കി ഉപ്പ്, തക്കാളി, ബിരിയാണി മസാല, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് വെള്ളമൊഴിച്ച് അരിയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ചോറ് വേവാറാകുമ്പോള്‍ നെയ്യില്‍ വറുത്ത കശുവണ്ടിയും, ഉണക്കമുന്തിരിയും, മറ്റു മസാലകളും ചേര്‍ത്ത് തട്ടില്‍ അടച്ച് വച്ച് ചൂടോടെ ഉപയോഗിക്കാം.
71. ചെഞ്ചീര ശാസ്ത്രനാമം : അമരാന്തസ് സ്പീഷീസ് ഗുണമേന്മ : രക്തം വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തിനും ചെഞ്ചീരബോളി ചേരുവ മൈദമാവ് : 250 ഗ്രാം ചെഞ്ചീര : 500 ഗ്രാം പഞ്ചസാര : 100 ഗ്രാം മഞ്ഞള്‍പ്പൊടി : ഒരു നുള്ള് ഉപ്പ് : ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം മൈദമാവ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, പഞ്ചസാര ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. അര മണിക്കൂര്‍ വെച്ചതിന് ശേഷം ചെഞ്ചീര ഇല ഞെട്ടോടെ അടര്‍ത്തിയെടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക. ചെഞ്ചീര അച്ചാര്‍ ചേരുവ ചെഞ്ചീര - 1 കപ്പ് തക്കാളി കൊത്തി യരിഞ്ഞത് - 1 കപ്പ് നല്ലെണ്ണ - 3 ടിസ്പൂണ്‍ അച്ചാറുപൊടി - 4 ടിസ്പൂണ്‍ വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി - 1 ടിസ്പൂണ്‍ കടുക് - 1 ടിസ്പൂണ്‍ കറിവേപ്പില - 1 തണ്ട് ഉപ്പ് - ആവശ്യത്തിന് കായം - ഒരു നുള്ള് വിനാഗിരി - 3 സ്പൂണ്‍ പാചകം ചെയ്യുന്ന വിധം ചെഞ്ചീരയും തക്കാളിയും അരിഞ്ഞത് എണ്ണയില്‍ വഴറ്റിമാറ്റുക. എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറു പൊടിയിട്ട് ഇളക്കുക. ഇതിലേക്ക് വഴറ്റി മാറ്റിവെച്ചിരിക്കുന്ന വയെല്ലാം ചേര്‍ത്ത് കായവും വിനാഗിരിയും മിക്സ് ചെയ്യുക. തണുത്തതിന് ശേഷം ഉപയോഗിക്കുക.
ചെഞ്ചീര കൊഴുക്കട്ട ചേരുവ 1. ഗോതമ്പുപൊടി : 250 ഗ്രാം 2. ചെഞ്ചീര : അര കപ്പ് 3. തേങ്ങ : 1 കപ്പ് 4. ഉള്ളി : 1 എണ്ണം 5. ഇറച്ചി മസാല : 1 ടീസ്പൂണ്‍ 6. വെളിച്ചെണ്ണ : ആവശ്യത്തിന് 7. ഉപ്പ് : ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഗോതമ്പുപൊടിയും തേങ്ങയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊഴുക്കട്ടയ്ക്ക് പാകത്തില്‍ കുഴയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കുറച്ച് മസാല പൊടിയിട്ട് ചെഞ്ചീരയും ഉള്ളിയും ആവശ്യത്തിന് ഉപ്പും തളിച്ച് വഴറ്റി കോരുക. ഈ കൂട്ട് ഉള്ളില്‍ വെച്ച് കൊഴുക്കട്ട പുഴുങ്ങിയെടുക്കുക.
72. മുരിക്കില ശാസ്ത്രനാമം : എറിത്രിന സ്ട്രിക്റ്റര്‍ റോസ്ബ് മുരിക്കില മരുന്നുകഞ്ഞി ചേരുവ മുരിക്കിലയുടെ കൂമ്പിന്‍ നീര് - അര കപ്പ് ഉലുവ - 50 ഗ്രാം ചെറുപയര്‍ - 50 ഗ്രാം കുത്തരി - 1 ഗ്ലാസ്സ് തേങ്ങാപ്പാല്‍ - അര കപ്പ് ജീരകം പൊടിച്ചത് - 1 ടിസ്പൂണ്‍ പാചകം ചെയ്യുന്ന വിധം ഒരു ഗ്ലാസ്സ് അരിയോടൊന്നിച്ച് കുതിര്‍ന്ന ഉലുവയും ചെറുപയറും കൂടി വേവിക്കുക. വെന്തുവരുമ്പോള്‍ മുരിക്കില നീരും തേങ്ങാപ്പാലും ജീരകം പൊടിച്ചതും ഉപ്പും ചേര്‍ത്തുപയോഗിക്കാം. 73. മുള്ളന്‍ചീര ശാസ്ത്രനാമം : അമരാന്തസ് സ്പൈനോസസ ഗുണമേന്മ : വളരെയധികം പോഷകവും ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിന്‍ എ-യും സി-യും അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കുന്നു. മുള്ളന്‍ചീര ഉപ്പുമാവ് ചേരുവ റവ - അര കിലോ തേങ്ങ ചിരകിയത് - അരകപ്പ് മുള്ളന്‍ചീരയില അരിഞ്ഞത് - അര കപ്പ് ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ കടുക് - ഒരു ടിസ്പൂണ്‍ ചുവന്നുള്ളി - 10 എണ്ണം ഇഞ്ചി - 1 കഷണം പച്ചമുളക് - 4 എണ്ണം പാചകം ചെയ്യുന്ന വിധം റവ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടുമ്പോള്‍ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വഴറ്റുക. ശേഷം കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്തശേഷം റവയും അരിഞ്ഞുവെച്ചിരിക്കുന്ന ഇലയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക.
74. നെല്ലി ശാസ്ത്രനാമം : എംബ്ലിക്ക ഓഫീസിനാലിസ് ഗുണമേന്മ : വാത, പിത്ത, കഫദോഷങ്ങള്‍ ശമിപ്പിക്കുന്നു. അധികം കഴിച്ചാല്‍ ചെറുതായി വിരേചനം ഉണ്ടാകുന്നു. കണ്ണിനു കുളിര്‍മയും കാഴ്ചശക്തിയും നല്‍കുന്നു. രുചിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. നെല്ലിയില ചമ്മന്തി ചേരുവ നെല്ലിയില - ഒരു പിടി കാന്താരിമുളക് - 5 എണ്ണം ചുവന്നുള്ളി - 2 എണ്ണം തേങ്ങ ചിരകിയത് - അര കപ്പ് ഉപ്പ് - പാകത്തിന് പാചകം ചെയ്യുന്ന വിധം നെല്ലിയില അടര്‍ത്തിയെടുക്കുക, എല്ലാ സാധനങ്ങളും കൂടി നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക.
75. തക്കാളി ശാസ്ത്രനാമം : സൊളാനം ലൈകോപെര്‍ഷ്യം ഗുണമേന്മ : കിഡ്നിവീക്കം, സ്കര്‍വി, ടോണ്‍സിലൈറ്റീസ്, തൊണ്ടവേദന, സൂര്യാഘാതം, പൊള്ളല്‍ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് തക്കാളി ഇല.
തക്കാളിയില അട ചേരുവ തക്കാളിയില - അര കപ്പ് സവാള - 1 എണ്ണം തേങ്ങ - 1 മുറി പച്ചമുളക് - 2 എണ്ണം വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ അരിപ്പൊടി - 2 കപ്പ് ഉപ്പ് - പാകത്തിന് ചൂടുവെള്ളം - ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം എണ്ണ ചൂടാകുമ്പോള്‍ സവാള പച്ചമുളക് എന്നിവ എണ്ണയില്‍ ഇട്ട് വഴറ്റുക. നന്നായി വഴറ്റിയശേഷം അരിഞ്ഞ തക്കാളിയില ഇട്ട് ആവശ്യത്തിന് ഉപ്പും തേങ്ങയും ചേര്‍ത്തിളക്കി കൂട്ട് തയ്യാറാക്കുക. അരിപ്പൊടി ചൂടുവെള്ളത്തില്‍ വാട്ടികുഴച്ച് വാഴയിലയില്‍ പരത്തുക. ശേഷം നടുവില്‍ തക്കാളിഇലക്കൂട്ട് വിതറുക മടക്കിയശേഷം ദോശകല്ലില്‍ ചുട്ടെടുക്കുക.
76. കടുക് ശാസ്ത്രനാമം : ബ്രാസിക്ക നിഗ്ര ഗുണമേന്മ : ഭക്ഷണ പദാര്‍ത്ഥം കേടുകൂടാതെ സൂക്ഷിക്കാന്‍ കടുക് ഉപയോഗിക്കുന്നു. കടുകെണ്ണ കൈകാല്‍ കഴപ്പിനും ഞരമ്പ് വീക്കത്തിനും ഉപയോഗിക്കുന്നു. കടുകില റോള്‍ ചേരുവ കടുകില - 1 കപ്പ് കോഴി മുട്ടവെള്ള - 4 എണ്ണം പച്ചമുളക് - 4 എണ്ണം ഉരുളക്കിഴങ്ങ് - 5 എണ്ണം ഉള്ളി - 5 എണ്ണം റസ്ക്ക്പൊടി - 1 കവര്‍ വലിയ ബ്രഡ് - 5 എണ്ണം വെളിച്ചെണ്ണ - അര ലിറ്റര്‍ മുളകുപൊടി - 1 ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി - ഒരു നുള്ള് കറിവേപ്പില - ഒരു തണ്ട് ഇഞ്ചി - ഒരു ടിസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേര്‍ക്കുക. ശേഷം ചെറുതായി അരിഞ്ഞ കടുകില ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റിയശേഷം വേവിച്ച് വച്ച ഉരുളക്കിഴങ്ങില്‍ ഈ മസാലക്കൂട്ട് നന്നായി മിക്സ് ചെയ്യുക. ബ്രഡിന്‍റെ അരിക് കട്ട്ചെയ്തശേഷം വെളളത്തില്‍ മുക്കി പിഴിഞ്ഞ് കൈവള്ളയില്‍ വയ്ക്കുക. ഇതിലേക്ക് മസാലക്കൂട്ട് വെച്ചശേഷം റോള്‍ ചെയ്യുക. ശേഷം കോഴിമുട്ടയുടെ വെളളയില്‍ മുക്കി റസ്ക്ക് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തുകോരുക. 77. പൊന്നിന്‍ തകര ശാസ്ത്രനാമം : കാഷിയ ഒബ്റ്റ്യൂസിഫോളിയ ഗുണമേന്മ : പിത്ത, കഫ, വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പൊന്നിന്‍ തകരയുടെ വിത്ത് കുഷ്ഠം, ചര്‍മരോഗം എന്നിവയ്ക്ക് നല്ലതാണ്. പൊന്നിന്‍തകരയുടെ ഫലം കാസം, ഗുല്‍മം ഇവയെ ശമിപ്പിക്കും. പൊന്നിന്‍ തകര പക്കോട ചേരുവ കടലമാവ് - ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് സവാള - 2 എണ്ണം പച്ചമുളക് - 3 എണ്ണം ഇഞ്ചി - 1 കഷണം കറിവേപ്പില - രണ്ട് തണ്ട് മല്ലിയില - 5 തണ്ട് പൊന്നിന്‍ തകരയില - അര കപ്പ് വെളിച്ചെണ്ണ - 50 മില്ലി തയ്യാറാക്കുന്ന വിധം കടലമാവ്, ഉപ്പു ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ കലക്കിയെടുക്കുക. അതിലേക്ക് ബാക്കിയുള്ള ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇളക്കി പത്തുമിനിറ്റ് നേരം വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ തയ്യാറാക്കി വച്ച കൂട്ട് സ്പൂണില്‍ കോരിയെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. നല്ലതുപോലെ മൊരിച്ച് കോരിയെടുക്കുക.
78. കൊല്ലിത്താള് ശാസ്ത്രനാമം : കൊളക്കേഷ്യ എസ്കുലെന്‍റാ ഷോട്ട് ഗുണമേന്മ : ധാതുസമ്പുഷ്ടമായ ആഹാരപദാര്‍ത്ഥമാണ് മൂത്രാശയ രോഗങ്ങള്‍ക്കുത്തമം കാന്‍സറിനെ പ്രതിരോധിക്കുന്നു. കൊല്ലിത്താള് തെറുത്ത് കെട്ടി വറ്റിച്ചത് ചേരുവ കൊല്ലിത്താളിന്‍റെ വിടരാത്ത കൂമ്പ് തെറുത്ത് കെട്ടിയത് - 2 കപ്പ് കുടമ്പുളി - 1 ചുള ചതച്ചത് വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ തേങ്ങ ചിരകിയത് - 2 കപ്പ് ജീരകം - കാല്‍ ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ ചെറിയ ഉള്ളി - 5 ചുള കറിവേപ്പില - 1 തണ്ട് കാന്താരിമുളക് - 20 എണ്ണം തയ്യാറാക്കുന്ന വിധം ജീരകം, കാന്താരിമുളക്, ഉള്ളി, കറിവേപ്പില എന്നിവ നന്നായി അരയ്ക്കുക. അരഞ്ഞശേഷം തേങ്ങ ചിരവിയത് അതിലേക്കിട്ട് ഒതുക്കിയെടുക്കുക. താള്, കുടംപുളിയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം അരപ്പിട്ട് വറ്റിച്ചെടുക്കുക. വാങ്ങിവച്ച് പിറ്റേന്ന് ഉപയോഗിക്കുക. താള്തണ്ട് തീയ്യല്‍ ചേരുവ താളിന്‍റെ മൂക്കാത്ത തണ്ട് തൊലികളഞ്ഞ് ചെറുതായി വട്ടത്തില്‍ മുറിച്ചത് - 2 കപ്പ് ഉലുവ, ജീരകം - ഒരു നുള്ള് സവാള - 1 എണ്ണം കറിവേപ്പില - 2 തണ്ട് മല്ലിപ്പൊടി - 2 ടിസ്പൂണ്‍ വാളന്‍പുളി - ഒരു നെല്ലിക്കാ വലിപ്പത്തില്‍ തേങ്ങ ചെറുതായി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത് - 1 തേങ്ങ ചെറിയ ഉള്ളി - 5 എണ്ണം മുളകുപൊടി - 1 ടിസ്പൂണ്‍ ഗ്രാമ്പു - ഒന്നിന്‍റെ പകുതി പച്ചമുളക് - 2 എണ്ണം തയ്യാറാക്കുന്ന വിധം തേങ്ങ ചിരകിയത്, ചെറിയ ഉള്ളി അരിഞ്ഞത്, ഉലുവ, ജീരകം, ഗ്രാമ്പു, ഒരു തണ്ട് കറിവേപ്പില എന്നിവ നല്ല ചുവപ്പു നിറമാകുന്നതുവരെ വറക്കുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. താള്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത്, പച്ചമുളക് എന്നിവ വേറെവേറെ വെളിച്ചെണ്ണയില്‍ വാട്ടി അതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 2 മിനിറ്റ് കഴിഞ്ഞ് അരപ്പ് ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കുക.
താളില തോരന്‍ ചേരുവ താളില കൂമ്പ് അരിഞ്ഞത് - അര കപ്പ് മഞ്ഞള്‍പ്പൊടി - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ ജീരകം - 2 നുള്ള് കാന്താരിമുളക് - 10 എണ്ണം ചെറിയ ഉള്ളി - 6 എണ്ണം കറിവേപ്പില - 2 തണ്ട് തേങ്ങ ചിരകിയത് - 1 കപ്പ് തയ്യാറാക്കുന്ന വിധം കൂമ്പ്താള് ചെറുതായി അരിഞ്ഞ് അര ടിസ്പൂണ്‍ വെളിച്ചെണ്ണ, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ജീരകം, കാന്താരി കറിവേപ്പില എന്നിവ അരച്ച് തേങ്ങയും ഉള്ളിയും അതിലിട്ട് ഒതുക്കിയെടുക്കുക അതിനുശേഷം എണ്ണ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് അരപ്പ് അതിലേക്ക് ഇട്ട് അല്പനേരം ഇളക്കി താള് ചേര്‍ത്തിളക്കി വേവിച്ചെടുക്കുക.
79. കുടങ്ങല്‍ ശാസ്ത്രീയ നാമം : സെന്‍റൊല്ല ഏഷ്യാറ്റിക്ക അര്‍ബണ്‍ ഗുണമേന്മ: കഫപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗങ്ങള്‍ക്ക് ഉത്തമമാണ്. കുടങ്ങലിന്‍റെ ഇല അച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്തിളക്കി കഴിച്ചാല്‍ വയറ് സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലതാണ്. പച്ചമഞ്ഞളും കുടങ്ങലിന്‍റെ ഇലയും അരച്ച് തേങ്ങാ പാലില്‍ ചാലിച്ച് കുഞ്ഞുങ്ങളുടെ ശരീരത്ത് തേച്ച് കുളിപ്പിച്ചാല്‍ നല്ലതാണ്.
കുടങ്ങലില തോരന്‍ ചേരുവ 1. ചെറുതായി അരിഞ്ഞ കുടങ്ങലില : 1 കപ്പ് 2. പച്ചമുളക് : 3 എണ്ണം 3. ഉള്ളി : 1 എണ്ണം 4. തേങ്ങ ചിരകിയത് : 1 കപ്പ് 5. ഉപ്പ് : പാകത്തിന് 6. വെളിച്ചെണ്ണ : 4 ടീസ്പൂണ്‍ 7. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍ 8. കടുക് : അര ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിഞ്ഞതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന കുടങ്ങലിലയും, മുളകും, ഉള്ളിയും, തേങ്ങചിരകിയതും മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനിട്ട് മൂടി വയ്ക്കുക. ഇടവിട്ട് ഇളക്കി കൊടുക്കുക. വെന്തശേഷം ഇറക്കിവച്ച് ഉപയോഗിക്കാം.
80. പാലന്‍ചീര ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ പാലന്‍ചീര താളിച്ചത് ചേരുവ 1. പാലന്‍ചീര : ഒരു പിടി 2. കഞ്ഞിവെള്ളം : അര കപ്പ് 3. വറ്റല്‍ മുളക് : 3 എണ്ണം 4. കടുക് : 2 നുള്ള് 5. ഉള്ളി : 5 എണ്ണം പാകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ ഉള്ളി, വറ്റല്‍ മുളക് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ പാലന്‍ചീര ചേര്‍ക്കുക. വെന്തശേഷം അതിലേക്ക് കഞ്ഞിവേള്ളം ചേര്‍ത്തിളക്കുക. ഇപ്പോള്‍ നമ്മുടെ പാലന്‍ചീര താളിച്ചത് തയ്യാര്‍.
81. മുരിങ്ങ ശാസ്ത്രനാമം : മൊരിങ ഒലിഫെറ ഗുണമേന്മ : നീര് വറ്റിക്കുന്നു. ഇല രക്ത സമ്മര്‍ദ്ദം ക്രമീകരിക്കുന്നു. തൊലിയും വേരും വിയര്‍പ്പുണ്ടാക്കുന്നു. വേദന ശമിപ്പിക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു. കൃമി, വ്രണം, വിഷം ഇവ ശമിപ്പിക്കുന്നു.
മുരിങ്ങയില ചപ്പാത്തി
ചേരുവ 1. ഗോതമ്പ് പൊടി : 1 കപ്പ് 2. യീസ്റ്റ് : 1 നുള്ള് 3. മുരിങ്ങയില : കാല്‍ കപ്പ് 4. ഉപ്പ് : ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം ചപ്പാത്തിമാവ് കുഴച്ച് വെയ്ക്കുന്നതിനൊപ്പം തന്നെ മുരിങ്ങയില ചേര്‍ത്ത് കുഴച്ച് സാധാരണ പാചകം ചെയ്യുന്നതുപോലെ ചപ്പാത്തി ഉണ്ടാക്കി ഉപയോഗിക്കാം.
82. ചുരയ്ക്ക / ആീഹേേല ഴൃീൗിറ ശാസ്ത്രനാമം : ഘമഴലിമൃശമ ടശരലൃമൃശമ ഗുണമേന്മ : സമൂലം ഇടിച്ച് പിഴിഞ്ഞ് മഞ്ഞപ്പിത്തം, തലവേദന എന്നിവയ്ക്കുപയോഗിക്കുന്നു. ചുരയ്ക്കയില അരച്ചിട്ടാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. ചുരയ്ക്കയിലത്തോരന്‍ ചേരുവ ചുരയ്ക്കയില : അര കപ്പ് തേങ്ങ : കാല്‍ കപ്പ് പച്ചമുളക് : 4 എണ്ണം ചെറിയുള്ളി : കാല്‍ ടീസ്പൂണ്‍ ഉപ്പ്, കടുക് : ആവശ്യത്തിന് പാചകം ചെയ്യുന്നവിധം ചുരയ്ക്കയില ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുക് വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടി വേവിക്കുക. ശേഷം തേങ്ങയും ചെറിയുള്ളിയും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിനു ഉപ്പു ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തോര്‍ത്തിയെടുക്കുക.
83. പീച്ചിങ്ങ ശാസ്ത്രീയ നാമം : ലുഫ ആക്റ്റുന്‍ഗുല
പീച്ചിങ്ങയില തോരന്‍ ചേരുവ പീച്ചിങ്ങ തളിരില : ഒരു പിടി തേങ്ങ ചിരകിയത് : 1 കപ്പ് ചെറിയ ഉള്ളി : 5 എണ്ണം വെളുത്തുള്ളി : 3 എണ്ണം കാന്താരി മുളക് : 7 എണ്ണം ഉപ്പ് : പാകത്തിന് വെളിച്ചെണ്ണ : 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം കഴുകി അരിഞ്ഞെടുത്ത പീച്ചിങ്ങയിലയല്‍ തേങ്ങയും ഉള്ളിയും മുളകും ഒതുക്കിയെടുത്തിട്ട് ആവശ്യത്തിന് ഉപ്പുചേര്‍ത്തിളക്കി വയ്ക്കുക. വെളിച്ചെണ്ണയില്‍ ചതച്ച വെളുത്തുള്ളി ഇട്ട് പാകമാകുമ്പോള്‍ തയ്യാറാക്കിവെച്ച ഇല ഇട്ട് ഇളക്കി വേവിച്ചെടുക്കുക. 84. പയറില ശാസ്ത്രീയ നാമം : വിക്നാ അന്‍ക്യൂലേറ്റ പയറിലപൂരി ചേരുവ പയറില : 1 കപ്പ് ഇഞ്ചി : 1 കഷ്ണം പച്ചമുളക് : 2 എണ്ണം ഗോതമ്പ് പൊടി : 2 കപ്പ് മൈദപൊടി : 1 കപ്പ് നെയ്യ് : 1 ടീസ്പൂണ്‍ എള്ള് : 1 സ്പൂണ്‍ ഉപ്പ് : പാകത്തിന് പാകം ചെയ്യുന്ന വിധം ഒരു കപ്പ് പയറിലയും അല്‍പം വെള്ളവും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക. ഗോതമ്പുപൊടിയും മൈദയും ഉപ്പും ചേര്‍ത്ത് ഇളക്കിയ മിശ്രിതത്തില്‍ പയറില അരച്ചതും നെയ്യും എള്ളും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് 10 മിനിട്ട് മൂടിവെച്ച് പൂരി വലുപ്പത്തില്‍ പരത്തി എണ്ണയില്‍ വറുത്ത് കോരി ഉപയോഗിക്കാം.
പയറില തോരന്‍ ചേരുവ പയറില (തളിരില) അരിഞ്ഞത് - 2 കപ്പ് തേങ്ങ - 1 മുറി (ചിരകിയത്) ചുവന്നുള്ളി - 2 എണ്ണം വെളുത്തുള്ളി - 4 അല്ലി മുളകുപൊടി - അര ടിസ്പൂണ്‍ വറ്റല്‍ മുളക് - 1 ടിസ്പൂണ്‍ വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ ഉപ്പ് - പാകത്തിന് പാചകം ചെയ്യുന്ന വിധം പയറില വൃത്തിയായി കഴുകി അരിഞ്ഞുവെക്കുക. തേങ്ങ മുളകുപൊടി, ചുവന്നുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവെക്കുക. അരിഞ്ഞ പയറിലയില്‍ അരച്ച ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളക് മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് പയറിലയിട്ട് ഇളക്കി ഉപയോഗിക്കാം. കാട്ടുപയറില ബജി ചേരുവ കാട്ടുപയറില തളിര് : 10 എണ്ണം മൈദ : 1 കപ്പ് എള്ള് : 1 സ്പൂണ്‍ മുട്ട : 1 ഉപ്പ് : ആവശ്യത്തിന് മഞ്ഞള്‍പ്പൊടി : ഒരു നുള്ള് പാകം ചെയ്യുന്നവിധം മൈദ, മുട്ട, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ കുഴമ്പു രൂപത്തില്‍ അടിച്ചുവയ്ക്കുക. ഇതിലേക്ക് എള്ള് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പയറില മുക്കി പൊരിച്ചെടുക്കുക. ഇലപുഴുക്ക് ചേരുവ ഭക്ഷ്യയോഗ്യമായ ഏതെങ്കിലും അഞ്ച് തരം ഇലകള്‍ അരിഞ്ഞത് : 1 കപ്പ് തേങ്ങ ചിരകിയത് : കാല്‍ കപ്പ് പച്ചമുളക് : ആവശ്യത്തിന് കടല/പയര്‍ മുളപ്പിച്ചത് : 1 കപ്പ് ചെറിയുള്ളി : 3 എണ്ണം മഞ്ഞള്‍പ്പൊടി : 1 നുള്ള് ഉപ്പ് : ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം പലതരത്തിലുള്ള ഭക്ഷ്യയോഗ്യമായ ഇലകള്‍ അരിഞ്ഞത് തേങ്ങയും പച്ചമുളകും ചെറിയുള്ളിയും മുളപ്പിച്ച പയറോ കടലയോ ചേര്‍ത്ത് വാഴയിലയില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.
85. അളിയന്‍ ചപ്പ് ശാസ്ത്രനാമം : സഹ്നീര്യാ മേസോറന്‍സിസ് അളിയന്‍ചപ്പ് തോരന്‍ ചേരുവ 1. അളിയന്‍ ചപ്പ് അരിഞ്ഞത് : 2 കപ്പ് 2. തേങ്ങ ചിരകിയത് : അര കപ്പ് 3. കാന്താരി മുളക് : 5 എണ്ണം 4. വെള്ളുള്ളി : 4 എണ്ണം 5. ഉപ്പ് : പാകത്തിന് 6. വെളിച്ചെണ്ണ : 12 മില്ലി. പാകം ചെയ്യുന്ന വിധം ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കാന്താരി മുളകും വെള്ളുള്ളിയും ചതച്ചിടുക. പാകമാകുമ്പോള്‍ അളിയന്‍ ചപ്പ് അരിഞ്ഞതും തേങ്ങ ചിരകിയതും ഉപ്പും ചേര്‍ത്ത് തിരുമ്മിയത് ഇടുക. ഇളക്കി വേവിച്ചെടുത്ത് ഉപയോഗിക്കാം.
86. കറ്റാര്‍വാഴ ഗുണമേന്മ : കാന്‍സര്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കാം. രോഗികള്‍ക്ക് ആശ്വാസമേകുന്നതിനും ഉപയോഗിക്കാം. കറ്റാര്‍വാഴ തേന്‍ മിശ്രിതം ചേരുവ കറ്റാര്‍വാഴപ്പോള ചെറിയ കഷണങ്ങളാക്കിയത് : അര കപ്പ് തേന്‍ : ആവശ്യത്തിന് പാചകം ചെയ്യുന്നവിധം കറ്റാര്‍വാഴ പോള തേനില്‍ മുങ്ങിക്കിടക്കത്തക്കവണ്ണം ചില്ലുഭരണിയില്‍ ഇട്ട് അടച്ചുവയ്ക്കുക. 41 ദിവസത്തിനുശേഷം എടുത്ത് ഉപയോഗിക്കാം. 87. പാല്‍ച്ചീര ശാസ്ത്രനാമം : യൂഫോര്‍ബിയ ഹിറ്റ്റ ഗുണമേന്മ : ഉളുക്ക് ചതവ് എന്നിവയ്ക്ക് കാടിയില്‍ അരച്ചിടാം. ചെടി സമൂലം ചതച്ചത് വെളിച്ചെണ്ണയില്‍ സൂര്യതാപം ചെയ്ത വറ്റിച്ച എണ്ണ സോറിയാസിസിന് ഫലപ്രദമാണ്. കുഴി നഖത്തിന് ഇതിന്‍റെ പാല്‍ പുരട്ടുന്നത് നല്ലതാണ്. പാല്‍ ചീര തോരന്‍ ചേരുവ 1. തേങ്ങ ചിരകിയത് : അര കപ്പ് 2. പാല്‍ ചീര : 1 കപ്പ് 3. കാന്താരിമുളക് : 7 എണ്ണം 4. വെള്ളുള്ളി : 3 എണ്ണം 5. ജീരകം : കാല്‍ ടീസ്പൂണ്‍ 6. വെളിച്ചെണ്ണ : 2 ടീസ്പൂണ്‍ 7. ഉപ്പ് : ആവശ്യത്തിന് 8. കടുക് : കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം കഴുകിയെടുത്ത ചീര ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. 1, 3, 4, 5 ചേരുവകള്‍ ഒതുക്കിയെടുത്ത് ചേര്‍ക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് ചേര്‍ത്ത് ഉപയോഗിക്കാം. 88. മഞ്ഞള്‍ ശാസ്ത്രീയ നാമം : കുര്‍കുമ ലോംഗ ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് മഞ്ഞള്‍. ഇതിന്‍റെ കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നു. മഞ്ഞളില മീന്‍ പൊള്ളിച്ചത് ചേരുവ മീന്‍ : 2 എണ്ണം മഞ്ഞളില : 3 എണ്ണം ഉപ്പ് : ആവശ്യത്തിന് കാന്താരി മുളക് : 8 എണ്ണം പാകം ചെയ്യുന്ന വിധം വൃത്തിയാക്കിയ മീന്‍ നീളത്തില്‍ വരഞ്ഞതിലേക്ക് മഞ്ഞളിലയും ഉപ്പും കാന്താരിയും ചേര്‍ത്ത് അരച്ച് നീളത്തില്‍ മീനിന്‍റെ മുകളില്‍ പുരട്ടുക. മഞ്ഞളിലയില്‍ പൊതിഞ്ഞ് മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് പൊതിഞ്ഞ ഇല അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.
89. പാവല്‍ ശാസ്ത്രീയനാമം : മൊമോര്‍ഡിക്ക ചാറന്‍ഷ്യ ഗുണമേന്മ : കഫം, പൈത്തിക വികാരങ്ങള്‍, അര്‍ശസ്സ് ഇവ ശമിപ്പിക്കും. പ്രമേഹം കുറയ്ക്കും. ചെറിയ രീതിയില്‍ അണുനാശിനിയാണ്. വിളര്‍ച്ച, കൃമി വികാരങ്ങള്‍ ഇവയ്ക്കും ഹിതമാണ്. പാവലില പച്ചടി ചേരുവ പാവലിന്‍റെ തളിരില അരിഞ്ഞത് : കാല്‍ കപ്പ് തേങ്ങ ചിരവിയത് : അര മുറി കാന്താരി മുളക് : 20 എണ്ണം കടുക് : 1 ടീസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് വെളിച്ചെണ്ണ : 1 ടീസ്പൂണ്‍ കട്ടതൈര് : ഒന്നര കപ്പ് കറിവേപ്പില : 1 തണ്ട് തയ്യാറാക്കുന്ന വിധം ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, കറിവേപ്പിലയുമിട്ട് താളിക്കുക. അതിലേക്ക് അരിഞ്ഞു വച്ച പാവലില ചേര്‍ത്ത് ഉപ്പുമിട്ട് മൂടിവെച്ച് കുറച്ചുനേരം വേവിക്കുക. തേങ്ങ ചിരവിയതും, കാന്താരിമുളകും നന്നായി വെണ്ണപോലെ അരച്ച് കുറച്ച് പച്ചകടുകും ചതച്ച് പാത്രത്തിലിട്ട് നന്നായി വഴറ്റി വാങ്ങി വയ്ക്കുക. ശേഷം കട്ടതൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.
90. ചെറുനാരങ്ങയില ശാസ്ത്രനാമം : സിട്രസ് ലിമോനം ഗുണമേന്മ : വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങയില ചമ്മന്തി ചേരുവ 1. ചെറുനാരങ്ങയില : 10 എണ്ണം 2. തേങ്ങ ചിരകിയത് : 1 കപ്പ് 3. കാന്താരി മുളക് : 6 എണ്ണം 4. ഉള്ളി (ചെറുത്) : 5 എണ്ണം 5. ഉപ്പ് : പാകത്തിന് തയ്യാറാക്കുന്ന വിധം മുകളില്‍ കൊടുത്തിട്ടുള്ള ചേരുവകളെല്ലാം ചേര്‍ത്ത് അരച്ചെടുത്തുപയോഗിക്കാം. ചെറുനാരങ്ങയില സംഭാരം ചേരുവ 1. മോര് നേര്‍പ്പിച്ചത് : 1 ലിറ്റര്‍ 2. പച്ചമുളക് : 3 എണ്ണം 3. ഉള്ളി : 3 എണ്ണം 4. ഇഞ്ചി : 1 കഷ്ണം 5. ചെറുനാരങ്ങയില : 8 എണ്ണം 6. ഉപ്പ് : പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു ലിറ്റര്‍ നേര്‍പ്പിച്ച മോരിലേക്ക് 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചതച്ചിടുക. ആവശ്യത്തിന് ഉപ്പുചേര്‍ത്തു പയോഗിക്കാം. ചെറുനാരങ്ങയില ജ്യൂസ് ചേരുവ 1. ചെറുനാരങ്ങയില : 20 എണ്ണം 2. തിളപ്പിച്ചാറിയ വെള്ളം : അര ലിറ്റര്‍ 3. പഞ്ചസാര : 200 ഗ്രാം 4. ഏലക്ക : 2 എണ്ണം തയ്യാറാക്കുന്ന വിധം തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ചെറുനാരങ്ങയില ഇടിച്ച് പിഴിഞ്ഞ് നീര് ചേര്‍ക്കുക. പഞ്ചസാര ചേര്‍ത്തിളക്കുക. ഏലയ്ക്കാ കൂടി പൊടിച്ചിട്ടാല്‍ ജ്യൂസ് തയ്യാര്‍.
91. കൊഴുപ്പച്ചീര ശാസ്ത്രനാമം : പോര്‍ട്ടുലാക ഒലെറാസി ഗുണമേന്മ : പ്രോട്ടീന്‍ സമ്പുഷ്ടമാണ്.
കൊഴുപ്പച്ചീര പരിപ്പുകറി ചേരുവ കൊഴുപ്പച്ചീരയില - 1 കപ്പ് പരിപ്പ് - 50 ഗ്രാം തേങ്ങ ചിരകിയത് - 1 കപ്പ് മുളകുപൊടി - 1 ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടിസ്പൂണ്‍ ജീരകം - കാല്‍ ടിസ്പൂണ്‍ കടുക് - അര ടിസ്പൂണ്‍ വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ വെളുത്തുള്ളി - 3 ചുള ചുവന്നുള്ളി - 4 എണ്ണം പാകം ചെയ്യുന്ന വിധം വെളുത്തുള്ളി തൊലികളഞ്ഞത് മുറിച്ച് ഉപ്പുമിട്ട് പരിപ്പുവേവിക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി ചേര്‍ത്ത് അരച്ചുവെക്കുക. വെന്ത പരിപ്പിലേക്ക് കൊഴുപ്പച്ചീര കഴുകിയിടുക. അരപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് വറുത്തിട്ട് ഉപയോഗിക്കാം.
92. കാന്താരിയില ശാസ്ത്രനാമം - കാപ്സിക്കം ഫ്രൂട്ടസിന്‍സ് കാന്താരിയില തോരന്‍ ചേരുവ കാന്താരിയില തളിര് അരിഞ്ഞത് - 2 കപ്പ് തേങ്ങ ചിരകിയത് - 1 കപ്പ് കാന്താരി മുളക് - 3 എണ്ണം ചുവന്നുള്ളി - 6 എണ്ണം വെളുത്തുള്ളി - 4 എണ്ണം വെളിച്ചെണ്ണ - 2 ടിസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് പാകം ചെയ്യുന്നവിധം അടുപ്പില്‍വെച്ച് ചൂടാക്കിയ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, കാന്താരിമുളക് ഇവ ചതച്ച് വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിക്കുക. അതിനുശേഷം കാന്താരിയിലയും തേങ്ങയും ഉപ്പും ചേര്‍ത്തിളക്കി മൂന്ന് മിനിട്ടു സമയം മൂടിവെച്ചു വേവിക്കുക. ശേഷം ഇറക്കിവെച്ച് സ്വാദോടെ കഴിക്കാം.
93. പനച്ചാം പുളിയില പനച്ചാം പുളിയില മീന്‍ അട ഏത് മീനും ഉപയോഗിച്ച് ഈ വിഭവം ഉണ്ടാക്കാം. ചേരുവ 1. മത്തി വൃത്തിയാക്കി ചെറുകഷണങ്ങളായി നുറുക്കിയത് : കാല്‍ കിലോ 2. പനച്ചാം പുളിയില : ഒരു പ്ലേറ്റ് 3. കാന്താരി മുളക് : 50 എണ്ണം 4. ചെറിയ ഉള്ളി : 5 എണ്ണം 5. ഇഞ്ചി : ഒരു വലിയ കഷണം 6. കുരുമുളക് : 1 ടേബിള്‍ സ്പൂണ്‍ 7. ഉപ്പ് : പാകത്തിന് 8. മഞ്ഞള്‍പൊടി : ആവശ്യത്തിന് 9. തേങ്ങ : ഒരു മുറി ചിരകിയത് പാകം ചെയ്യുന്ന വിധം മത്തി കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. 2 മുതല്‍ 8 വരെ ചേരുവകള്‍ നന്നായി അരച്ച് ഉപ്പുചേര്‍ത്ത് മത്തി അരിഞ്ഞതും ചേര്‍ത്ത് ഇളക്കി നന്നായി പെരക്കി അര മണിയ്ക്കൂര്‍ വെക്കുക. അതിനുശേഷം വാഴയിലയില്‍ അടപോലെ പരത്തി പത്തിരിച്ചട്ടിയില്‍ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. മീനട തയ്യാര്‍.
നന്ദി... ഇലപ്പച്ചയുടെ രുചിഭേദങ്ങള്‍, കൂട്ടായ്മയുടെ സൃഷ്ടിയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് ഇലക്കറിമേളയും ഈ പുസ്തകവും. കാട്ടിലും നാട്ടിലുമുള്ള ഇലവിഭവങ്ങളെക്കുറിച്ച് അറിവുതന്ന ആദിവാസികള്‍ക്ക്, ഇലകള്‍ ശേഖരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ രക്ഷിതാക്കള്‍ക്ക്, പാചകക്കുറിപ്പുകള്‍ തയ്യറാക്കിയവര്‍ക്ക്, വിഭവങ്ങളൊരുക്കിയവര്‍ക്ക്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്ന ഡോ. അനില്‍കുമാറിന് (എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍) ഈ പുസ്തകം മൂര്‍ത്തമാക്കുന്നതിന് സഹായിച്ച കോ-ഓപ്പറേറ്റീവ് പ്രസ്സിലെ ജീവനക്കാര്‍ക്ക്, ഡി.റ്റി.പി. നിര്‍വ്വഹിച്ച സലിനയ്ക്ക്, കവര്‍ ഡിസൈന്‍ ചെയ്ത ഫിറോസിന് സഹകരിച്ച ഏവര്‍ക്കും ഒരിക്കല്‍കൂടി നന്ദി... സ്റ്റാഫ് എഡിറ്റര്‍